നീർക്കാവലന്മാർ

Cruisers അല്ലെങ്കിൽ skimmers എന്ന് അറിയപ്പെടുന്ന തുമ്പിസ്പീഷിസുകൾ ഉൾപ്പെടുന്ന കല്ലൻതുമ്പികളുടെ കുടുംബമാണ് നീർക്കാവലന്മാർ (Macromiidae). ജലാശയങ്ങളുടെയും, റോഡിന്റെയും മധ്യത്തിൽ മീതെ പറക്കുന്നതുകാണാം. സൂചിവാലൻ കല്ലൻതുമ്പികളുമായി വലിപ്പത്തിൽ നല്ല സാമ്യമാണ് എങ്കിലും കണ്ണുകൾ പച്ചനിറത്തിലാണ്.

നീർക്കാവലന്മാർ
Macromia illinoiensis
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Odonata
Family:
Macromiidae

കോമരത്തുമ്പികളുടെ (W. F. Kirby, 1890) ഒരു ഉപകുടുംബമായിട്ടാണ് ഇതിനെ കാലങ്ങളോളം കരുതിയിരുന്നത്. ലോകത്താകെ മൂന്നു ജനുസുകളിലായി 125 സ്പീഷിസുകൾ ഉണ്ട്. മുട്ടയിടാാനുള്ള അവയവം വയറിന്റെ അറ്റത്ത് ഇല്ലാത്ത പെൺതുമ്പികൾ വെൾക്ക്ലത്തിനുമീതെ പറക്കുമ്പോൾ വാലറ്റം വെള്ളത്തിൽ മുട്ടിച്ചാണ് മുട്ടയിടുന്നത്. ആൺതുമ്പികളുടെ സഹായമില്ലാതെയാണ് മുട്ടയിടുന്നത്.

അവലംബം

  • Chacon, Sheryl (2005). "Cruisers (Macromiidae)". Odes for Beginners. മൂലതാളിൽ നിന്നും January 27, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2006-04-04.
  • Lung, Mark; Sommer, Stefan (2001). "Macromiidae: The Cruisers". Dragonflies Index. ശേഖരിച്ചത്: 2006-04-04.
  • Martin Schorr; Martin Lindeboom; Dennis Paulson. "World Odonata List". University of Puget Sound. ശേഖരിച്ചത്: 11 August 2010.

പുറത്തേക്കുള്ള കണ്ണികൾ

  • Macromiidae എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ
  • Macromiidae എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.