കല്ലൻതുമ്പി

തുമ്പികളിൽ ശക്തരായ തുമ്പികളുടെ വിഭാഗമാണ് കല്ലൻ തുമ്പികൾ (അനിസോപ്‌റ്ററ - Anisoptera - Dragonflies). ഇരിക്കുമ്പോൾ നിവർത്തിപ്പിടിക്കുന്ന ചിറകുകളും ശക്തമായ ശരീരവുമാണ് ഇവയുടെ പ്രത്യേകത. ആഗോളമായി 3000-ൽപ്പരം വ്യത്യസ്ത ഇനങ്ങൾ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്.[2][3] കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 67 ഇനം കല്ലൻ തുമ്പികളാണുള്ളത്. സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae), മലമുത്തൻ തുമ്പികൾ (Chlorogomphidae), മരതകക്കണ്ണന്മാർ (Corduliidae), കടുവത്തുമ്പികൾ (Gomphidae), നീർമുത്തന്മാർ (Libellulidae), നീർക്കാവലന്മാർ (Macromiidae), കോമരത്തുമ്പികൾ (Synthemistidae) എന്നിവയാണ് കേരളത്തിൽ കാണപ്പെടുന്ന കല്ലൻതുമ്പി കുടുംബങ്ങൾ.[4]

കല്ലൻതുമ്പികൾ
Yellow-winged Darter
Scientific classification
Kingdom: Animalia
Phylum: Euarthropoda
Class: Insecta
Order: Odonata
Suborder: Epiprocta
Infraorder: Anisoptera
Selys, 1854[1]
Families
  • Aeshnidae
  • Austropetaliidae
  • Chlorogomphidae
  • Cordulegastridae
  • Corduliidae
  • Gomphidae
  • Libellulidae
  • Macromiidae
  • Neopetaliidae
  • Petaluridae
  • Synthemistidae

പദോൽപത്തി

1854-ൽ സെലിസ് തുമ്പികളെ കല്ലൻ തുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera) എന്നിങ്ങനെ രണ്ടായി തരം തിരിച്ചു.[1] ἄνισος എന്ന ഗ്രീക്ക് പദത്തിന് "അസമമായ" എന്നും πτερόν എന്ന ഗ്രീക്ക് പദത്തിന് "ചിറക്" എന്നുമാണ് അർത്ഥം. കല്ലൻ തുമ്പികളുടെ പിൻചിറകുകൾ മുൻചിറകുകളെ അപേക്ഷിച്ചു വീതി കൂടിയവയാണ് എന്ന് സൂചിപ്പിക്കാനാകണം കല്ലൻ തുമ്പികൾക്ക് Anisoptera എന്ന പേര് നൽകിയത്.[1]

മികച്ച വേട്ടക്കാരും പറക്കുന്ന ജീവികളുമായതുകൊണ്ടാകാം ഇംഗ്ലീഷിൽ ഡ്രാഗൺഫ്‌ളൈസ് എന്നു വിളിക്കുന്നത്. ഉറച്ച ശരീരഘടനയുള്ളതുകൊണ്ട് മലയാളത്തിൽ കല്ലൻ തുമ്പികൾ എന്നും വിളിക്കുന്നു.[5]

അവലംബം

  1. Selys-Longchamps, E. (1854). Monographie des caloptérygines (ഭാഷ: ഫ്രഞ്ച്). Brussels and Leipzig: C. Muquardt. pp. 1–291 [1-2]. doi:10.5962/bhl.title.60461.
  2. V.J. Kalkman, V. Clausnitzer, K.B. Dijkstra, A.G. Orr, D.R. Paulson, J. van Tol (2008). E. V. Balian, C. Lévêque, H. Segers & K. Martens, ed. "Freshwater Animal Diversity Assessment - Global diversity of dragonflies (Odonata) in freshwater" (PDF). Hydrobiologia. 595 (1): 351–363. doi:10.1007/s10750-007-9029-x.CS1 maint: Multiple names: authors list (link)
  3. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. ശേഖരിച്ചത്: 12 Oct 2018.
  4. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. ISBN 9788181714954.
  5. David V Raju, Kiran CG (2013). കേരളത്തിലെ തുമ്പികൾ. Kottayam: TIES. p. 12. ISBN 978-81-920269-1-6.

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.