അന്തരീക്ഷവിജ്ഞാനം
അന്തരീക്ഷ പ്രക്രിയകളുടെ ഭൗതികവും ഗതീയവുമായ ഗുണവിശേഷങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് അന്തരീക്ഷവിജ്ഞാനം. നിരീക്ഷണ-പരീക്ഷണാധിഷ്ഠിതവും സിദ്ധാന്തപരവുമായ അറിവുകളെ കൂട്ടിയിണക്കി, അന്തരീക്ഷത്തിലെ പ്രതിഭാസങ്ങളെ വിവേചിക്കുവാനുള്ള പ്രവിധികളാണ് അന്തരീക്ഷവിജ്ഞാനീയം ഉൾക്കൊള്ളുന്നത്. കര, കടൽ, അന്തരീക്ഷം എന്നിവയ്ക്കിടയ്ക്കുള്ള അന്യോന്യ പ്രക്രിയകളും ഇതിന്റെ പരിധിയിൽപെടുന്നു.
പരമ്പര | ||||||||
ശാസ്ത്രം | ||||||||
---|---|---|---|---|---|---|---|---|
|
||||||||
|
||||||||
|
||||||||
|
||||||||
|
||||||||
|
||||||||
| ||||||||
കാലാവസ്ഥ പ്രകൃതി എന്ന പരമ്പരയിൽപ്പെട്ടത് |
ഋതുക്കൾ |
---|
മിതശീതോഷ്ണമേഖല
വസന്തം · ഗ്രീഷ്മം |
ഉഷ്ണമേഖല
വേനൽക്കാലം |
കൊടുങ്കാറ്റുകൾ |
തണ്ടർസ്റ്റോം · ടൊർണേഡോ |
Precipitation |
Fog · Drizzle · മഴ |
വിഷയങ്ങൾ |
അന്തരീക്ഷവിജ്ഞാനം |
കാലാവസ്ഥാ കവാടം |
ആർദ്രോഷ്ണാവസ്ഥാനിരീക്ഷണത്തിലൂടെയുള്ള കാലാവസ്ഥാസൂചന പ്രായോഗികപ്രാധാന്യമുള്ളതാണ്. അന്തരീക്ഷസ്ഥിതി സ്ഥലകാലഭേദമനുസരിച്ച് അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നു. വായുമണ്ഡലത്തിലെ താപം, ഈർപ്പനില, മർദം, സാന്ദ്രത, കാറ്റിന്റെ ദിശ, വേഗം എന്നിവയാണ് അന്തരീക്ഷസ്ഥിതിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ; ഇവയുടെ നിരീക്ഷണവും രേഖപ്പെടുത്തലുമാണ് അന്തരീക്ഷ വിജ്ഞാനത്തിന്റെ അടിസ്ഥാനം.
ഒരു നിയതകാലയളവിലെ ആർദ്രോഷ്ണാവസ്ഥയുടെ മാധ്യ-സ്ഥിതിയാണ് കാലാവസ്ഥ. അന്തരീക്ഷസ്ഥിതിയുടെ ചരിത്രപരമായ അവലോകനമാണ് കാലാവസ്ഥാവിജ്ഞാനീയം (Climatology). കാലാവസ്ഥാപ്രകാരങ്ങളുടെ വികാസപരിണാമങ്ങൾ വിശ്ലേഷിക്കുന്ന ഉപശാഖയാണ് സാമാസിക-അന്തരീക്ഷ വിജ്ഞാനം (Synoptic Meteorology).
ഇതുകൂടികാണുക
പുറംകണ്ണികൾ
- http://www.imd.gov.in/doc/learn-meteorology.htm
- http://www.imd.gov.in/
- http://www.wxdude.com/page1.html
- http://www.imdchennai.gov.in/
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്തരീക്ഷവിജ്ഞാനീയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |