ഇസ്തുമസ്
രണ്ടു വലിയ ഭൂവിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ പ്രകൃതിദത്തമായ കരഭാഗത്തെയാണ് ഇസ്തുമസ് എന്ന് പറയുന്നത്. മിക്കവാറും ഇവയുടെ ഇരുവശങ്ങളിലുമായി കടലോ കായലോ മേൽപ്പറഞ്ഞ വലിയ ഭൂവിഭാഗങ്ങളെ വേർതിരിക്കുന്നുണ്ടാകും. ഇവ പലപ്പോളും രണ്ടു കരകൾക്കിടയിൽ ഒരു സ്വാഭാവിക പാലമായി വർത്തിക്കുന്നു. ഇന്ന് വേർപ്പെട്ടു കിടക്കുന്ന പല കരകൾക്കിടയിലും ചരിത്രാതീത കാലത്ത് ഉണ്ടായിരുന്ന ഇസ്തുമസ് ബന്ധനങ്ങൾ പ്രാകൃത മനുഷ്യരുടെ ഭൂഖണ്ഡാന്തര കുടിയേറ്റങ്ങളെപ്പോലും സഹായിച്ചിട്ടുണ്ട്[1]. വടക്കും തെക്കുമുള്ള അമേരിക്കകൾക്കിടയിലെ കുടിയേറ്റങ്ങൾ ഉദാഹരണമാണ്. ഏഷ്യയിലെ ഒരു പ്രധാന ഇസ്തുമസ് ആണ് മധ്യധരണ്യാഴിക്കും ചെങ്കടലിനും ഇടയിൽ സീനായ് ഉപദ്വീപിലുള്ള സൂയസ് ഇസ്തുമസ്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.