ലിംഗം
ജീവശാസ്ത്രപരമായി കശേരുകികളിലും അകശേരുകികളിലുമുള്ള പുരുഷജീവികളുടെ ബാഹ്യ ലൈംഗികാവയവമാണ് ലിംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷ ജനനേന്ദ്രിയം എന്നും അറിയപ്പെടുന്നു. പ്ലാസന്റയുള്ള സസ്തനികളിൽ മൂത്രവിസർജനത്തിനുള്ള ബാഹ്യാവയവമായും ഇത് വർത്തിക്കുന്നു. സസ്തനികളിലാണ് ലിംഗം സാമാന്യമായി കാണപ്പെടുന്നത്.
| മനുഷ്യ ലിംഗം ശിശ്നം | |
|---|---|
![]() | |
| ലാറ്റിൻ | 'penis, penes' |
| ഗ്രെയുടെ | subject #262 1247 |
| ശുദ്ധരക്തധമനി | ലിംഗ ധമനി, ഡീപ് ആർട്ടറി ഒഫ് പീനിസ്, മൂത്രശയത്തിന്റെ ധമനി |
| ധമനി | സിരകൾ |
| നാഡി | []ലിംഗഞരമ്പുൾ]] |
| ലസിക | Superficial inguinal lymph nodes |
| ഭ്രൂണശാസ്ത്രം | Genital tubercle, Urogenital folds |
| കണ്ണികൾ | ശിശ്നം |
പേരിനു പിന്നിൽ
ലിംഗം എന്നത് സംസ്കൃതപദമാണ്. പിന്നീട് മലയാളത്തിലേക്കും കടന്നു വന്നു.[1] അടയാളം, പ്രതീകം എന്നാണു അർ്ഥം. ഭാരതത്തിൽ ദൈവത്തിന്റെ പ്രതീകമായി ലിംഗത്തെ ആരാധിക്കാറുണ്ട്. ആണിനേയും പെണ്ണിനേയും മിശ്രലിംഗത്തെയും ട്രാൻസ് ജെൻഡറിനേയും ഒക്കെ തിരിച്ചറിയാനായി ലിംഗഭേദം (Gender) എന്ന വാക്കും ഇന്ന് ഉപയോഗിക്കാറുണ്ട്. [2]
പേരുകൾ
പുരുഷലിംഗത്തിനു പ്രാദേശിക ഭേദമനുസരിച്ച് ധാരാളം പേരുകൾ ഉണ്ട്. ഇവയിൽ പലതും നീചവാക്കായി ആണ് ഉപയോഗിക്കപ്പെടുന്നത്. ലൈംഗികത, ലൈംഗിക അവയവങ്ങൾ, വിസർജ്ജന അവയവങ്ങൾ തുടങ്ങിയവ അശ്ലീലമോ പാപമോ ആണ് എന്നുള്ള ഗോത്രകാല വിശ്വാസത്തിൽ നിന്നാവണം ഇത്തരം വാക്കുകളെ നീചമായി ഉപയോഗിച്ചു തുടങ്ങിയത്.
മനുഷ്യ ലിംഗം
മറ്റുള്ള സസ്തനികളിൽ നിന്നും വ്യത്യസ്തമായി, ശരീര വലിപ്പത്തിന് ആനുപാതികമായി നോക്കിയാൽ വലുതും ഉദ്ധാരണത്തിനായി എല്ലിനു പകരം രക്തം കൊണ്ടുള്ള വീർക്കുന്നതുമാണ് മനുഷ്യ ലിംഗം.
പുരുഷലിംഗത്തിന‍് പ്രധാനമായും രണ്ട് ധർമ്മങ്ങളാണുള്ളത്. പുരുഷബീജത്തെ സ്ത്രീ യോനിയിൽ നിക്ഷേപിക്കുക, പുരുഷന്റെ ലൈംഗിക സംതൃപ്തിയിൽ പങ്ക് വഹിക്കുക എന്നതാണ് അതിൽ ആദ്യത്തേത്. രണ്ടാമത്തെത് ശരീരത്തിലെ ദ്രാവക മാലിന്യങ്ങളെ പുറം തള്ളുക എന്നതാണ‍്.
ഘടന
മൂന്ന് തരം കലകളാൽ നിർമിതമാണ് മനുഷ്യ ശിശ്നം.

