ബലാത്സംഗം
ക്രിമിനൽ നിയമപ്രകാരം, ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ പൂർണ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികമായ സമ്പർക്കത്തെയാണ് ബലാത്സംഗം എന്ന് പറയുന്നത്. ലൈംഗികമായ ആക്രമണങ്ങളേയും, മറ്റ് രൂപങ്ങളിലുള്ള, സമ്മതമില്ലാതെയുള്ള ലൈംഗിക അതിക്രമങ്ങളെയും ബലാത്സംഗമായി കണക്കാക്കുന്നു. വിവാഹബന്ധത്തിന് ഉള്ളിലായാലും ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നു എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ഒരു മുതിർന്ന വ്യക്തി വിവാഹം ചെയ്തോ അല്ലാതെയോ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നു. [1][2][3]
ബലാത്സംഗം | |
---|---|
ലുക്രീഷ്യയുടെ ബലാത്സംഗം, പതിനേഴാം നൂറ്റാണ്ടിലെ ചിത്രം | |
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
സ്പെഷ്യാലിറ്റി | emergency medicine |
ICD-10 | T74.2 |
ICD-9-CM | E960.1 |
MedlinePlus | 001955 |
eMedicine | article/806120 |
MeSH | D011902 |
ബലാത്സംഗവിവരം അറിയിക്കൽ, കേസുനടത്തൽ, ശിക്ഷാവിധികൾ തുടങ്ങിയവയുടെ നിരക്ക് ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. അമേരിക്കൻ നീതിന്യായ കണക്കെടുപ്പ് കാര്യാലയം 1999 -ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ബലാത്സംഗത്തിനിരയാകുന്നവരിൽ 91% സ്ത്രീകളും, 9% പുരുഷൻമാരുമാണ്. [4] സ്ത്രീകൾക്കിടയിൽ നടത്തിയ മറ്റൊരു സർവ്വേ പ്രകാരം, 2% പേർക്കുമാത്രമാണ് അജ്ഞാതരിൽ നിന്നും ബലാത്സംഗശ്രമം നേരിടേണ്ടി വന്നത് . [5] ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടന നടത്തിയ പഠനപ്രകാരം ഏറ്റവും അധികം പുറത്തറിയാതെ പോകുന്ന ബലാത്സംഗങ്ങൾ ജയിലുകളിൽ നടക്കുന്ന പുരുഷ - പുരുഷ ബലാത്സംഗങ്ങളാണ് [6][7][8]
നിർവചനം
പരമ്പര |
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ |
---|
![]() |
പ്രശ്നങ്ങൾ |
|
മറ്റുള്ളവ |
|
പല അധികാരാതിർത്തികളിലും നിർവചനങ്ങൾ വ്യത്യസ്തമാണെങ്കിലും, ഭൂരിപക്ഷം അധികാരാതിർത്തികളിലും ബലാത്സംഗത്തെ നിർവചിരിക്കുന്നതു ഒരു വ്യക്തി (കുറ്റം ചെയ്തവൻ അഥവാ അതിക്രമിക്കുന്നവൻ) മറ്റൊരു വ്യക്തിക്കെതിരെ(പീഡിതൻ) അയാളുടെ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗിക സമ്പർക്കം എന്നാണ്.
