വാമനൻ

ഹൈന്ദവപുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. മഹാബലിയെ പാതാളത്തിലെ സുതലത്തിലേക്ക് അയക്കാൻ അവതരിച്ച “അവതാരം” ആയിരുന്നു വാമനൻ. മഹാവിഷ്ണുവിന്റെ ഒമ്പത് അവതാരങ്ങളിൽ മദ്ധ്യത്തിലെ എന്നനിലയിൽ ആണ് വാമനാവതാരം ശ്രദ്ധേയമാണ്. സ്വർഗം കീഴടക്കാൻ മഹായാഗം നടത്തിയ നീതിമാനും ധാർമ്മിഷ്‌ഠനുമായ മഹാബലി ചക്രവർത്തിയുടെ അഹംബോധം നശിപ്പിക്കാനും, ദേവമാതാവായ അദിതി, ഇന്ദ്രൻ എന്നിവരുടെ ആവശ്യപ്രകാരവും മഹാവിഷ്ണു വാമനാവതാരമെടുക്കുകയും ബലിയോട് മൂന്നടി ഭിക്ഷയാചിക്കുകയും ചെയ്ത സന്ദർഭത്തിൽ, അദ്ദേഹം ഭക്തിയോടെ സർവ്വതും സമർപ്പിച്ചതിൽ പ്രസാദിച്ചു മഹാബലിയെ സ്വർഗവാസികൾ കൊതിക്കുന്ന "സുതലം" എന്ന പാതാളത്തിലെ സുന്ദരലോകത്തിന്റെ ചക്രവർത്തി ആക്കുകയും, അവിടെ മഹാബലിയുടെ കാവൽക്കാരനായി വാമനൻ നിലകൊള്ളുകയും, മഹാബലിയെ അടുത്ത മന്വന്തരത്തിലെ ഇന്ദ്രനായി സ്വർഗത്തിൽ വാഴിക്കുകയും ചെയ്തു എന്ന് ഭാഗവതത്തിൽ കഥയുണ്ട്. തിരുവോണനാളിൽ മഹാബലി ചക്രവർത്തി വാമനസമേതനായി തന്റെ പ്രജകളെ കാണാൻ ഭൂമിയിലേക്ക് എത്തുന്നു എന്നാണ് ഐതിഹ്യം.

വാമനൻ

അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത് [1]

അവലംബം

  1. 265:22 - The Vishnu Purana, translated by Horace Hayman Wilson, 1840, at sacred-texts.com
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.