മുഖർശംഖ്

കർണാടക സംഗീതക്കച്ചേരികളിൽ ഉപയോഗിക്കുന്ന ഒരു വാദ്യമാണ് മുഖർശംഖ്. ഇംഗ്ലീഷിൽ ഇതിനെ Morsing എന്നും പറയുന്നു.ഇതിന്റെ ഉത്ഭവം ഗ്രീസിലാണെന്നു കരുതപ്പെടുന്നു.[1]

മുഖർശംഖ്

ഘടന

ഏകദേശം എട്ട് സെൻറിമീറ്ററോളം നീളമുള്ള ഇതിന് അരയാലിലയുടെ ആകൃതിയാണ്. ബലമുള്ള വളയത്തിന്റെ രണ്ടറ്റവും നീണ്ട് രണ്ടായി പിളർന്നിരിക്കും. ഇതിന്റെ മധ്യത്തിൽകൂടി മറ്റൊരു കട്ടിക്കമ്പി ഘടിപ്പിച്ചിരിക്കുന്നു. ഒരറ്റം അൽപം വളഞ്ഞതാണീ കമ്പി. വളയംപോലുള്ള ഭാഗം ഇടത് കൈപ്പത്തിക്കുള്ളിൽ വെച്ച്, നീണ്ട അഗ്രംപോലെയുള്ള ഭാഗം ചുണ്ടുകൾ കൊണ്ടമർത്തി, നടുവിലത്തെ കമ്പിയിൽ തട്ടിയാണ് ശബ്ദമുണ്ടാക്കുന്നത്. കമ്പി മീട്ടാനായി വലതുകൈയിലെ നടുവിരലാണ് ഉപയോഗിക്കുക.[2]

പ്രമുഖ മുഖർശംഖ് വാദകൻ ശ്രീരംഗം കണ്ണൻ കച്ചേരിക്കിടെ

അവലംബം

  1. http://www.pertout.com/Karaikudi2.htm
  2. http://www.mridangam.com/morsing.html
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.