ശരീഅത്ത്‌

ഒരു ഇസ്‌ലാം മതവിശ്വാസിയുടെയും ഇസ്‌ലാമിക ഭരണത്തിന്റെയും നിയമാവലിയാണ് ശരീഅ അല്ലെങ്കിൽ ശരീഅത്ത് എന്നറിയപ്പെടുന്നത്. ശരീഅത്തിന്റെ അടിസ്ഥാനങ്ങൾ ഖുർആൻ, പ്രവാചകചര്യ, പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥവാ ഇജ് മാഅ്, ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സർവമേഖലകളെയും സ്പർശിക്കുന്നു. വസ്ത്രധാരണം മുതൽ കുടുംബ ബന്ധങ്ങൾ വരെ, ഭക്ഷണരീതി മുതൽ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകളും വരെ ഇതിന്റെ പരിധിയിൽ വരുന്നു. മുകളിൽ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പല വീക്ഷണങ്ങളിലുള്ള നിയമാവലികൾ രൂപം കൊണ്ടിട്ടുണ്ട്.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർ • അന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതം • സകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ • സലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻ • നബിചര്യ • ഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫി • മാലികി
ശാഫി • ഹംബലി

പ്രധാന ശാഖകൾ

സുന്നി • ശിയ
സൂഫി • സലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറം • മസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷം • ആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ശരീഅത്ത് പരമായ കർമശാസ്ത്ര സരണികൾ ഇസ് ലാമിൽ നിരവധിയുണ്ട്. കർമ ശാസ്ത്ര സരണികൾ അഹ് ലു സുന്നത്തിൽ അഞ്ചാൺ്.

  • ഹനഫീ കർമശാസ്ത്ര സരണി (ലോകത്തിലെ എറ്റവുമധികം മുസ്ലിങ്ങൾ ഈ കർമശാസ്ത്ര സരണി പിന്തുടരുന്നവരാണ്.)
  • ശാഫി കർമശാസ്ത്ര സരണി
  • മാലികി കർമശാസ്ത്ര സരണി
  • ഹമ്പലീ കർമശാസ്ത്ര സരണി
  • അഹ്‌ലെ ഹദീസ്

മുസ്ലിങ്ങളിൽ‍ ഒരു പ്രത്യേകകർമശാസ്ത്രത്തെ പിൻപറ്റാത്തവരുമുണ്ട്. അഹ് ലെ ഹദീസ് വിഭാഗം അത്തരത്തിലുള്ളതാണ്.

അഹ് ലു ശീ അത്തിൽ സൈദികൾ സുന്നി സരണിയുമായി അടുത്ത് നിൽക്കുന്നു. അതിനാൽ തന്നെ സൈദിഅ വിഭാഗത്തെ അഹ് ലു സുന്നത്തിന്റെ കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്. കൂടാതെ ഇഥനാ അശ് അരി -ഇമാമിയ (ഇന്ന് ഇറാനിൽ കൂടുതൽ കാണുന്നവർ ഇവരാണ്. ഇസ് ലാമിൽ നിന്ന് വഴിമാറി പുറത്ത് പോയ വിഭാഗമെന്ന് പറയപ്പെടുന്നു). കൂടാതെ ഇബാദി കർമ ശാസ്ത്ര സരണിയുമുണ്ട്. ഒമാൻ, തൻസാനിയ, സാൻ‌സി‌ബാർ‍ തുടങ്ങിയ ഇടങ്ങളിലാണ് ഇവരെ കൂടുതാലായി കണ്ട് വരുന്നത്.

ഇസ്ലാമിലെ ശിക്ഷാ നിയമങ്ങൾ

  • സമൂഹത്തിന്റെ പൊതുസ്വത്തോ അന്യരുടെ സ്വത്തോ വലിയ രീതിയിൽ മോഷ്ടിക്കുന്നവരുടെ കൈ മുറിക്കുക [1]

അവലംബം

  1. http://hadith.al-islam.com
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.