സ്റ്റെപ്
യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ പുൽമേടുകൾ ആണ് സ്റ്റെപ്(English: Steppe ; Ukrainian: степ Russian: степь, tr. step'; IPA: [sʲtʲepʲ]) [1]
പർവ്വതപ്രകൃതമായ പുൽപ്രദേശങ്ങളും, അങ്ങിങ്ങായി ചെറിയ കുറ്റിച്ചെടികളും ഇവിടെ കാണപ്പെടുന്നു. മറ്റു പുൽപ്രദേശങ്ങളായ സവേന,പാമ്പാ, പ്രയറി എന്നിവ പോലെ ഇവിടെയും മരങ്ങൾ കുറവാണ്. സ്റ്റെപ് പ്രദേശത്ത് മഴ വളരെ കുറവാണ്.മറ്റു പുൽ മേടുകളെ അപേക്ഷിച്ച് സമുദ്ര നിരപ്പിൽ നിന്നും കൂടുതൽ ഉയരത്തിലാണ് ഈ പ്രദേശം. വളരെ കറുത്ത നിറമുള്ള വളക്കൂർ ഉള്ള മണ്ണാണ് ഇവിടെ. മഴ കുറവായതിനാൽ മണ്ണൊലിപ്പ് മൂലം ഇവിടെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നില്ല. വേനൽകാലത്ത് 40 °C ഉം, തണുപ്പു കാലത്ത് –40 °C മാണ് ഇവിടത്തെ താപനില. മംഗോളിയയിലെ ഉയർന്ന സ്റ്റെപ് പ്രദേശങ്ങളിൽ പകൽ സമയത്ത് 30 °C, രാത്രിയിൽ 0°C വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
അവലംബം
- Ecology and Conservation of Steppe-land Birds by Manuel B.Morales, Santi Mañosa, Jordi Camprodón, Gerard Bota. International Symposium on Ecology and Conservation of steppe-land birds. Lleida, Spain. December 2004.ISBN 84-87334-99-7
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.