തുലാത്തുമ്പി

ലോകത്തെല്ലായിടത്തുംതന്നെ കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് തുലാത്തുമ്പി (ശാസ്ത്രീയനാമം: Pantala flavescens). മിക്ക ഉഷ്ണമേഖലാരാജ്യങ്ങളിലും ഇവ കാണപ്പെടുന്നു[1]. ആൺതുമ്പിയുടെ വാലിന്റെ മുകൾഭാഗം ചുവപ്പും അതിൽ കറുത്ത പൊട്ടുകളും ഉണ്ട്. പെൺതുമ്പികൾക്ക് ആൺതുമ്പിയോട് വളരെ സാദൃശ്യമുണ്ട്. ആൺതുമ്പിയുടെ പിൻചിറകുകളുടെ അറ്റത്തുള്ള ഇരുണ്ട പൊട്ടാണ് ഇവയെ പെൺതുമ്പികളിൽ നിന്നും തിരിച്ചറിയാൻ സഹായിക്കുന്നത്[2][3]. ജലാശയങ്ങളുടെയും ചതുപ്പുകളുടെയും തുറസായ സ്ഥലങ്ങളുടെയും മുകളിൽ കൂട്ടമായി ഇവ പറക്കുന്നു. ഭൂഖണ്ഡങ്ങൾ തോറും കൂട്ടമായി ദേശാടനം നടത്തുന്ന സ്വഭാവം ഇവക്കുണ്ട്[4][5][6][7]. ഇണയെ തെരഞ്ഞെടുക്കുന്നതിൽ ഇവക്കു പ്രത്യേക മാനദണ്ഡങ്ങൾ ഒന്നുമില്ല[8].

തുലാത്തുമ്പി
പരിപാലന സ്ഥിതി

ഒട്ടും ആശങ്കാജനകമല്ല  (IUCN 3.1)[1]
Scientific classification
Kingdom:
Phylum:
ആർത്രോപോഡ്
Class:
Order:
Suborder:
കല്ലൻ തുമ്പികൾ
Family:
Libellulidae
Genus:
Pantala
Species:
P. flavescens
Binomial name
Pantala flavescens
(Fabricius, 1798)
Distribution of Pantala flavescens
Synonyms
  • Libellula analis Burmeister, 1839
  • Libellula flavescens Fabricius, 1798
  • Libellula terminalis Burmeister, 1839
  • Libellula viridula Palisot de Beauvois, 1807
  • Orthetrum mathewi Singh & Baijal, 1955
  • Sympetrum tandicola Singh, 1955

പേരിനു പിന്നിൽ

ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ലക്ഷ്യമാക്കി വരുന്ന ഇവർ തുലാമാസത്തോടെയാണ് കേരള തീരത്തെത്തുക. അതുകൊണ്ടാണ് ഇവയ്ക്ക് തുലാത്തുമ്പി എന്ന് പേരു വന്നത്[9]. ഗ്ലോബൽ സ്‌കിമ്മേഴ്‌സ് (ആഗോളത്തുമ്പി), ഗ്ലോബൽ വാണ്ടറർ (ലോകസഞ്ചാരി), വാണ്ടറിങ് ഗ്ലൈഡർ (നാടോടി) എന്നൊക്കെ അറിയപ്പെടുന്ന തുലാത്തുമ്പികൾ ദേശാടനത്തിലെ വമ്പൻമാരാണ്. ഉഷ്ണമേഖലാരാജ്യങ്ങളിലെ ജലജന്യപ്രദേശങ്ങൾ തേടി ഇവ ഭൂഖണ്ഢങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.[5][6][7].

ചിത്രസഞ്ചയം

ഇതും കാണുക

  • ഇന്ത്യയിലെ തുമ്പികളുടെ പട്ടിക
  • കേരളത്തിലെ തുമ്പികൾ

അവലംബം

  1. Boudot, J.-P., Clausnitzer, V., Samraoui, B., Suhling, F., Dijkstra, K.-D.B., Schneider, W. & Paulson, D.R. (2016). "Pantala flavescens". IUCN Red List of Threatened Species. IUCN. 2016: e.T59971A65818523. ശേഖരിച്ചത്: 16 February 2017.CS1 maint: Uses authors parameter (link)
  2. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 414–416.
  3. "Pantala flavescens Fabricius, 1798". India Biodiversity Portal. ശേഖരിച്ചത്: 2017-02-16.
  4. "തുമ്പികൾ ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കും". മനോരമ. ശേഖരിച്ചത്: 6 മാർച്ച് 2016.
  5. "Small dragonfly found to be world's longest-distance flyer". Science Daily. ശേഖരിച്ചത്: 16 February 2017.
  6. Anderson, RC (2009). Do dragonflies migrate across the western Indian Ocean? Journal of Tropical Ecology 25: 347–348 PDF
  7. Hobson, K.A.; Anderson, R.C.; Soto, D.X.; Wassenaar, L.I. (2012). "Isotopic Evidence That Dragonflies (Pantala flavescens) Migrating through the Maldives Come from the Northern Indian Subcontinent". PLoS ONE. 7 (12): e52594. doi:10.1371/journal.pone.0052594.
  8. Daniel Troast, Frank Suhling, Hiroshi Jinguji, Göran Sahlén, Jessica Ware (2016). "A Global Population Genetic Study of Pantala flavescens". PLoS ONE. 11(3): e0148949. doi:10.1371/journal.pone.0148949. |access-date= requires |url= (help)CS1 maint: Uses authors parameter (link)
  9. http://www.mathrubhumi.com/kasaragod/kasaragod/mogral-puthoor-1.688312

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.