ഓണത്തുമ്പി

ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻ തുമ്പിയാണ് ഓണത്തുമ്പി (ഇംഗ്ലീഷ്: Common Picture wing; ശാസ്ത്രീയനാമം: റയോതേമിസ് വെരിഗേറ്റ (Rhyothemis variegata))[1].

Rhyothemis variegata
ആൺതുമ്പി
പെൺതുമ്പി
പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല  (IUCN 3.1)[1]
Scientific classification
Kingdom:
Phylum:
ആർത്രോപോഡ്
Class:
Order:
Suborder:
കല്ലൻ തുമ്പികൾ
Family:
Libellulidae
Genus:
Rhyothemis
Species:
R. variegata
Binomial name
Rhyothemis variegata
(Linnaeus, 1763)

പേരിനു പിന്നിൽ

ഓഗസ്ത് മുതൽ ഡിസംബർ വരെയാണ് ഇവ കേരളത്തിൽ കാണപ്പെടുന്നത്. ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു.[2][3]

ആവാസ വ്യവസ്ഥ

ഇന്ത്യ ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. നെൽപ്പാടങ്ങളും കുളങ്ങളും തോടുകളുമാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ[1].

ശാരീരിക പ്രത്യേകതകൾ

ആൺ തുമ്പിയും പെൺ തുമ്പിയും കാഴ്ചക്ക് തിരിച്ചറിയാവുന്നവിധം വ്യത്യസ്തരാണ്. ആൺ തുമ്പിയുടെ ചിറകുകളിൽ കറുപ്പു നിറം കുറവും സുതാര്യതയേറിയുമിരിക്കും. പെൺ തുമ്പികളുടെ ചിറകുകൾക്ക് നിറങ്ങൾ കാഠിന്യമേറിയും സുതാര്യത കുറഞ്ഞുമിരിക്കും. വലിപ്പം ഏകദേശം തുല്യമാണ്. ചിത്രശലഭങ്ങളെപ്പോലെ വളരെ സാവധാനത്തിലാണ് ഇവ പറക്കുക. വെയിലുള്ളപ്പോൾ മുറ്റത്തും അതുപോലുള്ള തുറസായ സ്ഥലങ്ങളിലും വട്ടമിട്ടു പറക്കാറുണ്ട്[1][4][5][6][7][8].

ആഹാരം

കൊതുകുകൾ, ചെറിയ പ്രാണികൾ എന്നിവയാണ് പ്രധാന ആഹാരം. കൊതുകുകളുടെ നിയന്ത്രണത്തിൽ ഇവ ഒരു ഘടകമാണ്. ഓന്ത്, ആനറാഞ്ചി തുടങ്ങിയ ജീവികൾ ഇവയെ ആഹാരമാക്കുന്നു.

ചിത്രശാല

ഇതും കാണുക

  • ഇന്ത്യയിലെ തുമ്പികളുടെ പട്ടിക
  • കേരളത്തിലെ തുമ്പികൾ

അവലംബം

  1. Subramanian, K.A. (2010). "Rhyothemis variegata". IUCN Red List of Threatened Species. IUCN. 2010: e.T167133A6306450. doi:10.2305/IUCN.UK.2010-4.RLTS.T167133A6306450.en. ശേഖരിച്ചത്: 16 February 2017.CS1 maint: Uses authors parameter (link)
  2. വെബ് ഡെസ്‌ക്‌ (2015-08-20). "നാട്ടറിവിന്റെ, നന്മയുടെ പൂക്കളം". Deshabhimani Publications. ശേഖരിച്ചത്: 2 ഡിസംബർ 2018.
  3. നാഥ്, കൈലാഷ്. "ഓണത്തുമ്പി". ഓളം ഇംഗ്ലീഷ്-മലയാളം നിഘണ്ടു. olam. ശേഖരിച്ചത്: 2 ഡിസംബർ 2018.
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 423–424.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 443–443.
  6. "Rhyothemis variegata Linnaeus, 1763". India Biodiversity Portal. ശേഖരിച്ചത്: 2017-02-16.
  7. "Rhyothemis variegata Linnaeus, 1763". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത്: 2017-02-16.
  8. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).

പുറത്തേക്കുള്ള കണ്ണികൾ

  • ഓണത്തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.