മണ്ണൊലിപ്പ്

ഭൂമിയുടെ ഉപരിതലത്തിലെ ഫലപുഷ്ടിയുള്ള മണ്ണായ മേൽമണ്ണ് 6 മുതൽ 9 ഇഞ്ച് വരെ കനമുള്ളതാണ്. മേൽമണ്ണ് അതിന്റെ പൂർവസ്ഥാനത്തുനിന്ന് ഇളകി മറ്റൊരിടത്തേയ്ക്ക് നീക്കപ്പെടുന്ന പ്രക്രിയയാണ് മണ്ണൊലിപ്പ്. മഴയും കാറ്റും ആണ് മണ്ണൊലിപ്പിന്റെ പ്രധാനകാരണങ്ങൾ. വർദ്ധിച്ച മഴ, കാലയളവ്, ഒഴുക്ക് ജലത്തിന്റെ വേഗത, ഭൂമിയുടെ ചരിവ് എന്നിവ മണ്ണൊലിപ്പിനെ സ്വാധീനിയ്ക്കുന്ന ഘടകങ്ങളാണ്.

മണ്ണൊലിപ്പ്

വിവിധതരം മണ്ണൊലിപ്പ്

ഷീറ്റ് മണ്ണൊലിപ്പ്

മഴത്തുള്ളികൾ മണ്ണിൽ പതിയ്ക്കുമ്പോൾ മണ്ണിന് ഇളക്കം സംഭവിച്ച് മണൽതരിയെ വെള്ളത്തിന്റെ ഒഴുക്കിൽ മാറ്റപ്പെടുന്നു. ചരിവ് ഭൂമിയുടെ എല്ലാഭാഗത്തുനിന്നും നേരിയ കനത്തിൽ മേൽമണ്ണ് ഒലിച്ചുപോകുന്നു.ഇതാണ് ഷീറ്റ് മണ്ണൊലിപ്പ്. ഇത് ഭൂമിയുടെ ഫലപുഷ്ടിയേയും അതുവഴി വിളവിനേയും പ്രതികൂലമായി ബാധിയ്ക്കുന്നു.

നീർച്ചാൽ മണ്ണൊലിപ്പ്

ഷീറ്റ് മണ്ണൊലിപ്പിന്റെ അടുത്ത ഘട്ടമാണ് നീർച്ചാൽ മണ്ണൊലിപ്പ്. ചരിവുഭൂമികളിൽ ചരിവിന് അനുകൂലമായി നിരവധി നീർച്ചാലുകൾ ഉണ്ടാകുന്നു. ക്രമേണ ഭൂമിയിൽ അങ്ങിങ്ങായി മണ്ണ് മുറിച്ചുമാറ്റപ്പെടുന്നു.

ഗള്ളി മണ്ണൊലിപ്പ്

മഴക്കാലത്തുണ്ടാകുന്ന നീർച്ചാലുകൾ ക്രമേണ വലിയ ചാലുകളായി മാറുന്നു.നല്ല മഴസമയത്ത് ഇത്തരം ചാലുകളുടെ പാർശ്വഭാഗങ്ങളിൽ നിന്നും മണ്ണിടിഞ്ഞ് താഴെ വീണ് ഒഴുകിപ്പോകുന്നു.കാലക്രമേണ ഭൂമി കൃഷിയ്ക്കുപയുക്തമല്ലാതായിത്തീരും. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.

നദീതട മണ്ണൊലിപ്പ്

മഴക്കാലത്ത് ജലാശയങ്ങളുടെ പാർശ്വഭാഗങ്ങൾ ശക്തിയായ വെള്ളപ്പാച്ചിൽ വഴി ഇടിഞ്ഞുവീഴുന്നു. തത്‌ഫലമായി ജലാശയങ്ങളുടെ ഗതി മാറുന്നു.വെള്ളപ്പൊക്കം വ്യാപകമാവുന്നു.

കടലോര മണ്ണൊലിപ്പ്

മഴക്കാലത്തും അന്തരീക്ഷത്തിൽ സാരമായുണ്ടാകുന്ന മർദ്ദവ്യത്യാസവും കടലോരം ആക്രമിയ്ക്കപ്പെടുന്നതിൻ കാരണമാകുന്നു. തത്‌ഫലമായി കടൽത്തീരത്തെ മണ്ണ് ഒലിച്ചുപോകുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.