കാലാവസ്ഥ

ഭൗമാന്തരീക്ഷത്തിലെ മാറ്റങ്ങളെയാണ് കാലാവസ്ഥ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ചൂടുള്ളതോ തണുത്തതോ എന്നോ, നനഞ്ഞതോ വരണ്ടതോ എന്നോ, തെളിഞ്ഞതോ അല്ലെങ്കിൽ മൂടിക്കെട്ടിയത് എന്നോ, മിതമായതോ അല്ലാത്തതോ എന്നോ കാലാവസ്ഥയെ തരംതിരിക്കാം. [1] ട്രോപോസ്ഫിയർ എന്ന അന്തരീക്ഷഭാഗത്താണ് മിക്ക കാലാവസ്ഥാമാറ്റങ്ങളും നടക്കുന്നത്.[2][3]. താപനിലയിലെ മാറ്റം, മഴ എന്നിങ്ങനെയുള്ള ദൈനംദിനമാറ്റങ്ങളെപ്പറ്റിയാണ് വെതർ (ദിനാന്തരീക്ഷസ്ഥിതി ) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെങ്കിൽ ദീർഘനാളുകളെടുത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ക്ലൈമറ്റ് (കാലാവസ്ഥ) എന്ന വാക്കുകൊണ്ടാണ് ഇംഗ്ലീഷിൽ വിവക്ഷിക്കുക. ഇതിനു രണ്ടിനും മലയാളത്തിൽ കാലാവസ്ഥ എന്നു തന്നെയാണ് പറയുന്നത്. [4] എടുത്തുപറയാത്തിടത്തോളം കാലാവസ്ഥ എന്നു വിവക്ഷിക്കുന്നത് ഭൂമിയിലെ കാലാവസ്ഥയെയാണ്.

ഇടിമിന്നലോടു കൂടിയ മഴ

അവലംബം

  1. Merriam-Webster Dictionary. Weather. Retrieved on 27 June 2008.
  2. Glossary of Meteorology. Hydrosphere. Retrieved on 27 June 2008.
  3. Glossary of Meteorology. Troposphere. Retrieved on 27 June 2008.
  4. "Climate". Glossary of Meteorology. American Meteorological Society. ശേഖരിച്ചത്: 14 May 2008.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.