മകുടി

ഭാരതത്തിൽ മിക്കവാറും എല്ലായിടത്തും പരിചിതമായ ഒരു സംഗീത ഉപകരണമാണ്‌ മകുടി. ഉത്തരേന്ത്യയിൽ പുംഗി, (Pungi) ബീൻ (Been) എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് ഒരു സുഷിരവാദ്യമാണ്‌. ഈ ഉപകരണം ഉപയോഗിക്കുന്നത് പാമ്പാട്ടികളാണ്‌.

മകുടി വായിക്കുന്ന ഒരു പാമ്പാട്ടി

ചരിത്രം

മകുടി അഥവ പുംഗി ആദ്യകാലത്ത് പരമ്പാരഗത സംഗീതത്തിന്റെ ഭാഗമായിട്ടാണ് രൂപപ്പെട്ടത്. ഇത് മതപരമായ സംഗീതങ്ങളിൽ ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടിരുന്നു. യക്ഷഗാനത്തിന്റെ ഒരു വിഭാഗമായ ബഡഗുട്ടിട്ടുവിൽ ഇത് ഉപയോഗിച്ചിരുന്നു. പക്ഷേ, ഏറ്റവും കൂടുതൽ ഉപയോഗിച്ചുകാണുന്നത് പാമ്പാട്ടികളാണ് . എങ്കിലും ചില ഭാരതീയ നൃത്തരൂപങ്ങൾക്കും ഉപയോഗിച്ചു കാണുന്നു.[1] "പുന്നാഗവരാളി " എന്ന രാഗം മാത്രമേ മകുടിയിൽ വായിക്കുവാൻ സാധിക്കുകയുള്ളൂ.

വിവരണം

ഒരു മകുടി, അഥവാ‍ പുംഗി

മകുടി നിർമ്മിക്കുന്നതിലേയ്ക്കായി ചുരയ്ക്ക, പൊള്ളയായ നാളീകേരമോ ഉപയോഗിക്കാം. ഇതിന്റെ രണ്ട് വശത്തും ഒരു തുളയുണ്ടാക്കി, അതിന്റെ ഒരു വശത്ത് അര ഇഞ്ച് വ്യാസമുള്ളതും രണ്ടര ഇഞ്ച് നീളമുള്ളതുമായ ഒരു കുഴൽ പിടിപ്പിച്ചിരിക്കുന്നു. മറ്റേ വശത്ത് ഓടക്കുഴൽ പോലെ ഊതുന്ന ആറ് സുഷിരങ്ങൾ ഉള്ളതും ഒരു സുഷിരം മാത്രമുള്ളതുമായ രണ്ട് ഘടിപ്പിക്കുന്നു. ഇതിനെ ജിവാല എന്ന് പറയുന്നു. സാധാരണ രീതിയിൽ 7 ഇഞ്ച് നീളത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ആറ് സുഷിരങ്ങളിൽ കൈവിരലുകളാൽ സ്വരനിയന്ത്രണം സാധ്യമാക്കുന്നു. ഒരു സുഷിരം മാത്രമുള്ള കുഴൽ ശ്രുതിക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നു. ശ്രുതിക്കുഴലിലൂടെ പുറപ്പെടുവിക്കുന്നത് തികച്ചും അപശ്രുതിയായിക്കും എന്നതാണ്‌ മകുടിയുടെ ഏറ്റവും വലിയ പ്രത്യേകത.[2] .

അവലംബം

  1. ജോസഫ് വി. ഫർണാണ്ടസ്, വാദ്യകലാവിജ്ഞാനീയം, താൾ 78
  2. ജോസഫ് വി. ഫർണാണ്ടസ്, വാദ്യകലാവിജ്ഞാനീയം, താൾ 78
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.