മുട്ട്

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു മാതൃദേവിയാണ് മുട്ട് (ഇംഗ്ലീഷ്: Mut). ഈജിപ്ഷ്യൻ ഭാഷയിൽ മുട്ട് എന്നാൽ മാതാവ് എന്നാണർഥം.[1]ആയിരത്തിലധികം വർഷങ്ങൾ നീണ്ടുനിന്ന ഈജിപ്ഷ്യൻ സംസ്കാരത്തിനിടയിൽ മുട്ട് എന്ന ദൈവ സങ്കല്പത്തിന് നിരവധി അർത്ഥതലങ്ങൾ കൈവന്നിട്ടുണ്ട്. എല്ലാ സൃഷ്ടിയുടേയും കാരണമായ ജലത്തിന്റെ ദേവതയായി മുട്ടിനെ കരുതിയിരുന്നു. ജഗദ് ജനനിറായുടെ നേത്രംദേവിമാരുടെ രാജ്ഞിസ്വർഗ്ഗത്തിന്റെ അധിപദൈവങ്ങളുടെ മാതാവ്, ജന്മം നൽകുന്നവളും എന്നാൽ സ്വയംഭൂവായവളും എന്നിങ്ങനെ നിരവധി വിശേഷണങ്ങൽ മുട്ട് ദേവിക്ക് ഉണ്ട്.

മുട്ട്
ദേവിമാരുടെ രാജ്ഞി
A contemporary image of goddess Mut, depicted as a woman wearing the double crown plus a royal vulture headdress, associating her with Nekhbet.
ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സിലെ പേര്

പ്രധാന ആരാധന കേന്ദ്രംതീബ്സ്
ചിഹ്നംകഴുകൻ
ജീവിത പങ്കാളിഅമുൻ
മാതാപിതാക്കൾറാ
സഹോദരങ്ങൾസെഖ്മെത്ത്, ഹാത്തോർ, മാഃത് ബാസ്തെറ്റ്
മക്കൾഖോൻസു

വിവരണം

മുട്ടിനെ സാധാരണയായി കഴുകന്റെ ചിറകുകളോടുകൂടിയ സ്ത്രീരൂപത്തിലാണ് ചിത്രീകരിക്കാറുള്ളത്. കയ്യിൽ അങ്ഖ് ചിഹ്നം ഏന്തിയ മുട്ട് ദേവി ചുവപ്പ് അല്ലെങ്കിൽ നീല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നു. മേലേ ഈജിപ്റ്റിലും കീഴെ ഈജിപ്റ്റിലും നിലനിന്നിരുന്ന വ്യത്യസ്തമായ കിരീടങ്ങൾ സംയോജിച്ചുള്ള ഒരു കിരീടമാണ് മുട്ട് ദേവി ധരിച്ചിരിക്കുന്നത്.

സാത്മീകരണത്തിന്റെ ഭാഗമായി മുട്ട് ദേവിയെ മനുഷ്യരൂപത്തിൽ കൂടാതെ മൂർഖൻ, പൂച്ച, പശു, പെൺസിംഹം, കഴുകൻ എന്നീരൂപങ്ങളിലും ചിത്രീകരിക്കാറുണ്ട്.[2]

അവലംബം

  1. Velde, Herman te (2002). Mut. In D. B. Redford (Ed.), The ancient gods speak: A guide to Egyptian religion (pp. 238). New York: Oxford University Press, USA.
  2. "Relief of the Goddess Mut". http://www.brooklynmuseum.org/opencollection/objects/3877/Relief_of_the_Goddess_Mut/set/b2a76d2df5ced4787e5bd55a53f53d33?referring-q=79.120. External link in |website= (help); Missing or empty |url= (help); |access-date= requires |url= (help)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.