ലൈംഗിക ആക്രമണം എന്ന വാക്ക് ബലാത്സംഗവുമായി വളരെ അടുത്തുനിൽക്കുന്ന ഒന്നാണ്. ചില അധികാരാതിർത്തികളുടെ നിർവചനം അനുസരിച്ച്, ഒരു പ്രവൃത്തി ബലാത്സംഗം ആകുന്നത് ലിംഗം യോനിയിൽ പ്രവേശിക്കുന്ന സന്ദർഭങ്ങളിൽ മാത്രമാണ്. അല്ലാതെയുള്ളവയെ ലൈംഗിക ആക്രമണങ്ങളായി കണക്കാക്കുന്നു. ചിലപ്പോൾ ഇത്തരം ആക്രമണങ്ങളെ സൂചിപ്പിക്കാൻ “ക്രിമിനൽ ലൈംഗിക സ്വഭാവം” എന്ന പദം ഉപയോഗിക്കാറുണ്ട്. മറ്റു ചില അധികാരാതിർത്തികളിൽ പീഡിതന്റെ ശരീരത്തിൽ വസ്തുക്കളുടെ നുഴഞ്ഞുകയറ്റത്തോടെയോ അല്ലാതെയോ ഉള്ള ആക്രമണവും, അതുപോലെ തന്നെ ഏതെങ്കിലും ഒരാളുടെ ലൈംഗിക അവയവം ഉൾപ്പെടുന്ന പ്രവർത്തികളും, ഉദാഹരണത്തിന് വദനസുരതം, ഹസ്തമൈഥുനം തുടങ്ങിയവയും, ബലാത്സംഗമായി കണക്കാക്കപ്പെടുന്നു. [9][10]
സമ്മതം
ബലാത്സംഗവുമായി ബന്ധപ്പെട്ട ഏതൊരു ആരോപണത്തിലും, പീഡിതന്റെ ഭാഗത്തുനിന്നും ലൈംഗികബന്ധത്തിനുള്ള സമ്മതത്തിന്റെ അഭാവം നിർണ്ണായകമാണ്. ഇവിടെ സമ്മതം സൂചിപ്പിക്കണമെന്നില്ല, മറിച്ച് ആരോപണവിധേയമായ സന്ദർഭത്തിലും, പക്ഷക്കാർ തമ്മിലുള്ള ബന്ധത്തിലും സമ്മതത്തിന്റെ ധ്വനി ഉണ്ടായാലും മതി. എന്നുവച്ച് എതിർപ്പിന്റെ അഭാവം മാത്രം സമ്മതത്തിന് തെളിവാവുന്നില്ല.
ബലാൽക്കാരം അഥവാ പീഡിതനെ ഭീഷണിപ്പെടുത്തിയോ, ബലം പ്രയോഗിച്ചോ, ആക്രമിച്ചുകീഴ്പ്പെടുത്തിയോ ബലാത്സംഗം ചെയ്യുന്ന അവസരങ്ങളിൽ ലൈംഗികബന്ധത്തിന് എതിർപ്പൊന്നും ഉണ്ടാവാതിരുന്നാലും, അത് സമ്മതമില്ലായ്മയായി കണക്കാക്കാം. റുവാണ്ടയിലെ അന്താരാഷ്ട്ര ക്രിമിനൽ ന്യായസഭ 1998 -ലെ ഒരു സുപ്രധാന വിധിന്യായത്തിൽ “സമ്മതം” എന്ന വാക്കുപയോഗിക്കാതെ തന്നെ ബലാത്സംഗത്തെ നിർവചിക്കുകയുണ്ടായി. [11]
കുട്ടികൾ, മാനസികവൈകല്യമുള്ളവർ എന്നിവർ ഉൾപ്പെട്ട സന്ദർഭങ്ങളിലും നിയമസാധുതയുള്ള സമ്മതത്തിന്റെ അഭാവം അപര്യാപ്തമാണ്. ഒരിക്കൽ നൽകപ്പെട്ട സമ്മതം എപ്പോൾ വേണമെങ്കിലും പിൻവലിക്കാവുന്നതും, പിൻവലിച്ചതിനു ശേഷമുള്ള ലൈംഗിക പ്രവർത്തനങ്ങൾ ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നതുമാണ്.
പ്രായപൂർത്തിയാവാത്തവരുമായി ഉണ്ടാവുന്ന ലൈംഗികബന്ധങ്ങളിൽ, പ്രായപൂർത്തിയാവാത്തവർ നൽകുന്ന സമ്മതം നിയമപ്രകാരം അസാധുവാക്കുകയും, അത്തരം പ്രവർത്തികളെ ബലാത്സംഗമായി കണക്കാക്കുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളെ ചിലപ്പോൾ നിയമപരമായ ബലാത്സംഗം എന്നു വിളിക്കുന്നു.
