ഓണവില്ല്
'ഓണവില്ല്' എന്നു പറയുന്ന ഉപകരണം കേരളത്തിൽ ഒരു സംഗീത ഉപകരണമായാണ് പൊതുവേ അറിയപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്ത് അതിനു പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളിലെ ഒരു ആചാരവുമായി നേരിട്ടൊരു ബന്ധം കൂടിയുണ്ട്.
ഓണവില്ലും ശ്രീ പത്മനാഭസ്വാമിയും

ശ്രീ പത്മനാഭസ്വാമിക്ക് തിരുവോണ നാളിൽ പള്ളിവില്ലെന്ന ഓണവില്ല് പത്മനാഭസ്വാമിക്ഷേത്ര ശില്പികളുടെ പാരമ്പര്യത്തിൽ പ്പെട്ട വിശ്വകർമ്മ കുടുംബം ചിങ്ങമാസത്തിലെ തിരുവോണ നാൾ പുലർച്ചെ സമർപ്പിക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് . ഓണത്തോട് അനുബന്ധിച്ച ഒരു ചടങ്ങ്. ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തോളം പഴക്കമുണ്ടീ ചടങ്ങിന്.കേരളത്തിലെ പ്രജകളെ കാണാനെത്തുന്ന മഹാബലിക്ക് മഹാവിഷ്ണുവിന്റെ അവതാരങ്ങൾ വരച്ചുകാട്ടാനാണാത്രെ ഇത്. ഓണവില്ല് വഞ്ചിയുടെ മാതൃകയിലാണ് ഉണ്ടാക്കപ്പെടുന്നത്. തുടർന്ന് ഇതിൽ ദശാവതാരചിത്രങ്ങളും മറ്റും വരച്ചു ചേർക്കുന്നു. [[കേരളം|കേരളത്തിൽ] . കരമനയിൽ തിരുവന്തപുരം,കരമന,മേലാറന്നൂർ,വിളയിൽ വീട്,ഓണവില്ല് കുടുംബത്തിൻറെ അവകാശമാണ് ഓണവില്ല് തയ്യാറാക്കി സമർപ്പിക്കുന്നത്.. മഹാവിഷ്ണുവിൻ്റെ സൌമ്യഭാവമുള്ള അവതാര കഥകൾ ചിത്രീകരിക്കുന്ന ഓണ വില്ല് പഞ്ച വർണങ്ങളിലാണ് ചിത്രീകരിക്കുന്നത്..
__SUB_LEVEL_SECTION_1__ഐതിഹ്യം
മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന സമയത്ത് മഹാവിഷ്ണുവിന്റെ വിശ്വരൂപം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേത്തുടർന്ന് മാവേലിക്ക് വിശ്വരൂപം ദർശിക്കാനാവുന്നു. അതിനോടൊപ്പം കാലാകാലങ്ങളിലുണ്ടാകുന്ന അവതാരങ്ങളും അതുമായി ഉണ്ടാകുന്ന ഉപകഥകളും കാണമെന്ന ആഗ്രഹവും മാവേലി ആവശ്യപ്പെടും.
ആ സമയം വിശ്വകർമ്മ ദേവനെ പ്രത്യക്ഷപ്പെടുത്തുകയും വിശ്വകർമ്മ ദേവൻറെ ആൾക്കാരെ കൊണ്ട് കാലാകാലങ്ങളിൽ അവതാരങ്ങൾ ചിത്രങ്ങളായി വരച്ച് ഭഗവത് സന്നിധിയിൽ വരുന്ന മഹാബലിക്ക് കാണിച്ചു കൊടുക്കാമെന്ന വാഗ്ദാനം നൽകുന്നു. അതിൻപ്രകാരം നടക്കുന്ന ഒരു ചടങ്ങാണ് പത്മനാഭ സ്വാമിക്ക് ഓണവില്ല് സമർപ്പണം എന്നാണ് ഐതീഹ്യം.
നിർമ്മാണം
പദ്മനാഭസ്വാമിക്ഷേത്രത്തിൽ സമർപ്പിക്കാറുള്ള വില്ലുകൾ തയ്യാറാക്കുന്നത് കടമ്പ് , മഹാഗണി തുടങ്ങിയ ദേവഗണത്തിൽപ്പെട്ട തടിയിലാണ്നിർമ്മിക്കുന്നത്. നാലരഅടി, നാല് അടി, മൂന്നര അടി അളവുകളിൽ പലകകൾ അറുത്താണ് വില്ല് പണിയുന്നത്. ചുവന്ന ചരടും തുഞ്ചലവും കെട്ടിയ വില്ല് വാങ്ങി ഭക്തിയോടെ ഗൃഹത്തിൽ സൂക്ഷിച്ചാൽ ഐെശ്വര്യം ലഭിക്കുമെന്ന വിശ്വാസവും ഉണ്ട്. അനന്തശയനം.ദശാവതാരം,പട്ടാഭിഷേകം,കൃഷ്ണലീല,ശാസ്താവ്,വിനായകൻ എന്ന ആറു ജോഡി വില്ലുകളാണ്(പന്ത്രെണ്ടെണ്ണം) ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ചാർത്തുന്നത്. മിഥുന മാസാവസാനത്തിൽ നല്ല ദിവസവും സമയവുംനോക്കിയാണ് വില്ല് നിർമ്മാണം തുടങ്ങുന്നത്.
