കോമരത്തുമ്പികൾ

കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് കോമരത്തുമ്പികൾ (Synthemistidae).[2] സാധാരണ കറുത്തതോ ഇരുണ്ടതോ ആയ ദേഹത്ത് പച്ചയോ മഞ്ഞയോ ഉള്ള ഭാഗങ്ങൾ ഉണ്ടാവാം. മിക്കവയ്ക്കും വലിയ മരതകപ്പച്ചക്കണ്ണുകൾ ഉണ്ട്. ഇവയെ നേരത്തേ മരതകക്കണ്ണൻ തുമ്പികളുടെ ഉപകുടുംബമായി കണക്കാക്കിയിരുന്നു.[3]

കോമരത്തുംബികൾ - Synthemistidae
Choristhemis flavoterminata
Scientific classification
Kingdom:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Odonata
Suborder:
Epiprocta
Infraorder:
Anisoptera
Family:
Synthemistidae

Tillyard, 1911[1]

ഈ കുടുംബത്തിലെ മിക്ക തുമ്പികളും ചെറുതും മെലിഞ്ഞ ഉടലോടുകൂടിയതുമാണ്. ഇവ ചതുപ്പുകളിലും ഒഴുക്കുള്ള അരുവികളിലും പ്രജനനം നടത്തുന്നു. ലാർവകൾക്ക് കുഴികുത്തിയിരുന്ന് വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.[4]

ഈ കുടുംബത്തിലെ Idionyx, Macromidia എന്നീ ജനുസുകളാണ് കേരളത്തിൽ കാണപ്പെടുന്നത്.

അവലംബം

  1. Dijkstra, K.D.B.; മറ്റുള്ളവർക്കൊപ്പം. (2013). "The classification and diversity of dragonflies and damselflies (Odonata). In: Zhang, Z.-Q. (Ed.) Animal Biodiversity: An Outline of Higher-level Classification and Survey of Taxonomic Richness (Addenda 2013)". Zootaxa. 3703 (1): 36–45. doi:10.11646/zootaxa.3703.1.9.
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. ശേഖരിച്ചത്: 12 Oct 2018.
  3. "Family SYNTHEMISTIDAE". Australian Faunal Directory. Australian Biological Resources Study. 2012. ശേഖരിച്ചത്: 24 April 2017.
  4. "SYNTHEMISTIDAE - Tigertail Dragonflies". Brisbane Insects and Spiders. May 2013.

പുറത്തേക്കുള്ള കണ്ണികൾ

  • Synthemistidae എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ
  • Synthemistidae എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.