ഹദീഥ്

പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളെയും, പ്രവൃത്തികളെയും മൗനാനുവാദങ്ങളേയുമാണ്[1] ഹദീസ് എന്ന് പറയുന്നത്.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർ • അന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതം • സകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ • സലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻ • നബിചര്യ • ഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫി • മാലികി
ശാഫി • ഹംബലി

പ്രധാന ശാഖകൾ

സുന്നി • ശിയ
സൂഫി • സലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറം • മസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷം • ആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഇസ്‌ലാം മതവിശ്വാസ പ്രകാരം മുഹമ്മദ് നബിക്ക് ദൈവത്തിൽ നിന്ന് ജിബ്‌രീൽ എന്ന മാലാഖ മുഖാന്തരം വെളിപാട് ആയി ലഭിച്ച വചനങ്ങൾ ആണ് ഖുർആൻ. പ്രവാചകത്വം ലഭിച്ച ശേഷം നബി 23 കൊല്ലം ജീവിച്ചിരുന്നു. ആ കാലയളവിൽ മുഹമ്മദ് നബി ഉപദേശമായും തീർപ്പായും മറ്റും പറഞ്ഞിട്ടുള്ള ഇതര വചനങ്ങൾ‌ ഹദീഥ് എന്ന് അറിയപ്പെടുന്നു. ഹദീഥ് എന്നാൽ പ്രവാചകന്റെ വാക്ക് / പ്രവൃത്തി / അനുവാദം എന്നൊക്കെയാണ്‌ അർത്ഥം.

ഖുർ‌ആൻ ദൈവവചനവും ഹദീഥ് നബി വചനവുമാകുന്നു എന്നാണ്‌ പൊതുവെയുള്ള വിശ്വാസം. ഹദീഥുകൾ ഏറെക്കാലം ക്രോഡീകരിക്കപ്പെടാതെ കിടന്നു. പിന്നീടു് ആളുകൾ സ്വന്തമായി ഹദീഥുണ്ടാക്കുന്ന അവസ്ഥയെത്തിയപ്പോഴാണു് ഇതിനെ ശേഖരിച്ചു ഗ്രന്ഥമാക്കാൻ ചിലർ ശ്രമിച്ചതു്, അക്കൂട്ടത്തിൽ പ്രമുഖനാണു് ഇമാം ബുഖാരി.

പശ്ചാത്തലം

ഹിജ്റ പത്താം വർഷം ദുൽഹിജ്ജ മാസം പ്രവാചകന് മുഹമ്മദ് നബിയുടെ വിടവാങ്ങൽ ഹജ്ജിനോട്(ഹജ്ജത്തുൽ വിദാ‌അ്) അനുബന്ധിച്ചുള്ള അറഫ ദിനത്തിലെ വിടവാങ്ങൽ പ്രസംഗത്തിൽ (ഖുത്ത്ബത്തുൽ വിദാ‌അ്) തടിച്ച് കൂടിയ അനുയായികളോട് നബി പറഞ്ഞു “ഞാൻ നിങ്ങളെ രണ്ട് കാര്യങ്ങൾ ഏൽപ്പികുന്നു, അവ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങൾ വഴി പിഴക്കുകയില്ല; അല്ലാഹുവിൻറെ ഗ്രന്ഥവും അവൻറെ ദൂതൻറെ ചര്യകളുമാണവ”.ഇസ്‌ലാമിൻറെ അടിസ്ഥാന പ്രമാണമാണ് ഖുർആൻ, ഖുർആൻറെ വിശദീകരണമാണ് ഹദീഥ് അല്ലെങ്കിൽ ഹദീസ്[2].

