ലൈംഗികബന്ധം
ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് ലൈംഗികത അഥവാ ലൈംഗികത്വം (Sexuality/ Sexualism ). ഈ ലൈംഗികത്ത്വത്തിന്റെ പൂർത്തീകരണമാണ് "ലൈംഗികബന്ധം" എന്ന് പറയാം. ജീവികളിലെ പ്രത്യുദ്പാദനരീതികളും ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് ലൈംഗികബന്ധം, മൈഥുനം അഥവാ സംഭോഗം (Sexual Intercourse/ Love making). ഭൗതികമായി പറഞ്ഞാൽ ഇണകളുടെ പ്രത്യുല്പാദനാവയങ്ങൾ തമ്മിലുള്ള കൂടിച്ചേരലാണ് (പുരുഷ ലൈംഗികാവയവമായ ലിംഗം സ്ത്രീ ലൈംഗികാവയവമായ യോനിയിൽ പ്രവേശീപ്പിച്ചു ചലിപ്പിക്കുകയാണ് സസ്തനികളിൽ ചെയ്യുന്നത്) ലൈംഗികവേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് അതിലുപരിയായി പല തലങ്ങളുമുണ്ട്. ലൈംഗികത്വം ശൈശവം മുതൽ വാർദ്ധക്യം വരെ കാണപ്പെടുന്നു. ചില പൗരാണിക ഭാരതീയ ഗ്രന്ഥങ്ങളിൽ ആത്മീയ വശങ്ങളെ പറ്റി പ്രതിപാദിച്ചു കാണുന്നു.

.jpg)
ലൈംഗികബന്ധമെന്ന പദം സ്ത്രീയും പുരുഷനും തമ്മിലോ (heterosexual) ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ (lgbtiq) തമ്മിലോ ഉള്ള കാമതയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്. ചെറിയ രീതിയിൽ ഉള്ള ഒരു സ്പർശനം പോലും പലർക്കും സുഖാനുഭൂതി നൽകുന്നു. നാഡീ ഞരമ്പുകൾ കൂടുതലുള്ള ജനനേന്ദ്രിയ ഭാഗങ്ങളിലെ സ്പർശനം കൂടുതൽ ആനന്ദം നൽകുന്നു. തലച്ചോറും, നാഡീ വ്യവസ്ഥയും, ഹോർമോണുകളും ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നു.
സാധാരണയായി എതിർലിംഗത്തിലുള്ളവരാണ് ഇണകൾ ആയിരിക്കുക എങ്കിലും പല ജീവിവർഗങ്ങളിലും ഒരേ ലിംഗത്തിലുള്ളവ തമ്മിലും ലൈംഗികമായി ബന്ധപ്പെടാറുണ്ട്. മനുഷ്യരിലും ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട്. സ്വവർഗലൈംഗികത (Homosexuality), ഉഭയവർഗലൈംഗികത (Bisexuality) എന്നിവ പ്രകൃതിപരമായ ലൈംഗികതയുടെ ഭാഗമാണെന്നും, ഇതൊരു ജനതികവും ജൈവീകമായ ലൈംഗിക ചായ്‌വാണെന്നും (Sexual Orientation) ശാസ്ത്രം തെളിയിക്കുന്നു. ഇക്കൂട്ടർ ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളിൽ (LGBQIA+) ഉൾപ്പെടുന്നു. മത്തിഷ്ക്കത്തിന്റെ പ്രത്യേകത ഇവിടെ നിർണായകമാണ്.
മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യൻ പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും, സ്നേഹം പങ്കുവെക്കുന്നതിനും (Love making), ആസ്വാദനത്തിനും കൂടിയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. എന്നാൽ ഡോൾഫിൻ, കുരങ്ങുവർഗങ്ങൾ തുടങ്ങിയ പല ജീവികളിലും ലൈംഗികാസ്വാദനം കാണപ്പെടാറുണ്ട്. ഡോപ്പാമിൻ (Dopamine) തുടങ്ങി മതിഷ്‌ക്കത്തിലെ രാസമാറ്റം ഇതിൽ വലിയ പങ്ക് വഹിക്കുന്നു. പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിൽ ലൈംഗിക വികാരം പതുക്കെ ഉണരുകയും പതിയെ ഇല്ലാതാവുകയും ചെയ്യുന്ന ഒന്നാണ്. പല സ്ത്രീകൾക്കും അടുപ്പമോ, ഇഷ്ടമോ, താല്പര്യമോ ഉള്ള പങ്കാളിയുമായി മാത്രമേ ലൈംഗികത പൂർണമായി ആസ്വദിക്കാൻ സാധിക്കാറുള്ളൂ. പുരുഷനിൽ നിന്നും വ്യത്യസ്തമായി ഒരു ലൈംഗികബന്ധത്തിൽ ഒന്നിലധികം തവണ രതിമൂർച്ഛ (Orgasm) കൈവരിക്കാൻ സ്ത്രീകളുടെ മത്തിഷ്ക്കത്തിന് സാധിക്കാറുണ്ട്.
ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ലൈംഗികതയെ നിയന്ത്രിക്കുന്നത് മത്തിഷ്ക്കം തന്നെയാണ്. ഏറ്റവും വലിയ ലൈംഗിക അവയവം 'തലച്ചോറാണ് (Brain)' എന്ന് ശാസ്ത്രം വിലയിരുത്തുന്നു. അതിനാൽ മാനസിക സമ്മർദങ്ങളും ഭയവും ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.
ബന്ധപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് സമയം സ്നേഹപൂർണമായ രതിപൂർവകേളികൾക്ക് (Foreplay) ചിലവഴിക്കുന്നത് പങ്കാളികൾക്ക് ഉത്തേജനം നൽകുന്നു. സ്നേഹസംഭാഷണം, രതിഭാവന പങ്കുവെക്കൽ തുടങ്ങി ചുംബിക്കുകയും ലാളിക്കുകയും ചെയ്യുന്നത് ആമുഖലീലകളിൽ പെടുന്നു. കൃസരി/ഭഗശിശ്നികയിലെ (Clitoris) മൃദുവായ പരിലാളനം സ്ത്രീകളെ ഉത്തേജനത്തിലേക്ക് നയിക്കുന്നു. അതോടെ ശരീരവും മനസും ലൈംഗികബന്ധത്തിനു സജ്ജമാവുന്നു. ലിംഗത്തിലെ അറകളിലേക്ക് ഉള്ള രക്തയോട്ടം വർധിക്കുകയും 'ഉദ്ധാരണം' ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീയിൽ ജനനേന്ദ്രിയ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുകയും നനവും വഴുവഴുപ്പും നൽകുന്ന സ്രവങ്ങൾ (Vaginal Lubrication)" ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം യോനീനാളം വികസിക്കുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. രതിപൂർവലീലകളുടെ അഭാവത്തിൽ പലപ്പോഴും ശരീരം ലൈംഗികബന്ധത്തിന് തയ്യാറിട്ടുണ്ടാവില്ല. ലൂബ്രിക്കേഷന്റെ അഭാവത്തിൽ സ്ത്രീക്ക് ലൈംഗികബന്ധം വിരസമോ വേദനാജനകമാവുകമോ ആകുകയും, പുരുഷന് ആയാസം സൃഷ്ടിക്കുകയും ചെയ്തേക്കാം. ഇത് ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേക്കാം. യോനീ വരൾച്ച (Vaginal Dryness) അനുഭവപ്പെട്ടാൽ കൂടുതൽ സമയം രതിപൂർവലീലകളിൽ ഏർപ്പെടുകയും, ഏതെങ്കിലും മികച്ച ലൂബ്രിക്കന്റ് (ഉദാ: KY Jelly) ഉപയോഗിക്കുകയും ചെയ്യാം. പ്രത്യേകിച്ചും ആർത്തവവിരാമം കഴിഞ്ഞവർക്ക് ഇത് ആവശ്യമായേക്കാം. സ്ത്രീകളിൽ രതിമൂർച്ഛ (Orgasm) പുരുഷനെ അപേക്ഷിച്ചു പതുക്കെ അനുഭവപ്പെടുന്നതിനാലും പുരുഷനിലെ 'സമയക്കുറവ്' പരിഹരിക്കാനും ആമുഖലീലകൾ (Foreplay) സഹായിച്ചേക്കാം. എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രീതികൾ ഒഴിവാക്കേണ്ടതാണ്. ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും ജനനേന്ദ്രിയ ഭാഗങ്ങൾ ശുദ്ധജലത്താൽ കഴുകുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. എന്നാൽ ഈ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പിന്റെയും മറ്റും ഉപയോഗം ഒഴിവാക്കേണ്ടതാണ്.
ശാരീരിക-മാനസിക സുഖാനുഭവവും പ്രത്യുല്പാദനവുമാണ് ഊഷ്മളമായ ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ സംഭോഗവും പ്രത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല. ഇത് സ്ത്രീയുടെ ആർത്തവചക്രത്തിലെ അണ്ഡവിസർജനവുമായി (Ovulation) ബന്ധപ്പെട്ട് കിടക്കുന്നു. അണ്ഡവിസർജന കാലത്തെ ലൈംഗികവേഴ്ച ഗർഭധാരണത്തിന് കാരണമായേക്കാം. സംതൃപ്തികരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും, സ്നേഹം പങ്കുവെക്കപ്പെടാനും, മാനസിക സംഘർഷം ലഘൂകരിക്കാനും (Stress reduction), മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും, ഓർമശക്തിക്കും, ചറുചുറുക്കിനും, പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും ശരിയായ ലൈംഗികബന്ധം ഗുണകരമാണെണ് പഠനങ്ങൾ തെളിയിക്കുന്നു.
