സമതലം
പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് സമതലം(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും, പീഠഭൂമി പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും. ലാവാ പ്രവാഹം,ജല പ്രവാഹം, മഞ്ഞു വീഴ്ച, മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.[1]
നദികൾ നിക്ഷേപിക്കുന്ന എക്കൽ കൊണ്ട് സമ്പന്നമായ സമതലങ്ങൾ കൃഷിക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ പുല്ല് വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.
വിവിധ തരം സമതലങ്ങൾ
- ഘടനാ സമതലങ്ങൾ (Structural Plains)
- മണ്ണൊലിപ്പ് സമതലങ്ങൾ (Erosional Plains)
- നിക്ഷേപ സമതലങ്ങൾ (Depositional Plains) hola soy un Argentino
നിക്ഷേപ സമതലങ്ങൾ താഴെ പറയുന്നവയാണ്.
- എക്കൽ സമതലം (Alluvial Plain)
- പ്രളയ സമതലം (Flood plain)
- ലാവാ സമതലം (Glacial Plains)[2]
പ്രസിദ്ധമായ എക്കൽ സമതലങ്ങളാണ് സിന്ധു-ഗംഗാ സമതലം,ഗംഗാസമതലം എന്നിവ
പുൽമേടുകളായ സ്റ്റെപ്, തുന്ദ്ര, സാവന്ന, പ്രയറി തുടങ്ങിയവ മനോഹരമായ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.