മീയാൻഡർ

നദിയുടെ വക്രഗതിയായുള്ള ഒഴുക്കിനെയാണ് മീയാൻഡർ(ഇംഗ്ലീഷ്: Meander) എന്ന് വിളിക്കുന്നത്. [1]

നദി ഒഴുകുന്ന താഴ്വരയുടെ ഭൂപ്രകൃതിക്കു അനുസൃതമായി രൂപപ്പെടുന്ന മീയാൻഡർ

രൂപാന്തരണം

ത്വരിത ഗതിയിൽ ഒഴുകുന്ന നദി,താഴവരകളിൽ ഏക്കൽ നിക്ഷേപിക്കാൻ തുടങ്ങുന്നു. ആ സമയങ്ങളിൽ നദിയുടെ ഒരു ഭാഗത്ത് ജലപ്രവാഹത്തിനു വേഗം കൂടുകയും മറുഭാഗത്ത് കുറയുകയും ചെയ്യുന്നു. വേഗത കുറഞ്ഞ തീരങ്ങളിൽ നിക്ഷേപങ്ങൾ കൂടുതൽ ഉണ്ടാകുന്നതോടെ നദി സൈൻ തരംഗം പോലെ പ്രവഹിക്കാൻ തുടങ്ങുന്നു.

Meanders of the Rio Cauto at Guamo Embarcadero, Cuba.

ഇങ്ങനെ ഉണ്ടാകുന്ന മീയാൻഡറുകൾ ചിലപ്പോൾ പ്രധാന നദിയിൽ നിന്നും വേർപെട്ടു തടാകം ആയി മാറുന്നു. ഇതിനെ ഓക്സ്ബോ തടാകം എന്ന് വിളിക്കുന്നു.

ഓക്സ്ബോ തടാകം ഉണ്ടാകുന്നു.: അലാസ്ക യിലെ നൗവിറ്റ്ന നദി - കാലക്രമേണ ഈ ചെറിയ കരയിടുക്കിനെ നദി കയ്യടക്കുകയും നേർ രേഖയിൽ നദി ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു. ആ സമയത്ത് വക്രമായ പാതയിലെ ജലപ്രവാഹം നിശ്ചലമായി , ഒരു ഓക്സ്ബോ തടാകം ആയി മാറുന്നു.
മീയാൻഡർ രൂപപ്പെടുന്നതിന്റെ ഘട്ടങ്ങൾ
  1. http://www.merriam-webster.com/dictionary/meander
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.