പട്ടത്താനം
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു ജനവാസപ്രദേശമാണ് പട്ടത്താനം. [1][൧] ചിന്നക്കടയിൽ നിന്ന് 4 കിലോമീറ്റർ അകലെ കൊല്ലം നഗരത്തിനു തെക്കുകിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗജമേള പ്രസിദ്ധമാണ്. അമ്മൻനട അർദ്ധനാരീശ്വരൻ ക്ഷേത്രം, ഭരത രജനി ലാറ്റിൻ കത്തോലിക് ചർച്ച് എന്നിവയും പട്ടത്താനത്തുണ്ട്.
പട്ടത്താനം | |
---|---|
പട്ടണം | |
![]() പട്ടത്താനത്ത് നിർമ്മാണത്തിലിരിക്കുന്ന മാൾ | |
![]() ![]() പട്ടത്താനം | |
Coordinates: 8.88°N 76.6071°E | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
Government | |
• ഭരണസമിതി | കൊല്ലം കോർപ്പറേഷൻ |
Languages | |
• ഔദ്യോഗിക ഭാഷകൾ | മലയാളം, ഇംഗ്ലീഷ് |
സമയ മേഖല | IST (UTC+5:30) |
PIN | 691021 |
വാഹന റെജിസ്ട്രേഷൻ | KL-02 |
ലോക്സഭ മണ്ഡലം | കൊല്ലം |
ഭരണച്ചുമതല | കൊല്ലം കോർപ്പറേഷൻ |
ശരാശരി ഉഷ്ണകാല താപനില | 34 °C (93 °F) |
ശരാശരി ശൈത്യകാല താപനില | 22 °C (72 °F) |
വെബ്‌സൈറ്റ് | http://www.kollam.nic.in |
വിദ്യാലയങ്ങൾ
വിമലാ ഹൃദയ ഗേൾസ് ഹൈ സ്കൂൾ, ക്രിസ്തുരാജ് ബോയ്സ് ഹൈ സ്കൂൾ, ബാലികാ മറിയം എൽ.പി.എസ്., ഫാത്തിമ മാതാ നാഷണൽ കോളേജ്, ബിഷപ്പ് ജെറോം കോളേജ് ഓഫ് എഞ്ചിനിയറിംഗ് എന്നിവ പട്ടത്താനത്തിനു സമീപത്തെ പ്രധാന വിദ്യാലയങ്ങളാണ്. ഇവിടുത്തെ എസ്.എൻ.ഡി.പി. യു.പി. സ്കൂളിന് 2011-ലെ ബ്രിട്ടീഷ് കൗൺസിലിന്റെ ഇന്റർനാഷണൽ സ്കൂൾ അവാർഡ് ലഭിച്ചിരുന്നു.
പ്രധാന വ്യക്തികൾ
പട്ടത്താനം സ്വദേശികളായ പ്രധാനപ്പെട്ടവർ,
- മുകേഷ് - മലയാള ചലച്ചിത്ര നടൻ
- ശ്രീനി പട്ടത്താനം - യുക്തിവാദി, എഴുത്തുകാരൻ
- ബാബു ദിവാകരൻ - രാഷ്ട്രീയപ്രവർത്തകൻ, മുൻ മന്ത്രി
ദേവാലയങ്ങൾ
- പട്ടത്താനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം[2]
കുറിപ്പുകൾ
൧ ^ കോഴിക്കോട് തളി മഹാദേവ ക്ഷേത്രത്തിലെ പണ്ഡിതസദസ്സായ രേവതി പട്ടത്താനവുമായി ഇതിനു ബന്ധമില്ല.
അവലംബം
- "പട്ടത്താനം". wikimapia. ശേഖരിച്ചത്: 2017-12-24.
- "പട്ടത്താനം സുബ്രഹ്മണ്യസ്വാമിക്ഷേത്രം പുനരുദ്ധരിക്കുന്നു". മാതൃഭൂമി ദിനപത്രം. 2015-03-01. ശേഖരിച്ചത്: 2018-01-03.