എഴുതിവെക്കപെട്ട ഹദീഥ്

ആദ്യകാലത്ത് ഹദീഥുകൾ എഴുതിവെക്കുന്നതിനെ നബി വിലക്കിയിരുന്നു. ഖുർആനും ഹദീഥും കൂടികലരാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. പിന്നീട് ഈ നിയന്ത്രണം നബി നീക്കിയതോടെ ഹദീഥുകൾ അനുചരന്മാർ എഴുതി സൂക്ഷിക്കാൻ തുടങ്ങി. ഒരിക്കൽ അബ്ദുല്ലാഹി ബിൻ ഉമർ നബിയെ സമീപിച്ച് ഹദീഥ് രേഖപ്പെടുത്തിവെക്കാൻ സമ്മതം ചോദിച്ചു, നബി അതിന് സമ്മതം നൽകുകയും ചെയ്തു. അബൂ ഹുറൈറ, ഇബ്‌നു അബ്ബാസ് എന്നിവരെ പോലെയുള്ള സാക്ഷരരായ മറ്റു സഹാബികളും അവ ചെയ്തു, ബുഖാരിക്ക് മുൻപ് ഹദീഥുകൾ ഗ്രന്ഥരൂപത്തിൽ ആരും ക്രോഡീകരിച്ചിരുന്നില്ല എന്ന് ചില യൂറോപ്പ്യൻ എഴുത്തുകാർ അഭിപ്രായപ്പെട്ടിട്ടുണ്ട്,എന്നാൽ പ്രസിദ്ധ ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന സ്പ്രിഞ്ച്വർ ഈ വാദഗതി തെറ്റാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, നബിയുടെ ജീവിതത്തെ വിമർശന ബുദ്ധിയോടെ വിശകലനം ചെയ്ത അദ്ദേഹം എഴുതുന്നു.”നബി വചനങ്ങൾ ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ എഴുതി സൂക്ഷിച്ചിരുന്നില്ലെന്നും അവ സ്വഹാബിമാർ മനഃപാഠമാക്കി വെക്കുക മാത്രമാണുണ്ടായതെന്നും പൊതുവെ ധാരണയുണ്ട്. ‘ഹദ്ദഥനാ‘ - അദ്ദേഹം നമുക്ക് പറഞ്ഞ് തന്നു - എന്ന് ഹദീഥിനു മുൻപിൽ ഉള്ള പ്രയോഗം കണ്ട് യൂറോപ്പ്യൻ പണ്ഡിതന്മാർ ബുഖാരിയിലുള്ള ഒരു ഹദീഥും അതിന് മുൻപ് ആരും എഴുതി സൂക്ഷിച്ചിട്ടില്ല എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ ഇത് അബദ്ധമാണ് ഇബ്‌നു അം‌റും മറ്റു സ്വഹാബികളും നബി വചനങ്ങൾ എഴുതി സൂക്ഷിച്ചിരുന്നു എന്നതാണ് വസ്തുത. പിൽകാലത്ത് ഈ മാതൃക പിന്തുടരുകയാണ് ചെയ്തത്“.[3]

പ്രധാന ഹദീഥ് ഗ്രന്ഥങ്ങളും ഗ്രന്ഥകർത്താക്കളും

S.No സമാഹാരം ഗ്രന്ഥകർത്താവ്‌ കാലഘട്ടം(ഹിജ്റ)
1 സ്വഹീഹുൽ ബുഖാരി മുഹമ്മദ്ബ്നു ഇസ്മാഈൽ അൽബുഖാരി 194-256
2 സ്വഹീഹ് മുസ്‌ലിം അൽ ഹാഫിള് ഹുജ്ജത്തുൽ ഇസ്ലാം അബുൽ ഹുസൈൻ മുസ്ലിമ്ബ്നു ഹജ്ജാജ് അൽ ഖുശൈരി 206-261
3 അബൂദാവൂദ് അബൂദാവൂദ് സുലൈമാന്ബ്നു അശ്അസ് 202-275
4 തിർമിദി അബൂ ഈസാ മുഹമ്മദ് 209-279
5 നസാഇ അബൂ അബ്ദിറഹ്മാൻ അഹ്മദ് 214-302
6 ഇബ്നു മാജ അബൂ അബ്ദില്ലാഹി മുഹമ്മദ് 209-275

ഈ സമാഹാരങ്ങളെ പൊതുവായി സിഹാഹുസ്സിത്ത(ആറ് സ്വീകാര്യ പ്രമാണങ്ങൾ) എന്ന് അറിയപ്പെടുന്നു.

അവലംബം

  1. http://atheism.about.com/library/FAQs/islam/blfaq_islam_hadith.htm
  2. പ്രവാചക ചര്യയുടെ പ്രാമാണികതപ്രബോധനം പ്രത്യേകപതിപ്പ്, 1989
  3. ജേണൽ ഓഫ് ദി ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ,കൽക്കത്ത,വാല്യം 25,പേജ് 303

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.