നിലവിൽ മിക്ക രാജ്യങ്ങളിലും, വിവാഹം ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കപ്പെടുന്നു. എന്നുരുന്നാലും, ബലാത്സംഗമോ, ലൈംഗികാക്രമണമോ നടക്കുന്ന സന്ദർഭങ്ങളിൽ വിവാഹം ആന്തരർത്ഥമായ സമ്മതം എന്ന രീതിയിൽ ഒരു എതിർവാദമായി അംഗീകരിക്കുന്നില്ല. [12]
വിവിധതരം
ബലാത്സംഗം നടക്കുന്ന സന്ദർഭം, പീഡിതന്റെയും ആക്രമിക്കുന്നയാളിന്റെയും ലിംഗവും ലൈംഗിക സ്വഭാവവും, തുടങ്ങിയവയെ അടിസ്ഥാനമാക്കി, ബലാത്സംഗത്തെ പല വകുപ്പുകളാക്കി തിരിച്ചിരിക്കുന്നു. കൂട്ട ബലാത്സംഗം, ദാമ്പത്യപരമായ ബലാത്സംഗം, നിഷിദ്ധ ബലാത്സംഗം, ബാല ബലാത്സംഗം, തടവറ ബലാത്സംഗം, യുദ്ധ ബലാത്സംഗം, നിയമദൃഷ്ടിയിലുള്ള ബലാത്സംഗം എന്നിവ ചില ഉദാഹരണങ്ങളാണ്. [13]
നിയമദൃഷ്ടിയിലുള്ള ബലാൽസംഗം
പരസ്പരസമ്മതത്തോടെ നടത്തുന്ന ലൈംഗികവേഴ്ച നിയമത്തിന്റെ കണ്ണിൽ കുറ്റകരമായി ഭവിക്കുന്നതിനെയാണ് നിയമദൃഷ്ടിയിലുള്ള ബലാൽസംഗം (statutory rape). പ്രായപൂർത്തിയാവാത്ത പങ്കാളിയുമായുള്ള ലൈംഗികബന്ധം ഇതിനൊരുദാഹരണമാണ്.
കൂട്ടബലാൽസംഗം
പൊതുവായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘത്തിൽപ്പെട്ട ഒന്നോ അതിലധികമോ ആൾക്കാർ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്താൽ അത് ഇന്ത്യൻ പീനൽ കോഡിലെ 376-ആം വകുപ്പനുസരിച്ച് കൂട്ടബലാത്സംഗം എന്ന കുറ്റമാണ്.
കാരണങ്ങളും ചില പ്രശ്നങ്ങളും
ബലാത്സംഗത്തിന് സാമൂഹികവും മാനസികവും വ്യക്തിത്വപരവും സാംസ്കാരിക- മൂല്യപരവും സാങ്കേതികവിദ്യാപരവും ആയ വിവിധ കാരണങ്ങളുണ്ടെന്ന് സമർത്ഥിക്കപ്പെടുന്നുണ്ട്. പുരുഷാധിപത്യ സമൂഹങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ കൂടുതലായി കാണപ്പെടുന്നു. ദുരഭിമാനവും, സ്ത്രീകളുടെ താഴ്ന്ന ലിംഗപദവിയും, ഇരയോടുള്ള പ്രതികാര മനോഭാവവും, വെറുപ്പും, ചില മാനസിക പ്രശ്നങ്ങളും, ലൈംഗിക ദാരിദ്ര്യവുമെല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബലാത്സംഗത്തിന്റെ പ്രധാന കാരണം ലൈംഗികതയല്ലെന്നും മറിച്ചു മറ്റൊരു വ്യക്തിയിൽ അധികാരവും ബലവും പ്രയോഗിച്ചുള്ള അതിക്രമം ആണെന്നും ഇത് ഇരയ്ക്ക് മാനസികവും ശാരീരികവുമായ കടുത്ത പരിക്കുകൾ പറ്റാൻ ഇടയാക്കുന്നുവെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകളിൽ മാനസികമായ ലൈംഗിക ഉത്തേജനം ഉണ്ടാകുന്നില്ല. തന്മൂലം യോനിയിൽ ലിംഗപ്രവേശനത്തിന് വേണ്ട വഴുവഴുപ്പ് ഉണ്ടാകാത്തത് മൂലമോ ചിലപ്പോൾ യോനീസങ്കോചം കാരണമോ ലൈംഗികബന്ധം ദുഷ്ക്കരമാവുകയും ഇരുവർക്കും പ്രത്യേകിച്ച് സ്ത്രീക്ക് കഠിന വേദനയും പലപ്പോഴും രക്തസ്രാവവും ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരം സാഹചര്യത്തിൽ ബലം പ്രയോഗിച്ചു വേഴ്ചക്ക് ശ്രമിക്കുന്ന പുരുഷനും ശരിയായ ലൈംഗികസുഖം ആസ്വദിക്കാൻ സാധിച്ചെന്നു വരില്ല. മാത്രമല്ല ഇത് സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും തകരാറിലാക്കുന്നു. സാഡിസ്റ് മനോഭാവം ഉള്ളവരിൽ ക്രൂരമായ ബലാത്സംഗം ചെയ്യാനുള്ള താല്പര്യം കൂടുതലായി കാണാറുണ്ട്. ഇത് ഇരയെ മരണതുല്യമായ അവസ്ഥയിലേക്ക് തള്ളിവിട്ടേക്കാം.[14]
