കരിയിലത്തുമ്പി

തണൽ പ്രദേശങ്ങളിൽ കാണുന്ന കടും തവിട്ടും ഇളം നീലനിറവുമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കരിയിലത്തുമ്പി (ശാസ്ത്രീയനാമം: Mortonagrion varralli).[2][1]

കരിയിലത്തുമ്പി
ആൺതുമ്പി
പെൺതുമ്പി
പരിപാലന സ്ഥിതി

വസ്തുതകൾ അപര്യാപ്‌തം  (IUCN 3.1)[1]
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Odonata
Family:
Coenagrionidae
Genus:
Mortonagrion
Species:
M varralli
Binomial name
Mortonagrion varralli
Fraser, 1920

കേരളത്തിൽ വളരെ അപൂർവ്വമായിട്ടാണ് ഈ തുമ്പിയെ കണ്ടെത്തിയിട്ടുള്ളത്. വലിയ കായലുകളുടേയും പുഴകളുടേയും അടുത്തുള്ള ചെറിയ കുറ്റിക്കാടുകളാണ് ഇഷ്ടപ്പെട്ട സ്ഥലം. കറുത്ത കണ്ണുകളുടെ കീഴ് ഭാഗം പച്ച കലർന്ന നീല നിറത്തിലാണ്. തലക്ക് നീല കലർന്ന തവിട്ട് നിറമാണ്.ഉദരത്തിൽ നീല നിറത്തിലുള്ള ചെറിയ വളയങ്ങളുണ്ട്.[3][4][5][6]

Disambiguation

രൂപവിവരണം

തണൽ പ്രദേശങ്ങളിൽ കാണുന്ന കടും തവിട്ടും, ഇളം നീല നിറവുമുള്ള ചെറിയ സൂചിതുമ്പി. കാട്ടുപുല്ചിന്നനുമായി സാമ്യമുണ്ടെങ്കിലും നീളംകുറഞ്ഞ ചെരുവലുകളും ഉദരത്തിലെ എട്ടാം ഖണ്ഡത്തിലെ നീല വളയവും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.

ആൺതുമ്പി

ആൺതുമ്പികളെ ആണ് അധികമായി കാണാറുള്ളത്. മൂന്നു നിറഭേദങ്ങളുള്ള ആൺ തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. പൊതുവേ നീലയും തവിട്ട്‌ നിറത്തിലുമുള്ള ആൺതുമ്പികളെ ആണ് കൂടുതലായി കാണാൻ സാധിക്കുന്നത്. കറുത്ത കണ്ണുകളുടെ കീഴ്ഭാഗം പച്ച കലർന്ന നീല നിറത്തിലാണ്. തലയ്ക്ക് നീല കലർന്ന തവിട്ട്‌ നിറമാണ്‌. ഉരസ്സിനും, ഉദരത്തിനും ചുവപ്പ് കലർന്ന തവിട്ട്‌ നിറവും. ഉദരത്തിൽ നീല നിറത്തിലുള്ള ചെറിയ വളയങ്ങൾ ഉണ്ട്. കാലുകൾ ഇളം തവിട്ട്‌ നിറത്തിലാണ്.

പെൺതുമ്പി

കാഴ്ചയിൽ ആൺതുമ്പികളെ പോലെയാണ്.

ആവാസം

കേരളത്തിൽ വളരെ അപൂർവമായിട്ടാണ് ഈ തുമ്പിയെ കണ്ടെത്തിയിട്ടുള്ളത്. സമുദ്ര നിരപ്പിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. വലിയ കായലുകളുടെയും പുഴകളുടെയും അടുത്തുള്ള ചെറിയ കുറ്റികാടുകളാണ് ഇഷ്ടപ്പെട്ട സ്ഥലം.

സ്വഭാവം

തണൽ വളരെ അധികം ഇഷ്ടപെടുന്ന ഇവ തറയിൽ നിന്ന് അധികം ഉയരത്തിൽ പറക്കുവാൻ താല്പര്യപെടാറില്ല. അധീന പ്രദേശം കാത്തു സൂക്ഷിക്കുന്ന ഈ തുമ്പികളെ ഒരേ സ്ഥലത്ത് സ്ഥിരമായി കാണാം.

ഇതും കാണുക

  • ഇന്ത്യയിലെ തുമ്പികളുടെ പട്ടിക
  • കേരളത്തിലെ തുമ്പികൾ

അവലംബം

  1. Dow, R.A. (2009). "Mortonagrion varralli". IUCN Red List of Threatened Species. IUCN. 2009: e.T163778A5650197. doi:10.2305/IUCN.UK.2009-2.RLTS.T163778A5650197.en. ശേഖരിച്ചത്: 2017-03-03.CS1 maint: Uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത്: 2017-03-03.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Mortonagrion varralli Fraser, 1920". India Biodiversity Portal. ശേഖരിച്ചത്: 2017-03-03.
  6. "Mortonagrion varralli Fraser, 1920". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത്: 2017-03-03.

[1]

പുറത്തേക്കുള്ള കണ്ണികൾ

  • കരിയിലത്തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
  1. C.G Kiran, V. Raju David (2013). Dragonflies and Damselflies of Kerala. Tropical Institute Of Ecological Sciences.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.