ഉദ്ധാരണം
ലിംഗം രക്തം നിറഞ്ഞ് ദൃഢമായി ഉയർന്നു നിൽക്കുന്നതിനെയാണ‍് ഉദ്ധാരണം (Erection) എന്ന് പറയുന്നത്. ശാരീരികവും മാനസികവുമായ സങ്കീർണ്ണ പ്രവർത്തനങ്ങൾ ഇതിന് പിന്നിലുണ്ട്. പുരുഷന്മാരിലെ ലൈംഗിക ഉത്തേജനത്തിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണിത്. പൊതുവേ ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോഴാണ‍് ഉദ്ധാരണം സംഭവിക്കുന്നതെങ്കിലും ഉറക്കത്തിലും അതിരാവിലെയും മറ്റ് സാഹചര്യങ്ങളിലും ഇങ്ങനെ സംഭവിക്കാറുണ്ട്. ലിംഗത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികൾക്കുണ്ടാകുന്ന വലിപ്പ വർദ്ധനമൂലം, ലിംഗത്തിലെ കലകളിലേക്ക് കൂടുതല് രക്തമൊഴുകുന്നതാണ‍് ഉദ്ധാരണത്തിന‍് ഇടയാക്കുന്നത്. ഉദ്ധരിച്ച ലിംഗം, അതിനോടനു ബന്ധപ്പെട്ട പേശികളുടെ വലിവ് അനുസരിച്ച് കുത്തനെ മുകളിലേയ്ക്കോ, താഴേയ്ക്കോ, നേരെയോ നിൽക്കാം. ലിംഗം ദൃഢമായി നിൽക്കുന്ന അവസ്ഥയിൽ മാത്രമേ ലൈംഗിക ബന്ധം സാധ്യമാവൂവെങ്കിലും മറ്റു ലൈംഗികപ്രക്രിയകൾക്ക് ഉദ്ധാരണത്തിന്റെ ആവശ്യമില്ല. തലച്ചോറിൽ ഉണ്ടാകുന്ന ലൈംഗിക ഉത്തേജനമാണ് ഉദ്ധാരണത്തിന്റെ മൂലകാരണം. നാഡീ ഞരമ്പുകൾ, ഹോർമോണുകൾ, സിരാധമനികൾ എന്നിവയും ഇക്കാര്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു.
ഉദ്ധരിക്കുന്ന സമയത്തു ലിംഗം 300% വരെ വളർച്ച പ്രാപിക്കാം. ഈ സമയത്ത് ലിംഗത്തിൽ നിന്നും ചെറിയ തോതിൽ വഴുവഴുപ്പുള്ള സ്രവങ്ങളും ഉണ്ടാകാം. ഇത് ലൈംഗികബന്ധത്തിന് ആവശ്യമായ ലൂബ്രിക്കന്റായും, യോനീഭാഗത്തെ പിഎച്ച് ക്രമീകരിക്കാനും, അതുവഴി ബീജങ്ങൾ നശിച്ചു പോകാതിരിക്കുവാനും സഹായിക്കുന്നു. ഈ സ്രവത്തിൽ ബീജങ്ങളും ഉണ്ടാകാറുണ്ട്. അതിനാൽ ഗര്ഭധാരണത്തിനും കാരണമായേക്കാം. അവസാനം ശുക്ളസ്‌ഖലനത്തോടെ ഉദ്ധാരണം ഇല്ലാതാകുന്നു. അതോടെ ലിംഗം പൂർവാവസ്ഥയിലേക്ക് മടങ്ങുന്നു. സ്ഖലനശേഷം പുരുഷന്മാരിൽ പ്രൊലാക്ടിൻ എന്ന ഹോർമോണിന്റെ ഉത്പാദനം താത്കാലികമായി വർധിക്കുന്നു. അത് പുരുഷന്മാരെ വിശ്രാന്തിയിലേക്ക് നയിച്ചേക്കാം. ഇതെല്ലാം തികച്ചും സ്വാഭാവികമായ പ്രവർത്തനം തന്നെയാണ്. മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ കൊണ്ട് ഉദ്ധാരണം നടക്കാത്ത അവസ്ഥയെ "ഉദ്ധാരണശേഷിക്കുറവ് (Erectile dysfunction)" എന്നറിയപ്പെടുന്നു. ഇത് പല രോഗങ്ങളുടെയും ഒരു ലക്ഷണമായി വൈദ്യശാസ്ത്രം കണക്കാക്കാറുണ്ട്. പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയവ അവയിൽ ചിലതാണ്. ശുക്ലസ്ഖലനത്തോടെ ഉദ്ധാരണം പെട്ടെന്ന് നഷ്ടമാകുന്ന അവസ്ഥയെ ശീക്രസ്ഖലനം (Premature ejaculation) എന്നുവിളിക്കുന്നു.
