പഴയങ്ങാടി

കണ്ണൂർ ജില്ലയിലെ ഒരു ചെറുപട്ടണമാണ്‌ പഴയങ്ങാടി. മാടായി,ഏഴോം, എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പഴയങ്ങാടി വ്യാപിച്ചു കിടക്കുന്നത്. മാടായിക്കാവ്, മാടായിപ്പള്ളി, അഹമദ്ദീയ്യ പള്ളി, വടുകുന്ദ ശിവക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ദേവാലയങ്ങൾ.

പഴയങ്ങാടി
Skyline of , India

പഴയങ്ങാടി
12.035728°N 75.263641°E / 12.035728; 75.263641
ഭൂമിശാസ്ത്ര പ്രാധാന്യം ചെറിയ പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
ഭരണസ്ഥാപനങ്ങൾ മാടായി,ഏഴോം,ചെറുകുന്ന് പഞ്ചായത്തുകൾ
'
വിസ്തീർണ്ണം കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ
ജനസംഖ്യ കണക്കാക്കിയിട്ടില്ല
ജനസാന്ദ്രത കണക്കാക്കിയിട്ടില്ല/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
670303
++497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പഴയങ്ങാടിപ്പുഴ, മാടായിപ്പാറ

ഏഴിമല,മാടായി തുടങ്ങിയ പ്രദേശങ്ങൾ ഇതിനടുത്താണ്‌. ഒരു കടൽ തീരപ്രദേശമാണ് പഴയങ്ങാടി. മുസ്ലീം, ഹിന്ദു വിഭാഗങ്ങളുടെ മതമൈത്രിയോടെ വസിക്കുന്ന ഒരു സ്ഥലമാണിവിടം. ഇവിടെയുളള റെയിൽ‌വേ സ്റ്റേഷൻ തളിപ്പറമ്പ് ഭാഗത്തുള്ളവരുടെ ഏറ്റവുമടുത്തുള്ള റെയിൽ‌വേ സ്റ്റേഷനാണു്.

പേരിനു പിന്നിൽ

പഴയ അങ്ങാടി എന്നീ പദങ്ങൾ കൂടിച്ചേർന്നാണ്‌ ഈ സ്ഥലപ്പേരുണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.

അതിരുകൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.