മണൽ

കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന അസംസ്കൃതവസ്തുവാണ്‌ മണൽ. മരുഭൂമികൾ, നദികൾ , കടൽത്തീരം എന്നിവിടങ്ങളിൽ മണൽ പൊതുവെ കാണപ്പെടുന്നു. കെട്ടിട നിർമ്മാണത്തിന്‌ പ്രധാനമായും നദികളിൽ നിന്നും എടുക്കുന്ന മണലാണ്‌ ഉപയോഗിക്കുന്നത്. അനധികൃതമായ മണൽ വാരൽ മൂലം നദികളിൽ ഒഴുക്കു നഷ്ടപ്പെടുകയും നദികൾ നശിക്കുകയും ചെയ്യുന്നു. ആയതിനാൽ മണലൂറ്റ് കേരള സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്[1].

മരുഭൂമിയിലെ മണൽ

ഘടന

പാറക്കല്ലും മറ്റ് ചെറിയ കല്ലുകളും പൊടിഞ്ഞാണ്‌ മണൽ ഉണ്ടാകുന്നത്. മണലിൽ പ്രധാനമായും സിലിക്ക, അയൺ ഓക്സൈഡ്, അഭ്രം എന്നീ ധാതുക്കൾ അടങ്ങിയിരിക്കുന്നു. വളരെ അപൂർവ്വമായി തോറിയം പോലെയുള്ള ചില മൂലകങ്ങളും അടങ്ങിയിരിക്കും[1].

ഉപയോഗങ്ങൾ

മണൽ പ്രധാനമായും ഉപയോഗിക്കുന്നത് സിമന്റും കുമ്മായവും ഉപയോഗിച്ച് നിർമ്മിക്കുന്ന കൂട്ട് ഉണങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കുന്നതിന്‌ സഹായിക്കുന്നു. കൂടാതെ ഇത്തരം കൂട്ടുകളിൽ വിള്ളലുകൾ ഉണ്ടാകാതിരിക്കുന്നതിനും ചുരുങ്ങാതിരിക്കുന്നതിനും മണൽ പ്രധാന ഘടകമായി വർത്തിക്കുന്നു[1] .സ്ഫോടകവസ്തുക്കൾ നിർവ്വീര്യമാക്കാനും മണൽ ഉപയോഗിക്കാറുണ്ട്.

നിർമ്മാണ മേഖലയിലെ മണൽ ലഭ്യത

  • നദി മണൽ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ആണ്‌ അതു നിയന്ത്രിക്കപ്പെടാൻ കാരണമായത്.എങ്കിലും മണലിന്റെ പാരമ്പര്യ സ്രോതസ്സ് ആണ്‌ നദികൾ.
  • സമുദ്ര മണൽ: ഉപ്പിന്റെ അംശം കൂടുതലുള്ളതിനാൽ നിർമ്മാണ മേഖലക്ക് അനുയോജ്യമല്ല.
  • കുഴി മണൽ: തറയിൽ നിന്നും ഖനനം ചെയ്ത് എടുക്കുന്നു.
  • കൃത്രിമ മണൽ.
  • ഡാമിൽ നിന്നുള്ള മണൽ: കേരള ഗവണ്മെന്റ് ഉപയോഗിക്കുന്ന ഒരു പുതിയ രീതിയാണ്‌ ഇത്. കേരളത്തിലെ 5 ഡാമുകളിൽ അടിഞ്ഞു കൂടിയിരിക്കുന്ന മണൽ നീക്കം ചെയ്ത് നിർമ്മാണ മേഖലയിൽ എത്തിക്കുകയാണ്‌ ഈ രീതിയിൽ ചെയ്യുന്നത്.

പദ്ധതി ആരംഭ ദിശയിൽ ആയതിനാൽ പരിസ്ഥിതി അഘാതം അറിവായിട്ടില്ല. താരതമ്യേന പരിസ്ഥിതി അഘാതം കുറവാണെന്ന് ഗവ്ണ്മെന്റ് ഏജൻസികൾ അവകാ‍ശപ്പെടുന്നു.

ചിത്രശാല

അവലംബം

  1. വാസ്തുശാസ്ത്രവും ഗൃഹനിർമ്മാണ കലയും. പ്രൊഫ. ജി.ഗണപതിമൂർത്തി,Sunco Publishing Division, Thiruvananthapuram.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.