ഫിഖ്‌ഹ്

ഇസ്‌ലാം മതത്തിലെ ശരീഅത്ത്‌ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർമ്മപരമായ കാര്യങ്ങളിൽ മതവിധികൾ വ്യക്തമാക്കുന്ന വിജ്ഞാന ശാഖക്കാണ് സാങ്കേതികമായി ഫിഖ്ഹ് അഥവാ ഇസ്ലാമിക കർമശാസ്ത്രം എന്ന് പറയുന്നത് (അറബി:فقه).ജ്ഞാനം എന്നാണ് ഫിഖ് ഹ് എന്നതിന്റെ ഭാഷാർഥം.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർ • അന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതം • സകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ • സലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻ • നബിചര്യ • ഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫി • മാലികി
ശാഫി • ഹംബലി

പ്രധാന ശാഖകൾ

സുന്നി • ശിയ
സൂഫി • സലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറം • മസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷം • ആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഫിഖ്ഹിൻറെ അടിസ്ഥാന പ്രമാണങ്ങൾ

  • വിശുദ്ധ ഖുർആൻ
  • സുന്നത്ത്: നബിയുടെ വാക്കുകൾ, പ്രവൃത്തികൾ,മൗനാനുവാദം എന്നിവക്ക് സുന്നത്ത് എന്ന് പറയുന്നു.
  • ഇജ്മാ‍അ: ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ(ഗവേഷണംനടത്തുന്ന) പണ്ഡിതൻമാരുടെ ഏകോപിച്ചുള്ള അഭിപ്രായം.
  • ഖിയാസ്: ഒരു കാര്യത്തിന്റെ വിധി അതിനാസ്പദമായ കാരണമുള്ളത് കൊണ്ട് മറ്റൊരു കാര്യത്തിന് ബാധകമാക്കുന്നതിന് ഖിയാസ് എന്ന് പറയുന്നു

മേഖലകൾ

പ്രധാനമായും നാലു മേഖലകൾ ഫിഖ്ഹിനു കീഴിൽ വരുന്നു.

  1. ഇബാദത്ത് (ആരാധനകൾ): നിസ്കാരം,നോമ്പ്,സകാത്ത്,ഹജ്ജ് തുടങ്ങിയവ ഈ ഇനത്തിൽ പെടുന്നു
  2. മുആമലാത്ത് (ഇടപാടുകൾ): കച്ചവടം,അനന്തരവകാശ നിയമങ്ങൾ
  3. മുനാകഹാത് (വൈവാഹികം): വിവാഹം,വിവാഹമോചനം
  4. ജിനായാത് (പ്രതിക്രിയകൾ): പ്രതികാര നടപടികൾ,കോടതി വിധികൾ

മതവിധികൾ

ശരീഅത്ത്‌ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള മത വിധികൾ അഞ്ചായി തരം തിരിച്ചിരിക്കുന്നു.

  1. വാജിബ്:(ഫർള് )നിർബന്ധം, ചെയ്യുന്നത്‌ പ്രതിഫലാർഹം,ഉപേക്ഷിക്കൽ ശിക്ഷാർഹം(ഉദാ: അഞ്ചു നമസ്കാരങ്ങൾ)
  2. സുന്നത്ത് :(മൻദൂബ്‌ , മുസ്തഹബ്ബ് ) ചെയ്യുന്നത് പ്രതിഫലാർഹം,ഉപേക്ഷിക്കൽ ശിക്ഷാർഹമല്ല.(ഉദാ: സുന്നത്ത് നമസ്കാരങ്ങൾ പോലുള്ള ഐച്ഛികനമസ്കാരങ്ങൾ - ഇതുകൂടി കാണുക‍)
  3. ഹറാം: ചെയ്യൽ നിഷിദ്ധം,ശിക്ഷാർഹം,ഉപേക്ഷിക്കൽ പ്രതിഫലാർഹം (ഉദാ:വ്യഭിചാരം,മോഷണം‍)
  4. കറാഹത്ത്/ ഖിലാഫുൽ ഔല(നല്ലതിന് എതിര്): ഉപേക്ഷിക്കൽ പ്രതിഫലാർഹം,ചെയ്യുന്നത് ശിക്ഷാർഹമല്ല (ഉദാ:ഒരുകാലിൽ മാത്രം പാദരക്ഷ ധരിച്ച് നടക്കുക)
  5. മുബാഹ്: പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല .(ഉദാ: പൽ കുടിക്കുക)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.