അല്ലാഹു

അറബി ഭാഷയിൽ ഏകദൈവത്തെ സൂചിപ്പിക്കുന്ന പദമാണ് അല്ലാഹു. (ആംഗലേയം: Allāh; അറബി: - اﷲ). ഈ അറബി വാക്ക് പുല്ലിംഗമോ സ്ത്രീലിംഗമോ ദ്വിവചനമോ ബഹുവചനമോ അല്ല. ഭാഷാപരമായി തികച്ചും ഏക ദൈവത്തെ സൂചിപ്പിക്കുന്നതാണ്‌ ഈ വാക്ക്. നാനാമതക്കാരായ അറബികൾ ദൈവത്തെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു വരുന്നു..കൂടാതെ ലോകത്തെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ഏക ദൈവത്തെ ഈ പദമുപയോഗിച്ചാണ് പരാമർശിക്കാറുള്ളത്.എന്നാൽ അല്ലാഹു എന്ന പദത്തിന്റെ അർത്ഥ വ്യാപ്തി ഉൾകൊള്ളുന്ന മറ്റൊരു പദം വേറെ ഭാഷയിൽ കണ്ടെത്താൻ സാധ്യമല്ല. അതിനാൽ ദൈവം എന്നതിന്റെയോ ഏകദൈവം എന്നതിന്റെയോ പര്യായം അല്ല അല്ലാഹു.

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർ • അന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതം • സകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ • സലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻ • നബിചര്യ • ഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫി • മാലികി
ശാഫി • ഹംബലി

പ്രധാന ശാഖകൾ

സുന്നി • ശിയ
സൂഫി • സലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറം • മസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യ • മുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷം • ആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

വിശേഷണങ്ങൾ

ഇസ്ലാമിക വിശ്വാസപ്രകാരം അല്ലാഹുവിന്റെ വിശേഷണങ്ങൾ:

ഏതൊരു ശക്തിയാണോ സർവ്വ ലോകത്തിന്റെയും സ്രഷ്ടാവും സംവിധായകനും സംരക്ഷകനുമായവൻ ആ ശക്തിയേ അറബിയിൽ അല്ലാഹു എന്ന് വിളിക്കുന്നു,അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ﴾هُوَ اللَّهُ أَحَد ﴿. ഭൂമിയിലോ ആകാശലോകത്തോ അവന്റെ അറിവോ സമ്മതമോ ഇല്ലാതെ യാതൊന്നും ചലിക്കുകയോ സ്പന്ദിക്കുകയോ ഇല്ല. മനുഷ്യന്റെ ചിന്തകളും നിശ്വാസങ്ങളും അവനറിയുന്നു. മാതാവിന്റെ ഗർഭപാത്രത്തിലെ രൂപം പ്രാപിക്കുന്ന ഭ്രൂണത്തിന്റെ സ്പന്ദനം പോലും അവന്റെ കേൾവിയിലുണ്ട്. അതിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൗലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ് ﴾وَهُوَ السَّمِيعُ البَصِير ﴿.[1]

അറബിയിൽ
اﷲ
Transliteration
Allāh
തർജ്ജമ
God
"(നബിയെ,) പറയുക:കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവൻ(ആർക്കും)ജന്മം നൽകിയിട്ടില്ല.(ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്നു തുല്യനായി ആരുമില്ലതാനും." ഖുർ-ആൻ (112 ആം അധ്യായം)

മനുഷ്യന്റെ ചിന്തകൾക്ക് അവനെ പരിപൂർണർത്ഥത്തിൽ മനസ്സിലാക്കാനാവില്ല. പ്രപഞ്ചത്തിലെ ഒന്നിനോടും അവന് സാമ്യതകളും സമാനതകളുമില്ല.

"പറയുക: മനുഷ്യരെ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടേയും, ഭൂമിയുടേയും ആധിപത്യം ഏതൊരുവനാണോ അവന്റെ (ദൂതൻ). അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിൻ.അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന, അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ.അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ. നിങ്ങൾക്ക് നേർമാർഗ്ഗം പ്രാപിക്കാം." (സൂറ 7:158)

നിരുക്തം

അൽ ഇലാഹ് "al-ilah" എന്നാൽ ഒരു പ്രത്യേക ദൈവത്തിന്റെ നാമമല്ല ഏക ദൈവം എന്നാണു. ഇസ്ലാം മത വിശ്വാസത്തിന്റെ കാതൽ ഏക ദൈവം എന്നതിലും ഏക ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തിലുമാണു. അൽ ഇലാഹ് (അർത്ഥം: ദൈവം, The God )എന്ന അറബി വാക്കിന്റെ ലോപ ശബ്ദമാണ് അല്ലാഹു. ഹീബ്രു ഭാഷയിൽ ഇലാഹ് എന്നാൽ ദൈവം എന്നർത്ഥം. ഇലാഹ് എന്ന പദത്തിനു മുന്നിലായി അറബി ഭാഷയിലുള്ള അൽ എന്ന പദം ചേർത്താണ് അല്ലാഹു എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്.

അല്ലാഹുവിന്റെ പേരുകൾ

ഖുർആനിൽ അല്ലാഹു വ്യത്യസ്തങ്ങളായ 99 പേരുകൾ ഉപയോഗിച്ച് സ്വയം പരിചയപ്പെടുത്തുന്നു. ഈ പേരുകൾ പൊതുവേ "അസ്മാഅ് അൽ ഹുസ്നാ" (Arabic: أسماء الله الحسنى)എന്നറിയപ്പെടുന്നു. അബു ഹുറയ്റ ഒരു ഹദീസിൽ ഇപ്രകാരം പറയുന്നു; "അല്ലാഹുവിന് 99 പേരുകൾ ഉണ്ട്. അവയെ ഹൃദിസ്തമാക്കുകയും അവ ഉരുവിടുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും.

#അറബിമലയാളംമലയാളം തർജ്ജുമഖുർആനിലെ ഉപയോഗം
1الرحمنഅർ-റഹ്മാൻകാരുണ്യവാൻഎല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിൽ, സൂറ 55, അർ-റഹ്മാനിൽ
2الرحيمഅർ‌ റഹീംകരുണാമയൻഎല്ലാ അദ്ധ്യായങ്ങളുടെയും ആരംഭത്തിൽ
3الملكഅൽ‌ മാലിക്ക്രാജാവ്59:23, 20:114
4القدوسഅൽ‌ ഖുദ്ദൂസ്പരിശുദ്ധൻ59:23, 62:1
5السلامഅസ്സലാംരക്ഷയായവൻ59:23
6المؤمنഅൽ‌ മുഅ്മിൻഅഭയം നൽകുന്നവൻ59:23
7المهيمنഅൽ മുഹൈമിൻരക്ഷകൻ59:23
8العزيزഅൽ അസീസ്പ്രതാപവാൻ3:6, 4:158, 9:40, 48:7, 59:23
9الجبارഅൽ ജബ്ബാർപരമാധികാരി59:23
10المتكبرഅൽ മുതകബ്ബിർഏറ്റവും മഹത്ത്വമുള്ളവൻ59:23
11الخالقഅൽ ഖാലിക്ക്സ്രഷ്ടാവ്6:102, 13:16, 39:62, 40:62, 59:24
12البارئഅൽ ബാരിന്യായവാൻ59:24
13المصورഅൽ മുസവ്വിർരൂപം നൽകുന്നവൻ59:24
14الغفارഅൽ ഗഫ്ഫാർപൊറുക്കുന്നവൻ20:82, 38:66, 39:5, 40:42, 71:10
15القهارഅൽ കഹ്ഹാർഅടക്കി ഭരിക്കുന്നവൻ13:16, 14:48, 38:65, 39:4, 40:16
16الوهابഅൽ വഹ്ഹാബ്അത്യുദാരൻ3:8, 38:9, 38:35
17الرزاقഅർ‌ റസാക്ക്ഉപജീവനം നൽകുന്നവൻ51:58
18الفتاحഅൽ ഫത്താഹ്വിജയം നൽകുന്നവൻ34:26
19العليمഅൽ ആലിംഎല്ലാം അറിയുന്നവൻ2:158, 3:92, 4:35, 24:41, 33:40
20القابضഅൽ ഗാബിള്പിടിച്ചെടുക്കുന്നവൻ2:245
21الباسطഅൽ ബാസിത്വിശാലമാക്കുന്നവൻ2:245
22الخافضഅൽ ഖാഫിള്താഴ്ത്തുന്നവൻ95:5
23الرافعഅർ റാഫിഉയർത്തുന്നവൻ58:11, 6:83
24المعزഅൽ മുഅസ്പ്രതാപം നൽകുന്നവൻ3:26
25المذلഅൽ മുദിൽനിന്ദിക്കുന്നവൻ3:26
26السميعഅസ് -സാമിഎല്ലാം കേൾക്കുന്നവൻ2:127, 2:256, 8:17, 49:1
27البصيرഅൽ-ബസ്വീർഎല്ലാം കേൾക്കുന്നവൻ4:58, 17:1, 42:11, 42:27
28الحكمഅൽ ഹക്കംതീർപ്പുകൽപ്പിക്കുന്നവൻ22:69
29العدلഅൽ അദ്‌ൽനീതി ചെയ്യുന്നവൻ6:115
30اللطيفഅൽ ലത്തീഫ്മൃദുവായി പെരുമാറുന്നവൻ6:103, 22:63, 31:16, 33:34
31الخبيرഅൽ ഖാബിർസൂക്ഷ്മജ്ഞാനമുള്ളവൻ6:18, 17:30, 49:13, 59:18
32الحليمഅൽ ഹലീംസഹനമുള്ളവൻ2:235, 2:263, 4:12, 5:101, 17:44, 22:59, 33:51, 35:41, 64:17,
33العظيمഅൽ അളീംമഹത്ത്വം ഉടയവൻ2:255, 42:4, 56:96
34الغفورഅൽ ഗഫൂർപാപങ്ങൾ പൊറുക്കുന്നവൻ2:173, 8:69, 16:110, 41:32
35الشكورഅൽ ഷുക്കൂർപ്രതിഫലം നൽകുന്നവൻ35:30, 35:34, 42:23, 64:17
36العليഅൽ ആലിസമുന്നതൻ4:34, 31:30, 42:4, 42:51
37الكبيرഅൽ കബീർവലിയവൻ13:9, 22:62, 31:30
38الحفيظഅൽ ഹാഫിള്കാത്തുരക്ഷിക്കുന്നവൻ11:57, 34:21, 42:6
39المقيتഅൽ മുഖീത്ആഹാരം നൽകുന്നവൻ4:85
40الحسيبഅൽ ഹാസിബ്വിചാരണ ചെയ്യുന്നവൻ4:6, 4:86, 33:39
41الجليلഅൽ ജലീൽപ്രതാപമുള്ളവൻ55:27, 39:14, 7:143
42الكريمഅൽ കരീംഔദാര്യവാൻ27:40, 82:6
43الرقيبഅർ റാഖിബ്എല്ലാം വീക്ഷിക്കുന്നവൻ4:1, 5:117
44المجيبഅൽ മുജീബ്പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ11:61
45الواسعഅൽ വാസിഅറിവിലും ദയയിലും വിശാലതയുള്ളവൻ2:268, 3:73, 5:54
46الحكيمഅൽ ഹാക്കിംയുക്തിമാൻ31:27, 46:2, 57:1, 66:2
47الودودഅൽ വദൂദ്സ്നേഹനിധി11:90, 85:14
48المجيدഅൽ മാജിദ്മഹത്ത്വമുള്ളവൻ11:73
49الباعثഅൽ ബായിത്പുനരുജ്ജീവിപ്പിക്കുന്നവൻ22:7
50الشهيدഅശ് ഷാഹിദ്എല്ലാറ്റിനും സാക്ഷിയായവൻ4:166, 22:17, 41:53, 48:28
51الحقഅൽ ഹക്ക്വാസ്തവമായവൻ6:62, 22:6, 23:116, 24:25
52الوكيلഅൽ വക്കീൽഭരമേൽപ്പിക്കപ്പെടുന്നവൻ3:173, 4:171, 28:28, 73:9
53القوىഅൽ ഗവിയ്യ്സർവ്വശക്തൻ22:40, 22:74, 42:19, 57:25
54المتينഅൽ മതീൻപ്രബലനായവൻ51:58
55الولىഅൽ വലിയ്യ്രക്ഷാധികാരി4:45, 7:196, 42:28, 45:19
56الحميدഅൽ ഹാമിദ്സ്തുതിക്കപ്പെട്ടവൻ14:8, 31:12, 31:26, 41:42
57المحصىഅൽ മുഹ്സിക്ലിപ്ത്പ്പെടുത്തുന്നവൻ72:28, 78:29, 82:10-12
58المبدئഅൽ മുബ്ദിതുടങ്ങുന്നവൻ10:34, 27:64, 29:19, 85:13
59المعيدഅൽ മുഅയ്ദ്മടക്കുന്നവൻ10:34, 27:64, 29:19, 85:13
60المحيىഅൽ മുഹ്‌യിജീവിപ്പിക്കുന്നവൻ7:158, 15:23, 30:50, 57:2
61المميتഅൽ മുമീത്ത്മരിപ്പിക്കുന്നവൻ3:156, 7:158, 15:23, 57:2
62الحيഅൽ ഹയ്യ്എന്നും ജീവിക്കുന്നവൻ2:255, 3:2, 25:58, 40:65
63القيومഅൽ ഖയ്യൂംസ്വയം നിലനിൽക്കുന്നവൻ2:255, 3:2, 20:111
64الواجدഅൽ വാജിദ്എല്ലാം കണ്ടെത്തിക്കുന്നവൻ38:44
65الماجدഅൽ മാജിദ്മഹത്ത്വമുള്ളവൻ85:15, 11:73,
66الواحدഅൽ വാഹിദ്ഏകനായവൻ2:163, 5:73, 9:31, 18:110
67الاحدഅൽ അഹദ്ഒറ്റയായവൻ112:1
68الصمدഅസ് സമദ്ആരെയും ആശ്രയിക്കത്തവൻ112:2
69القادرഅൽ ഗദീർഎല്ലാറ്റിനും കഴിയുന്നവൻ6:65, 36:81, 46:33, 75:40
70المقتدرഅൽ മുക്തദിർഅതിശക്തനായവൻ18:45, 54:42, 54:55
71المقدمഅൽ മുകദ്ദിംമുന്നിലാക്കുന്നവൻ16:61, 17:34,
72المؤخرഅൽ മുഅ‌ഹ്ഹിർപിന്തിക്കുന്നവൻ71:4
73الأولഅൽ അവ്വൽആദ്യം ഇല്ലാത്തവൻ57:3
74الأخرഅൽ ആഖിർഅന്ത്യമില്ലാത്തവൻ57:3
75الظاهرഅസ് സാഹിർപ്രത്യക്ഷനായവൻ57:3
76الباطنഅൽ ബാത്വിൻപരോക്ഷനായവൻ57:3
77الواليഅൽ വാലിസർവ്വാധിപൻ13:11, 22:7
78المتعاليഅൽ മുതഅലിഔന്നത്യമുള്ളവൻ13:9
79البرഅൽ ബർഗുണം ചെയ്യുന്നവൻ52:28
80التوابഅത് തവാബ്പശ്ചാത്താപം സ്വീകരിക്കുന്നവൻ2:128, 4:64, 49:12, 110:3
81المنتقمഅൽ മുൻതകിംശിക്ഷിക്കുന്നവൻr32:22, 43:41, 44:16
82العفوഅൽ അഫ്വുമാപ്പേകുന്നവൻ4:99, 4:149, 22:60
83الرؤوفഅർ റഊഫ്കൃപ ചൊരിയുന്നവൻ3:30, 9:117, 57:9, 59:10
84مالك الملكമാലിക് അൽ മുൽക്ക്രാജാധിരാജൻ3:26
85ذو الجلال والإكرامദൂ അൽ ജലാലി
വൽ ഇക്റാം
Tപ്രൗഡിയും മഹത്ത്വവുള്ളവൻ55:27, 55:78
86المقسطഅൽ മുക്‌സിത്നീതി ചെയ്യുന്നവൻ7:29, 3:18
87الجامعഅൽ ജാമിമഹത്ത്വങ്ങൾ ഒരുമിച്ച് കൂടിയവൻ3:9
88الغنيഅൽ ഗനിയ്യ്അന്യാശ്രയമില്ലാത്തവൻ3:97, 39:7, 47:38, 57:24
89المغنيഅൽ മുഗ്‌നിഐശ്വര്യം നൽകുന്നവൻ9:28
90المانعഅൽ മാനിഅ്തടയുന്നവൻ67:21
91الضارഅൽളാർപ്രയാസം നൽകുന്നവൻ6:17
92النافعഅൻ നാഫിഉപകാരം നൽകുന്നവൻ30:37
93النورഅൻ നൂർപ്രകാശിപ്പിക്കുന്നവൻ24:35
94الهاديഅൽ ഹാദിസന്മാർഗ്ഗത്തിലാക്കുന്നവൻ22:54
95البديعഅൽ ബാദിഅ്മാതൃക ഉണ്ടാക്കുന്നവൻ2:117, 6:101
96الباقيഅൽ ബാകിനാശം ഇല്ലാത്തവൻ55:27
97الوارثഅൽ വാരിത്എല്ലാറ്റിനും അന‌ന്തരാവകാശിയായവൻ15:23
98الرشيدഅർ റാഷിദ്നേർമാർഗ്ഗത്തിലാക്കുന്നവൻ2:256
99الصبورഅസ് സബൂർക്ഷമയുള്ളവൻ2:153, 3:200, 103:3

മറ്റ് ലിങ്കുകൾ

അവലംബം

  1. അബൂ മുഖാതിൽ - ‘അല്ലാഹു തേടുന്നത്...’
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.