വദ്ജെറ്റ്

പുരാതന ഈജിപ്റ്റിലെ ബുട്ടൊ നഗരത്തിനെ പ്രദേശിക ദേവതയായിരുന്നു വാദ്ജെറ്റ് (ഇംഗ്ലീഷ്: Wadjet /ˈwɑːdˌɛt/ or /ˈwædˌɛt/; ഈജിപ്ഷ്യൻ: wȝḏyt,). ഗ്രീക് ജനതയ്ക്കിടയിൽ ഈ ദേവത ഊട്ടൗ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് (ഇംഗ്ലീഷ്: Uto (Οὐτώ//ˈt/ or Βουτώ/Buto /ˈbt/). [1] കീഴേ ഈജിപ്റ്റിന്റെ സംരക്ഷക ദേവിയായാണ് വാദ്ജെറ്റിനെ കരുതിയിരുന്നത്. വാദ്ജെറ്റും സൂര്യഗോളവും ചേർന്നുള്ള രൂപം യൂറിയാസ് എന്നാണ് അറിയപ്പെടുന്നത്.കീഴേ ഈജിപ്റ്റിലെ രാജാക്കന്മാരുടെ കിരീടത്തിൽ യൂറിയാസ് ചിഹ്നം ആലേഖനം ചെയ്തിരുന്നു. വാദ്ജെറ്റ് ദേവി രാജാക്കന്മാരെയും, പ്രസവസമയത്ത് സ്ത്രീകളേയും സംരക്ഷിക്കുന്നു എന്ന് പുരാതന ഈജിപ്ഷ്യർ വിശ്വസിച്ചിരുന്നു.

Two images of Wadjet appear on this carved wall in the Hatshepsut Temple at Luxor.

പച്ചനിറത്തിൽ ഉള്ളത് എന്നാണ് വാദ്ജെറ്റ് എന്ന പദത്തിനർത്ഥം. വിവിധരൂപങ്ങളിൽ വാദ്ജെറ്റ് ദേവിയെ ചിത്രീകരിക്കാറുണ്ട്. പൊതുവെ ഒരു പാമ്പിന്റെ (ഈജിപ്ഷ്യൻ കോബ്ര) രൂപത്തിലാണ് വാദ്ജെറ്റിനെ ചിത്രികരിക്കാറുള്ളത്. ചിലപ്പോൾ സ്ത്രീയുടെ രൂപത്തിലും വാദ്ജെറ്റിനെ ചിത്രീകരിക്കാറുണ്ട്.

ഇതും കാണുക

  • ഹോറസ്സിന്റെ നേത്രം

അവലംബം

  1. Wilkinson, Early Dynastic Egypt, p.297

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.