നിർമ്മാണത്തിന് 41 ദിവസത്തെ വ്രതംവേണം. വില്ലുകൾ ഉത്രാടനാൾ കുടുംബക്ഷേത്രത്തിൽ വച്ച് പൂജിച്ച് തിരുവോണനാൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ഓണവില്ലുകളിൽ. വലുത് രണ്ടെണ്ണം പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തെ വിഗ്രഹത്തിന് ഇരുവശങ്ങളിലായി ചാർത്തുന്നു.ദശാവതാരവില്ല് നരസിംഹമൂർത്തിയുടെ വിഗ്രഹത്തിലും ശ്രീരാമ വിഗ്രഹത്തിൽ പട്ടാഭിഷേകവില്ലും ശാസ്താവ്,ശ്രീ കൃഷ്ണൻ,വിനായകൻ.എന്നീ വില്ലുകൾ അതത് വിഗ്രഹങ്ങളിലും ചാർത്തുന്നു.
തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ ക്ഷേത്രപൂജകൾക്കുശേഷം വില്ലുകൾ അടുത്ത ദിവസം തിരുവതാംകൂർ രാജകുടുംബ പൂജാമുറിൽ സൂക്ഷിക്കും. ഈ ദിവസങ്ങളിൽ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഓണവില്ലുകൾ കാണാം. പത്മനാഭപുരം കൊട്ടാരത്തിൽ ഓണവില്ലുകളുടെ ശേഖരം നേരിട്ടുകാണാം.വിശദവിവരങ്ങൾക്ക്,കരമന ഓണവില്ല് കുടുംബവുമായി ബന്ധപ്പെടുക.. ബിൻകുമാർ.ആചാരി ഫോൺ.9633928852
ഓണവില്ല്(വാദ്യം)


കേരളത്തിൽ മുമ്പ് വളരെ പ്രചാരമുണ്ടായിരുന്ന ഒരു വാദ്യമാണ് വില്ല്. ഓണക്കാലത്താണ് വില്ല് കൂടുതൽ ഉപയോഗിച്ചിരുന്നത്. അതിനാൽ ഓണവില്ല് എന്നും ഇതിന് പേരുണ്ട്. ചില പ്രദേശങ്ങളിൽ ഓണത്തെയ്യം(ഓണത്താർ) ഒരു ഓണവില്ലും പിടിച്ചുകൊണ്ടാണ് വീടുകൾ തോറും കയറിയിറങ്ങിയിരുന്നത്.
നിർമ്മാണം
തെങ്ങ്, കമുക് എന്നിവയുടെ പട്ടികയാണ് ഓണവില്ലിന്റെ പാത്തിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ബലത്തിൽ വളച്ചുനിർത്തുന്ന പാത്തിയിൽ ഞാൺ അതിന്റെ അറ്റത്തെ രണ്ട് കുടകളുപയോഗിച്ച് വലിവോടെ നിർത്തുന്നു.
വാദനം
നല്ല വശമുള്ളവർ കൊട്ടിയാൽ ശ്രവണമധുരമായ ശബ്ദത്തിൽ ആസ്വാദ്യങ്ങളായ താളങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ള തന്തി വാദ്യമാണ് ഇത്. പണ്ട് കാലങ്ങളിൽ ഓണക്കാലമായാൽ ഓണവില്ലിന്റെ കൊട്ട് കേൾക്കാത്ത വീടുകൾ ഉണ്ടാവാറില്ല. വില്ലിന്മേൽ തായമ്പകയും മേളവും ഇതുകൊണ്ട് നടത്താറുണ്ട്. ഇടത്തേ കൈകൊണ്ട് മാറോടു ചേർത്തുപിടിച്ച് മറ്റേ കൈകൊണ്ട് മാത്രമേ ഇത് കൊട്ടാൻ പറ്റൂ എന്നതിനാൽ അഭ്യസിക്കാൻ ഏറെ വിഷമമുള്ള വാദ്യോപകരണമാണ് ഇത്.