നീരോട്ടക്കാരൻ
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് നീരോട്ടക്കാരൻ (ശാസ്ത്രീയനാമം: Zygonyx iris)[1].
നീരോട്ടക്കാരൻ | |
---|---|
![]() | |
ആൺതുമ്പി | |
പരിപാലന സ്ഥിതി | |
Scientific classification | |
Kingdom: | Animalia |
Phylum: | Arthropoda |
Class: | Insecta |
Order: | Odonata |
Family: | Libellulidae |
Genus: | Zygonyx |
Species: | Z. iris |
Binomial name | |
Zygonyx iris Kirby, 1900 | |
വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ അരുവികളിലും തോടുകലുമാണ് ഇവ പ്രജനനം നടത്തുന്നത്[1]. പെൺതുമ്പികൾ വേനൽക്കാലത്ത് ചെറിയ തോടുകളിൽ മുട്ടയിടുന്നു. ലാർവകൾ വളരുന്ന മുറക്ക് കുറച്ചുകൂടി വലിയ തോടുകളിലെക്കും പുഴകളിലെക്കും സഞ്ചരിക്കുകയും അവിടെവച്ച് തുമ്പിയായി മാറുകയും ചെയ്യും. ലാർവകൾക്ക് കല്ലുകളിൽ കയറുവാനുള്ള കഴിവുണ്ട്[1][2][3][4]>[5][6].
ആൺതുമ്പികൾ പലപ്പോളും തോടുകൾക്കും അരുവികൾക്കും മുകളിലൂടെ നിർത്താതെ പറക്കുന്നതു കാണാം. ചിലപ്പോൾ ഇണകളോടോത്തു ജലപ്പരപ്പിനു മുകളിലൂടെ താന്നു പറക്കും. അപ്പോൾ പെൺതുമ്പികൾ ഇടക്കിടക്ക് വാൽഭാഗം വെള്ളത്തിൽ മുട്ടിച്ചു മുട്ടയിടും[2][3][5]
ഉപവർഗങ്ങൾ
ധാരാളം ഉപവർഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അത് ഭൂമിശാസ്‌ത്രപരമായ വ്യത്യാസംമാത്രമാണോ അതോ ശരിക്കുമുള്ള ഉപവർഗങ്ങൾ തന്നെയാണോ എന്ന് ഉറപ്പില്ല[1][5].
- Zygonyx iris ceylonicus (Kirby, 1905)
- Zygonyx iris davina Fraser, 1926
- Zygonyx iris errans Lieftinck, 1953
- Zygonyx iris insignis (Kirby 1900)
- Zygonyx iris intermedia Lahiri 1987
- Zygonyx iris iris Selys, 1869
- Zygonyx iris isa Fraser, 1926
- Zygonyx iris malabaricus Fraser, 1926
- Zygonyx iris malayanus (Laidlaw, 1902)
- Zygonyx iris metallicus Fraser, 1931
- Zygonyx iris mildredae Fraser, 1926
- Zygonyx iris osiris Fraser, 1936
ചിത്രശാല
- ആൺതുമ്പി
- ആൺതുമ്പി
ഇതും കാണുക
- ഇന്ത്യയിലെ തുമ്പികളുടെ പട്ടിക
- കേരളത്തിലെ തുമ്പികൾ
അവലംബം
- Sharma, G. (2010). "Zygonyx iris". IUCN Red List of Threatened Species. IUCN. 2010: e.T167082A6297947. doi:10.2305/IUCN.UK.2010-4.RLTS.T167082A6297947.en. ശേഖരിച്ചത്: 18 February 2017.CS1 maint: Uses authors parameter (link)
- Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
- C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 394–396.
- C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 441–442.
- "Zygonyx iris Selys, 1869". India Biodiversity Portal. ശേഖരിച്ചത്: 2017-02-18.
- "Zygonyx iris Selys, 1869". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത്: 2017-02-18.
പുറത്തേക്കുള്ള കണ്ണികൾ
നീരോട്ടക്കാരൻ എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
നീരോട്ടക്കാരൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)