ഉദ്ധാരണ കോൺ
| കോൺ (ഡിഗ്രിയിൽ) | പ്രതിശതമാനം |
|---|---|
| 0-30 | 5 |
| 30-60 | 30 |
| 60-85 | 31 |
| 85-95 | 10 |
| 95-120 | 20 |
| 120-180 | 5 |
സ്ഖലനം
ഉദ്ധരിച്ച ലിംഗത്തിലൂടെ ബീജം വഹിക്കുന്ന ശുക്ലം (Semen) പുറത്തുപോകുന്ന പ്രക്രിയയാണ് സ്ഖലനം (Ejaculation). ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കോടിക്കണക്കിന് ബീജങ്ങൾ ആണ് ശുക്ല സ്ഖലനത്തോടെ യോനിയിൽ നിക്ഷേപിക്കപ്പെടുക. ഇത് ഗർഭധാരണത്തിന് കാരണമാകുന്നു. പുരുഷന്മാരിലെ രതിമൂർച്ഛ (Orgasm) സ്ഖലനത്തോടനുബന്ധിച്ചു നടക്കുന്നു എന്ന് പറയാം. ഇക്കാരണത്താൽ ഇതിന് പുരുഷന്റെ ലൈംഗിക സംതൃപ്തിയിലും പ്രാധാന്യമുണ്ട്. ലൈംഗികമായ ഉത്തേജനത്തിന്റെ ഫലമായാണ‍് സ്‍ഖലനം സംഭവിക്കാറെങ്കിലും പോസ്‍ട്രേറ്റ് ഗ്രന്ഥി ഉത്തേജിക്കപ്പെടുമ്പോഴും, രോഗാനുബന്ധമായും സ്‍ഖലനം സംഭവിക്കാറുണ്ട്. നിദ്രക്കിടെയും ചിലപ്പോൾ സ്‍ഖലനം സംഭവിക്കാം. ഇത് സ്വപ്‍നസ്‍ഖലനം (Noctural emission) എന്നറിയപ്പെടുന്നു. രതിമൂര്ച്ചയനുഭവപ്പെട്ടാലും സ്‍ഖലനം സംഭവിക്കാത്ത അവസ്ഥയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് സ്‍ഖലനരാഹിത്യം എന്നറിയപ്പെടുന്നു. വളരെ പെട്ടെന്നുതന്നെ സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം (Premature Ejaculation). സ്ഖലനത്തോടെ ഉദ്ധാരണം അവസാനിക്കുന്നു. പൊതുവേ പ്രോസ്ട്രേറ്റ് ഗ്രന്ഥി നീക്കം ചെയ്തവരിൽ ശുക്ളം പുറത്തേക്ക് സ്ഖലിക്കാറില്ല. എന്നാൽ ഇവർക്ക് രതിമൂർച്ഛ അനുഭവപ്പെടാറുണ്ട്. സ്ഖലനശേഷം പുരുഷന്മാരിൽ പ്രൊലാക്ടിൻ (Prolactin) എന്ന ഹോർമോണിന്റെ അളവ് താത്കാലികമായി വർധിക്കുന്നു. അത് പുരുഷന്മാരെ വിശ്രാന്തിയിലേക്ക് നയിക്കുന്നു. ഇത് പലർക്കും ക്ഷീണം പോലെ അനുഭവപ്പെടാം. സ്ഖലനത്തിന് മുന്നോടിയായി പുറത്തു വരുന്ന വഴുവഴുപ്പുള്ള ദ്രാവകതിലും ബീജം ഉണ്ടാകാറുണ്ട്. സ്ഖലനത്തോടനുബന്ധിച്ചു പുറത്ത് വരുന്ന ശുക്ലം തുടങ്ങിയ സ്രവങ്ങളിലൂടെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുക്കളും വേഗം പടരാറുണ്ട്.
ലിംഗവലിപ്പം
ലിംഗത്തിൻറെ വലിപ്പം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിന് ലൈംഗിക സംതൃപ്തിയുമായി കാര്യമായ ബന്ധമില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു. യോനിയുടെ ആദ്യത്തെ രണ്ടര ഇഞ്ച് ഭാഗത്താണ് ഏറെ സംവേദന ക്ഷമതയുള്ള കോശങ്ങൾ നിറഞ്ഞിരിക്കുന്നത്. അതിനാൽ രണ്ടരയിഞ്ചു വലിപ്പമുള്ള ലിംഗമായാലും ലൈംഗിക സംതൃപ്തിക്ക് അത് ധാരാളം മതിയെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.[3]
ലിംഗത്തിന്റെ ഭാഗങ്ങൾ
ശിശ്നം
പ്രധാന ലേഖനം : ശിശ്നം
'തുളച്ചുകയറുന്നത്' എന്ന് അർത്ഥം. ഇംഗ്ലീഷിൽ പെനിസ് (Penis) എന്നറിയപ്പെടുന്നു. ലിംഗദണ്ഡും ലിംഗമുകുളവും ചേർന്നതാൺ ശിശ്നം. ഇതൊരു സംസ്കൃത വാക്കാണ്.
