ശിശിരം

ഭൂമിയിൽ അനുഭവപ്പെടുന്ന ഒരു ഋതുവാണ് ശിശിരം, ശൈത്യകാലം എന്നും പൊതുവെ അറിയപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തോതിലാണ് ശൈത്യം അനുഭവപ്പെടാറ്. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന കാലമാണ് ഇത്. ഉത്തരാർധ ഗോളത്തിൽ, പാശ്ചാത്യ രാജ്യങ്ങളിൽ മഞ്ഞു വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങൾക്ക് ശൈത്യം കാരണമാകാറുണ്ട്. സൂര്യൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലത്തിൽ നിൽക്കുന്ന സമയത്താണ് ശൈത്യകാലം അനുഭവപ്പെടുക.

കാലാവസ്ഥ
പ്രകൃതി എന്ന പരമ്പരയിൽപ്പെട്ടത്
 
ഋതുക്കൾ
മിതശീതോഷ്ണമേഖല

വസന്തം · ഗ്രീഷ്മം
ശരത് · ശൈത്യം

ഉഷ്ണമേഖല

വേനൽക്കാലം
മഴക്കാലം

കൊടുങ്കാറ്റുകൾ

തണ്ടർസ്റ്റോം · ടൊർണേഡോ
ചുഴലിക്കാറ്റ്
Extratropical cyclone
Winter storm · Blizzard
Ice storm

Precipitation

Fog · Drizzle · മഴ
Freezing rain · Ice pellets
ആലിപ്പഴം · ഹിമം · Graupel

വിഷയങ്ങൾ

അന്തരീക്ഷവിജ്ഞാനം
കാലാവസ്ഥാപ്രവചനം
കാലാവസ്ഥ · അന്തരീക്ഷമലിനീകരണം

കാലാവസ്ഥാ കവാടം

സാധാരണ ഗതിയിൽ ശരൽക്കാലത്തിനും, വസന്തകാലത്തിനും ഇടയിലാണ് ശൈത്യം കടന്നുവരാറ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ ഋതുക്കളിൽ ഒന്നാണ് ശൈത്യം. ഏറെ കാൽപ്പനികമായ അർത്ഥ തലങ്ങളിലാണ് സാഹിത്യത്തിൽ അടക്കം ശൈത്യത്തെ പ്രതിനിധീകരിച്ച് കാണാറ്. ശൈത്യ കാലങ്ങളിൽ മരങ്ങൾ ഇലകൾ പൊഴിക്കുന്നു. കേരളത്തിലെ സവിശേഷമായ കാലാവസ്ഥയനുസരിച്ച് ശൈത്യം പ്രസക്തമല്ല.

താരതമ്യേന കുറഞ്ഞ നിലയിലെ കേരളത്തിൽ താപനിലകളിൽ വ്യത്യാസം ഉണ്ടാകാറുള്ളു. പക്ഷെ കേരളത്തിലെ ശൈത്യകാലത്തിൽ മരങ്ങൾ ഇലപൊഴിക്കാറുണ്ട്. നവംബർ അവസാനത്തോടെയാണ് കേരളത്തിൽ ശിശിരം അനുഭവപ്പെടാറ്, ഡിസംബർ, ജനുവരി മാസങ്ങളിൽ ശൈത്യം കനക്കാറുണ്ട്. കേരളത്തിലെ ഉയർന്ന മേഖലകളായ വയനാട്, ഇടുക്കി, നെല്ലിയാമ്പതി മേഖലകളിൽ മഞ്ഞ് വീഴ്ചയടക്കമുള്ള പ്രതിഭാസങ്ങൾക്ക് ശൈത്യം വഴിവെക്കാറുണ്ട്.

ജവുവരി മാസത്തിൽ അവസാനത്തിലേക്കടുക്കുന്ന ശൈത്യം പിന്നീട് വേനലിലേക്ക് നീങ്ങാറാണ് പതിവ്. മറ്റുള്ള ഇടങ്ങളിൽ വസന്ത കാലത്തിലേക്കും. ഉത്തരേന്ത്യയിൽ അതികഠിനമായ ശൈത്യമാണ് അനുഭവപ്പെടാറ്. താപനില മിക്കപ്പോഴും പൂജ്യം ഡിഗ്രിക്ക് താഴെ എത്താറുണ്ട്. ആഗോള താപനമടക്കമുള്ള പ്രതിഭാസങ്ങൾ ലോകത്താകമാനം അതി കഠിനവും, ക്രമരഹിതവുമായ ശൈത്യകാലങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയായിട്ടുണ്ട്.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.