പോളയത്തോട്

കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് പോളയത്തോട്. പനവേൽ - കന്യാകുമാരി ദേശീയപാത 66-ൽ മാടൻനടയ്ക്കും എസ്.എൻ. കോളേജ് ജംഗ്ഷനുമിടയിലാണ് പോളയത്തോട് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തു ഗതാഗതത്തിരക്ക് രൂക്ഷമായ സ്ഥലങ്ങളിലൊന്നായി പോളയത്തോടിനെ കണക്കാക്കുന്നു.[1]

പോളയത്തോട്
പട്ടണം
പോളയത്തോട് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം
പോളയത്തോട്
കേരളത്തിലെ സ്ഥാനം
Coordinates: 8.877833°N 76.611278°E / 8.877833; 76.611278
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
Government
  ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
PIN691021
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്‌സൈറ്റ്http://www.kollam.nic.in

പ്രാധാന്യം

കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ നഗരവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് പോളയത്തോട്. ജില്ലയിലെ ഒരു പ്രധാനപ്പെട്ട പൊതുശ്മശാനം ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.[2] പോളയത്തോടിനു സമീപമുള്ള കപ്പലണ്ടി മുക്കിൽ നിന്നാരംഭിക്കുന്ന ആശ്രാമം ലിങ്ക് റോഡുവഴി സഞ്ചരിച്ചാൽ കടപ്പാക്കട, ആശ്രാമം, കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തിച്ചേരാം. തട്ടാമല, പള്ളിമുക്ക്, മാടൻനട, മുണ്ടയ്ക്കൽ, പട്ടത്താനം, ചിന്നക്കട എന്നിവയാണ് പോളയത്തോടിനു സമീപമുള്ള പ്രധാന സ്ഥലങ്ങൾ.[3][4][5] പട്ടത്താനത്തിനും പോളയത്തോടിനും ഇടയിലുള്ള സ്ഥലത്താണ് മലയാളം സിനിമാനടനായ മുകേഷ് താമസിക്കുന്നത്.

പ്രധാന സ്ഥാപനങ്ങൾ

  • ഇ.എസ്.ഐ. ഡിസ്പെൻസറി
  • ശ്മശാനം
  • കെ.എഫ്.സി.
  • ഡൊമിനോസ് പ്ലാസ
  • റീബോക്
  • മാക്സ് ഫാഷൻ
  • വെസ്റ്റ് സൈഡ്
  • ഫാബ് ഇന്ത്യ
  • വുഡ്ലാന്റ്
  • ഐമാൾ
  • പോളയത്തോട് ചന്ത
  • ശക്തി തിയറ്റർ

എത്തിച്ചേരുവാൻ

  • കൊല്ലം റെയിൽവേസ്റ്റേഷൻ - 2 കിലോമീറ്റർ
  • ആണ്ടാമുക്കം സിറ്റി ബസ് സ്റ്റാൻഡ് - 2.7 കി.മീ.
  • കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷൻ, കൊല്ലം - 3 കി.മീ.
  • കൊല്ലം തുറമുഖം - 5 കി.മീ.
  • ചിന്നക്കട - 2.3 കി.മീ.
  • തങ്കശ്ശേരി - 5.2 കി.മീ.

അവലംബം

  1. State roads strewn with 'black spots' - The Hindu
  2. Kakkanadan laid to rest - TNIE
  3. Store Locator: Kollam - KFC
  4. Artech Builders Project Site: Kollam
  5. ESI Dispensary - Polayathode, Kollam

പുറംകണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.