അവലംബങ്ങൾ
- Roberts, Albert R.; Ann Wolbert Bergess; CHERYL REGEHR (2009). Victimology: Theories and Applications. Sudbury, Mass: Jones & Bartlett Publishers. p. 228. ISBN 978-0-7637-7210-9.CS1 maint: Multiple names: authors list (link)
- "www.ena.org" (PDF).
- "Violence Against Women: Worldwide Statistics".
- "UCSC Rape Prevention Education: Rape Statistics". www2.ucsc.edu. ശേഖരിച്ചത്: 2008-01-01. The study was conducted in Detroit, USA.
- Abbey, A., BeShears, R., Clinton-Sherrod, A. M., & McAuslan, P. (2004). Psychology of Women Quarterly, 28, 323-332."Similarities and differences in women's sexual assault experiences based on tactics used by the perpetrator". Accessed 10 December 2007.
- Human Rights WatchNo Escape: Male Rape In U.S. Prisons. Part VII. Anomaly or Epidemic: The Incidence of Prisoner-on-Prisoner Rape.
- Robert W. Dumond, "Ignominious Victims: Effective Treatment of Male Sexual Assault in Prison," August 15, 1995, p. 2; states that "evidence suggests that [male-male sexual assault in prison] may a staggering problem"). Quoted in Mariner, Joanne; (Organization), Human Rights Watch (2001-04-17). No escape: male rape in U.S. prisons. Human Rights Watch. p. 370. ISBN 9781564322586. ശേഖരിച്ചത്: 7 June 2010.
- Struckman-Johnson, Cindy (2006). "A Comparison of Sexual Coercion Experiences Reported by Men and Women in Prison". Journal of Interpersonal Violence. 21 (12): 1591ֱ615. doi:10.1177/0886260506294240. ISSN 0886-2605. Unknown parameter
|coauthors=
ignored (|author=
suggested) (help); reports that "Greater percentages of men (70%) than women (29%) reported that their incident resulted in oral, vaginal, or anal sex. More men (54%) than women (28%) reported an incident that was classified as rape." - http://www.msu.edu/~sdclub/resources/criminal%20code.doc
- "Race and crime: a biosocial analysis". Anthony Walsh (2004). Nova Publishers. pp.23–24. ISBN 978-1-59033-970-1
- Fourth Annual Report of ICTR to the General Assembly (1999) March 23, 2007
- See for example in the British Virgin Islands under the Criminal Code, 1997
- http://www.soc.ucsb.edu/sexinfo/article/rape UCSB's SexInfo
- ഡോ. രജനി. ടി.ജി. "എന്തുകൊണ്ട് ലൈംഗികാതിക്രമങ്ങൾ സംഭവിക്കുന്നു?". ലൈംഗികാതിക്രമങ്ങൾ: ഒരു മന:ശാസ്ത്രവിശകലനം (1 ed.). മാതൃഭൂമി. ISBN 978-81-8266-064-9. മൂലതാളിൽ (ലേഖനം) നിന്നും 2014-11-02 11:39:10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2 നവംബർ 2014. Check date values in:
|archivedate=
(help)