അനൂകെറ്റ്

പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം നൈലിന്റെ ദേവിയാണ് അനൂകെറ്റ് (ഇംഗ്ലീഷ്: Anuket). നൈൽ നദിയുടെ  മനുഷ്യരൂപമാണ് ഈ ദേവി. ഈജിപ്റ്റിലും നൂബിയയിലും അനൂകെറ്റിനെ ആരാധിച്ചിരുന്നു.

അനൂകെറ്റ്
നൈൽ ദേവി
അനൂകെറ്റിന്റെ രൂപം. ശിരസ്സിൽ ഉയർന്ന കിരീടവും കയ്യിൽ അങ്ഗ് ചിഹ്നവും
ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സിലെ പേര്


പ്രധാന ആരാധന കേന്ദ്രംഎലിഫന്റൈൻ, സെഹൈൽ
ചിഹ്നംഅമ്പുകൾ, വില്ല്, ഗസെൽ മാൻ, ഒട്ടകപക്ഷിയുടെ തൂവൽ
മാതാപിതാക്കൾഖ്നും, സാതേത്
സഹോദരങ്ങൾറാ, അപെപ്പ്, സോബെക്, തെഹൂത്തി, ഹാത്തോർ, സെർക്വെത്, ഹേക, കുക്, കൗകേത്ത്

ഈജിപ്ഷ്യൻ ഭാഷയിൽ, അനക(Anaka),[1] അൻക്വെറ്റ്(Anqet) എന്നീ പേരുകളിലും നൈൽ ദേവി അറിയപ്പെട്ടിരുന്നു.[2] "മുറുകെ പിടിക്കുന്നവൾ" അല്ലെങ്കിൽ "ആലിംഗനം ചെയ്യുന്നവൾ" എന്നാണ് അനൂകെറ്റിനർത്ഥം.[1]

ഈജിപ്ഷ്യൻ പുരാണങ്ങൾ പ്രകാരം റായുടെ പുത്രിയാണ് അനൂകെറ്റ്. സാധാരണയായി ചൂരൽകൊണ്ടൊ, ഒട്ടകപക്ഷിയുടെ തൂവൽകൊണ്ടൊഉള്ള ഒരു തലപ്പാവ് ധരിച്ച സ്ത്രീ രൂപത്തിലാണ് അനൂകെറ്റിനെ ചിത്രീകരിക്കാറുള്ളത്.[3] അങ്ഗ് ചിഹ്നം ഘടിച്ചിച്ച ഒരു ചെങ്കോലും അനൂകെറ്റിന്റെ കയ്യിൽ കാണാം. ചിങ്കാരമാനാണ് അനൂകെറ്റിന്റെ പവിത്രജീവി.[4] നവ സാമ്രാജ്യ കാലഘട്ടത്തിൽ ഫറവൊയെ മുലയൂട്ടുന്ന മാതാവായും അനൂകെറ്റിനെ ചിത്രീകരിച്ചിരുന്നു .[4] പിൻ കാലത്ത്, അനൂകെറ്റിനെ കവടിയുമായി പ്രതീകവൽക്കരിച്ചിരുന്നു, കവടിക്ക് യോനിയുമായി രൂപസാദൃശ്യം ഉള്ളതിനാലായിരുന്നു ഇത്.[4]

അവലംബം

  1. EB (1878).
  2. "Anuket". ശേഖരിച്ചത്: 2016-10-26.
  3. Geraldine Pinch, Egyptian Mythology: A Guide to the Gods, Goddesses, and Traditions of Ancient Egypt, Oxford University Press, 2004, p 186
  4. "Anuket". ancientegyptonline.co.uk. ശേഖരിച്ചത്: 2016-10-26.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.