ലിംഗദണ്ഡ്
ലിംഗത്തിന്റെ ദണ്ഡ്പോലെയുള്ള ഭാഗം
ലിംഗമുകുളം
ലിംഗത്തിന്റെ വീർത്തു നില്ക്കുന്ന തല ഭാഗം. സംവേദന ക്ഷമതയുള്ള ധാരാളം നാഡീ ഞരബുകൾ നിറഞ്ഞ മൃദുവായ ഈഭാഗത്തെ ഉത്തേജനം പുരുഷന്മാരുടെ ലൈംഗിക ആസ്വാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
അഗ്രചർമ്മം
ലിംഗ മുകുളത്തെ മൂടുന്ന മൃദുവായ തൊലി. ഇത് പുറകിലേയ്ക്ക് മാറ്റുമ്പോൾ മാത്രമേ മുകുളം ദൃശ്യമാവൂ. മിക്കവർക്കും ഇത് വളരെ എളുപ്പം പുറകിലേക്ക് നീക്കാൻ സാധിക്കാറുണ്ട്. നാഡീഞരമ്പുകൾ നിറഞ്ഞ ലോലമായ ലിംഗമുകുളത്തെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധർമ്മം. സംവേദനക്ഷമതയുള്ള ലിംഗമുകുളത്തിന് മേൽ അഗ്രചർമ്മത്തിന്റെ സ്വാഭാവികമായ ചലനം പുരുഷന്റെ ലൈംഗിക ആസ്വാദനത്തിൽ പ്രധാന പങ്ക് വഹിക്കാറുണ്ട്. സുഖകരമായ ലൈംഗികബന്ധത്തിന് ആവശ്യമായ വഴുവഴുപ്പ് (Lubrication) നിലനിർത്തുന്നതിനും അഗ്രചർമത്തിന്റെ പ്രത്യേകതരം ചലനം സഹായിക്കുന്നു.
മൂത്രനാളി
മൂത്രവും സ്ഖലനം നടക്കുമ്പോൾ രേതസും പുറത്തേയ്ക്ക് വരുന്ന, ലിംഗദണ്ഡിനുള്ളിലൂടെ വന്ന് മുകുളത്തിന്റെ അഗ്രത്തിൽ തുറക്കുന്ന നാളി
വൃഷണം
പ്രധാന ലേഖനം : വൃഷണം
ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിൽ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെ ഉത്പാദിപ്പിക്കുന്ന അവയവം. രണ്ടെണ്ണം ഉണ്ട്. ശരീരത്തിനേക്കാൾ (37 ഡിഗ്രി സെൻറ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവിൽ മാത്രമേ ബീജോല്പ്പാദനം നടക്കൂ എന്നതുകൊണ്ടാൺ ശരീരത്തിനു പുറത്തുള്ള സഞ്ചിയിൽ തൂക്കിയിട്ടിരിക്കുന്നത്. ശരീര താപനിലകൂടുമ്പോൾ വുഷണലസഞ്ചി വികസിക്കുകയും താപനിലകുറയുമ്പോൾ ചുരുങ്ങുകയും ചെയ്യും.
സാധാരണ വ്യതിയാനങ്ങൾ
വളവ്
ചേലാകർമ്മം
ലിംഗാഗ്ര ചർമ്മം മുറിചു കളയുന്ന ആചാരം ചില ഗോത്ര സമൂഹങ്ങളിലും യഹൂദ, ഇസ്ലാം മതങ്ങളിലും നിലവിലുണ്ട്. ഇതിനെ ചേലാകർമ്മം എന്നു പറയുന്നു. അഗ്രചർമ്മം സ്വാഭാവികമായും പിന്നിലേക്ക് മാറാത്ത വ്യക്തികളും പൂർണമായോ ഭാഗികമായോ ചേലാകർമ്മം ചെയ്യാറുണ്ട്.
അവലംബം
- Spoken Sanskrit Dictionary
- "lingam". Encyclopædia Britannica. 2010.
- "Penis Size and Sexual Satisfaction". ശേഖരിച്ചത്: 20/03/2019. Check date values in:
|access-date=(help)
അവലോകനം
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി

കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി
