സുന്നി

ഇസ്‌ലാമിലെ ഏറ്റവും വലിയ വിഭാഗമാണ് സുന്നി. പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ പിൻപറ്റുന്നവരാണ് തങ്ങളെന്ന് സുന്നികൾ വിശ്വസിക്കുന്നു. ഇസ്‌ലാമിലെ മറ്റൊരു അവാന്തര വിഭാഗമാണ് ശീഇ അഥവാ ഷിയ. ശീഇകളല്ലാത്ത മുസ്‌ലിംകൾ പൊതുവായി സുന്നികൾ എന്നു വിളിക്കപ്പെടുന്നു.

ശാഫി, ഹനഫി, ഹംബലി, മാലികി തുടങ്ങിയ പഴയ മദ്ഹബുകളും സലഫി പോലുള്ള ആധുനിക മദ്ഹബുകളും സുന്നികളിൽ പെടുന്നു. ബുഖാരി, മുസ് ലിം ,ഇബ്നു മാജ, നസാഇ, തിർമുദി, അബു ദാവൂദ് തുടങ്ങിയ പ്രമുഖ നിവേദകരുടെയെല്ലാം ഹദീസുകൾ സുന്നികൾ സ്വീകരിക്കുന്നു.[1]

പേരിനു പിന്നിൽ

സുന്നത്ത്(പ്രവാചക ചര്യ) എന്ന അറബി പദത്തിൽ നിന്നാണ്‌ സുന്നി എന്ന പദം രൂപം കൊണ്ടത്. മൂലപദത്തിനു അർത്ഥം പ്രവാചകനായ മുഹമ്മദിന്റെ വാക്കുകളും പ്രവർത്തികളും നിർദ്ദേശങ്ങളും എന്നാണ്. പ്രധാനമായും നബിയുടെ പിന്തുടർച്ചാവകാശികളെ സംബന്ധിച്ച തർക്കമാണ് സുന്നി - ഷിയാ വിഭജനത്തിലേക്ക് നയിച്ചത്. നബി അംഗീകരിച്ച നേതൃത്വം സമുദായത്തിനുണ്ടായാൽ മതിയെന്ന് സുന്നികളും നബിയുടെ കുടുംബപരമ്പരയിലുള്ളവർ നേതൃത്വം മാത്രമേ ഉണ്ടാകാവൂ എന്ന് ഷിയാകളും വാദിക്കുന്നു. [2]

കേരളത്തിൽ

ജോലി, വ്യാപാരം എന്നീ ആവശ്യങ്ങൾക്കായി വന്ന് താസമുറപ്പിച്ചിട്ടുള്ള ഷിയാ വിഭാഗത്തിലെ ചുരുക്കം ചിലരൊഴിച്ച് കേരളത്തിലെ മുസ്ലീങ്ങൾ സുന്നി വിഭാഗത്തിൽ പെടുന്നു.പാരന്പര്യം അവാന്തരസംഘങ്ങളും പ്രവാചകൻ മുഹമ്മദിന്റെ കർമ്മങ്ങളും നിർദ്ദേശങ്ങളുമാകുന്ന സുന്നത്തിനെ പിൻപറ്റുന്നവര് സുന്നിവിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ കേരളത്തിലെ സുന്നി സമൂഹത്തിൽ 'സുന്നി' എന്ന പേരിൽതന്നെ ഒരു ഉപവിഭാഗമുണ്ട്. ആ സംഘം ഇ.കെ. സമസ്ത വിഭാഗമെന്നും എ.പി. കാന്തപുരം വിഭാഗമെന്നും രണ്ടായിത്തിരിഞ്ഞ് പ്രവർത്തിക്കുകയും ചെയ്യുന്നു. [2]

ഇതുംകൂടി കാണുക

  • ഷിയാ ഇസ്‌ലാം

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.