അബൂദാവൂദ്

അബുദാവൂദ് സുലൈമാൻ ഇബിന് അശ്'അത്ത് അൽ സിജിസ്താനി ( Eng: Abu Dawood Sulayman ibn Ash`ath Azdi Sijistani ;Persian/Arabic: ابو داود سليمان بن اشعث السجستاني), അബൂദാവൂദ് എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം "സുനൻ അബൂദാവൂദ്" എന്ന ഹ്ദീസ് ശേഖരത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ മുസ്ലിങ്ങൾ ഏറ്റവും ആധികാരികമെന്ന് കരുതുന്ന മതഗ്രന്ഥങ്ങളിൽ ഒന്നാണ് സുനൻ അബൂദാവൂദ്.

ഹദീസ് പണ്ഡിതൻ
അബുദാവൂദ് സുലൈമാൻ ഇബിന് അശ്'അത്ത് അൽ സിജിസ്താനി
പൂർണ്ണ നാമംഅബുദാവൂദ്
കാലഘട്ടംIslamic golden age
Madh'habസുന്നി
പ്രധാന താല്പര്യങ്ങൾഹദീസ്
സൃഷ്ടികൾസുനൻ അബൂദാവൂദ്

ജീവചരിത്രം

കിഴക്കൽ ഇറാനിലെ സിജിസ്താനിൽ 817-818 -ൽ ജനിച്ച ഇദ്ദേഹം 889-ൽ ബസ്റയിൽ മരണമടഞ്ഞു. ഹദീസ് ശേഖരണാർത്ഥം വളരെയധികം യാത്ര ചെയ്തിരുന്ന ഇദ്ദേഹം ഇറാക്ക്, ഈജിപ്ത്, സിറിയ, ഹിജാസ്, ഖുറാസാൻ, നിഷാപൂർ, മർവ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മുസ്ലിം കർമ്മശാസ്ത്രത്തിൽ ഉണ്ടായിരുന്ന താല്പര്യമാണ് ഹദീസ് ശേഖരണത്തിന് വഴി തെളിച്ചത്. അഞ്ചു ലക്ഷം ഹദീസുകളിൽ നിന്നും തെരഞ്ഞെടുത്ത 4800 ഹദീസുകളാണ് സുനൻ അബൂദാവൂദിൽ ഉള്ളത്.

രചനകൾ

21 രചനകളാണ് ഇദ്ദേഹത്തിന്റേതായുള്ളത് അതിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.

  • സുനൻ അബൂദാവൂദ് - 4800 ഹദീസുകൾ ഉൾപ്പെടുന്നു.
  • കിതാബ് അൽ മറാസിൽ - 600 മുർസൽ ഹദീസുകളുടെ സമാഹാരം
  • രിസാല അബൂദാവൂദ് ഇലാ അഹ്‌ലി മക്ക - മക്കാ നിവാസികൾക്കെഴുതിയ കത്ത്.[2]

അവലംബം

  1. Al-Bastawī, ʻAbd al-ʻAlīm ʻAbd al-ʻAẓīm (1990). Al-Imām al-Jūzajānī wa-manhajuhu fi al-jarḥ wa-al-taʻdīl. Maktabat Dār al-Ṭaḥāwī. p. 9.
  2. Translation of the Risālah by Abū Dāwūd
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.