യഥാർഥത്തിൽ വാർദ്ധക്യത്തിലെത്തിയ വ്യക്തികൾക്ക് പോലും സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാണ്. ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, പോസിറ്റിവ് മാനസികാവസ്ഥ, ലഹരി ഉപേക്ഷിക്കൽ തുടങ്ങിയവ മികച്ച ലൈംഗിക ജീവിതത്തിന് സഹായിക്കുമെന്ന് വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു.
എന്നാൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആഗ്രഹിക്കാത്ത ഗർഭധാരണം; കൂടാതെ HIV / എയ്ഡ്‌സ്, HPV/ ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ്, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും (STDs) പിടിപെടാൻ സാധ്യതയുണ്ട്. ബന്ധപ്പെടുന്ന സമയത്ത് ഉത്‌പാദിപ്പിക്കപ്പെടുന്ന സ്രവങ്ങൾ, ശുക്ലം എന്നിവ വഴി രോഗാണുക്കൾ വേഗം പകരാം. രോഗാണു വാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതും, ഗർഭനിരോധന ഉറയുടെ (Condom) ഉപയോഗവും ഇത്തരം രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുന്നു. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഉറയും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
പ്രായപൂർത്തി ആകാത്തവരുമായി ഉള്ള ലൈംഗികബന്ധവും (Pedophilia), ഉഭയ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികപീഡനവും ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്. പല രാജ്യങ്ങളിലും ഇവ കടുത്ത കുറ്റകൃത്യങ്ങളാണ്. ഇവിടെ പരസ്പര സമ്മതം (Informed consent) എന്നത് പ്രധാനമാണ്. മുതിർന്ന വ്യക്തി പ്രായപൂർത്തി ആകാത്ത കുട്ടികളുമായി നടത്തുന്ന ലൈംഗികബന്ധം ചൂഷണമാണെന്നും, ഇതവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, കുട്ടികളുടെ സമ്മതം മൂല്യവത്തല്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വിവാഹപൂർവ ലൈംഗിക ബന്ധവും പല യാഥാസ്ഥിക സമൂഹങ്ങളും ഒരു പാപമായി കണക്കാക്കാറുണ്ട്.
എന്നാൽ ലൈംഗിക താല്പര്യമോ ലൈംഗിക ശേഷിയോ, ചിലപ്പോൾ പ്രത്യുത്പാദന ശേഷിയോ ഇല്ലാത്ത വ്യക്തികളുമുണ്ട്. ഇവരെ "അലൈംഗികർ (Asexuals)" എന്ന് അറിയപ്പെടുന്നു. ഈ സവിശേഷതയെ "അലൈംഗികത (Asexuality)" എന്ന് വിളിക്കുന്നു. അലൈംഗികർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടെണമെന്നോ സ്വയംഭോഗം ചെയ്യണമെന്നോ ഉള്ള താല്പര്യം തീരെ ഉണ്ടായിരിക്കുകയില്ല. ഇവർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIA+) ഉൾപ്പെടുന്ന 'A' എന്ന വിഭാഗമാണ്. ഇത് ബ്രഹ്മചര്യമല്ല.
മറ്റ് ലിങ്കുകൾ
ലൈംഗികത എന്ന പരമ്പരയുടെ ഭാഗം |
![]() |
ചരിത്രത്തിൽ |
---|
Courtly love |
Greek love |
Religious love |
Types of emotion |
Erotic love |
Platonic love |
Familial love |
Puppy love |
Romantic love |
See also |
Unrequited love |
Problem of love |
Sexuality |
ലൈംഗിക ബന്ധം |
Valentine's Day |
![]() |
വിക്കിമീഡിയ കോമൺസിലെ Sexual intercourse in humans എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ദ ഇന്റർനാഷണൽ എൻസൈക്ലോപീഡീയ ഓഫ് സെക്സാലിറ്റി
- Janssen, D. F., Growing Up Sexually. Volume I. World Reference Atlas
- Dutch Society for Sexual Reform article on "sex without intercourse"
- UK legal guidance for prosecutors concerning sexual acts
- Resources for parents to talk about sexual intercourse to their children
- Planned Parenthood information on sexual intercourse
- Medical Resources related to sexual intercourse
- W. W. Schultz, P. van Andel, I. Sabelis, E. Mooyaart. Magnetic resonance imaging of male and female genitals during coitus and female sexual arousal. BMJ 1999;319:1596-1600 (18 December).
- Sexual Intercourse During Menstruation
- Podcast series explores the question "What is Sex?"
- Introduction to Animal Reproduction
- Advantages of Sexual Reproduction
- https://www.apa.org/monitor/apr03/arousal.aspx
- https://australiascience.tv/science-of-sexuality/
- https://medlineplus.gov/sexuallytransmitteddiseases.html