ദ്വീപ്
ദ്വീപ് (ആംഗലേയം: Island), പൂർണ്ണമായി വെള്ളത്താൽ ചുറ്റപ്പെട്ട ഭൂപ്രദേശം.
ഭൂമിയിൽ കരയുടെ ഒരു വലിയ ഭാഗം ദ്വീപുകളാണ്. ഏറ്റവും വലിയ 16 ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 56 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്. ചെറിയ ദ്വീപുകൾ ആയിരക്കണക്കിനാണ്. ദ്വീപുകളെ മൂന്നായി തരംതിരിക്കാം.
- കോണ്ടിനൻറൽ - വൻകരയോടു ചേർന്നുകിടക്കുന്നവയാണ് കോണ്ടിനൻറൽ ദ്വീപുകൾ. ഉദാഹരണം: ബ്രിട്ടീഷ് ദ്വീപുകൾ.
- ഓഷ്യാനിക് - സമുദ്രത്തിൻറെ അടിത്തട്ടിൽ നിന്ന് ഉയർന്നുവന്നവയാണ് ഓഷ്യാനിക് ദ്വീപുകൾ. ഉദാഹരണം: ടെനെറിഫ് (Tencriffe), സെൻറ് ഹെലേന (St. Helena), അസ്ൻഷൻ (Ascension) .
- കോറൽ - കോറൽ ദ്വീപ് (പവിഴദ്വീപ്) കോറൽ പൊളിപ്പുകൾ എന്ന ചെറിയ സമുദ്രജീവികളുടെ ജൈവാവിശിഷ്ടങ്ങൾ കൂട്ടംകൂടിയുണ്ടാകുന്നതാണ്.
- "Hawaii : Image of the Day". മൂലതാളിൽ നിന്നും January 10, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: January 6, 2015.
- "Hawaii : Image of the Day". മൂലതാളിൽ നിന്നും January 10, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: January 6, 2015.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.