പ്ലീനി
ലോകചരിത്രത്തിൽ ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതനാണ് പ്ലീനി. Pliny The Elder. പൂർണ്ണ നാമം : ഗായൂസ് പ്ലീനിയുസ് സെകൂന്തുസ്. പ്രകൃതിശാസ്ത്രം (ഹിസ്റ്റോറിയാ നാച്ചുറാലിസ്) എന്ന പേരിൽ 37 വാല്യങ്ങൾ ഉള്ള ബൃഹത്തായ ഗ്രന്ഥത്തിൽ 24993 അദ്ധ്യായങ്ങൾ ഉണ്ട്. അദ്ദേഹത്തിൻറെ മകനും പ്ലീനി എന്ന് തന്നെയാണ് (Pliny The younger) അറിയപ്പെടുന്നത്.
പ്ലീനി Gaius Plinius Secundus | |
---|---|
![]() Pliny the Elder: an imaginative 19th-century portrait. No contemporary depiction of Pliny is known to survive. | |
ജനനം | AD 23 Comum (Como), Italy, Roman Empire |
മരണം | ഓഗസ്റ്റ് 25, 79 (വയസ്സ് 55–56) Stabiae, Campania, Roman Empire |
മരണകാരണം | Died in the eruption that destroyed Pompeii |
മൃതശരീരം കണ്ടെത്തിയത് | By friends, under the pumice |
ഭവനം | Rome, provincial locations, Misenum |
പൗരത്വം | Roman |
വിദ്യാഭ്യാസം | Rhetoric, grammar |
തൊഴിൽ | Lawyer, author, natural philosopher, military commander, provincial governor |
Notable work | Naturalis Historia |
ഭാരം | Corpulent in later life |
ജീവിത പങ്കാളി(കൾ) | None |
കുട്ടി(കൾ) | None |
മാതാപിതാക്കൾ | Celer and Marcella |
ബന്ധുക്കൾ | Sister (Plinia), nephew (Pliny the Younger) |
ജീവിത രേഖ
ക്രി.വ. 23 ൽ വടക്കേ ഇറ്റലി യിലാണ് പ്ലീനി ജനിച്ചത്. വിദ്യാഭ്യാസം റോമിൽ വച്ചായിരുന്നു. റോമിലെ വിദ്യാപീഠങ്ങളിൽ നിന്ന് ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ പ്ലീനി തന്റെ സുഹൃത്തായ വെസ്പേഷ്യൻ ചക്രവത്തിയുടെ രഹസ്യോപദേശകനായി. വെസ്പേഷ്യന്റെ കാലശേഷം മകൻ ടൈറ്റസിന്റെ കാലത്തും അതേ ജോലി തന്നെ തുടർന്നു.
വൈവിധ്യമാർന്ന താൽപര്യങ്ങളുടെ ഉടമയായിരുന്നു പ്ലിനി. മനനോമിലെ ഭരണസംവിധാനത്തിന്റെ ഉന്നതസ്ഥാനത്തിരിക്കുമ്പോൾ തന്നെ ഒഴിവുസമയം മുഴുവനും (പ്രഭാതങ്ങളും വൈകുന്നേരങ്ങളുമെല്ലാം) സാഹിത്യസംബന്ധമായ കാര്യങ്ങൾക്കു നീക്കിവെച്ചു. ഒരു നിമിഷവും വെറുതെ കളയരുത് എന്ന നിർബന്ധമുണ്ടായിരുന്നതുകൊണ്ട് എല്ലായ്പ്പോഴും സെക്രട്ടറിയെ ഒപ്പം കൂട്ടി. പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുക, താൻ പറയുന്ന നിരീക്ഷണങ്ങൾ കുറിച്ചെടുക്കുക ഇതൊക്കെയായിരുന്നു അയാളുടെ ജോലി. ഔദ്യോഗിക യാത്രകൾ, ഭക്ഷണസമയം, കുളിക്കുന്ന സമയം ഇതൊന്നുംപ്ലിനി പാഴാക്കിയില്ല. 2000 പുസ്തകങ്ങൾ വായിച്ച് അവയിൽ നിന്ന് 20000 ത്തോളം വിവരങ്ങൾ കുറച്ചെടുത്ത് ക്രോഡീകരിച്ച് സ്വന്തംനിരീക്ഷണങ്ങളോടൊപ്പം ചേർത്ത് 36 വോള്യങ്ങളുള്ള ഒരു ബൃഹത് ഗ്രന്ഥം അദ്ദേഹം രചിച്ചു. അക്കാലത്ത് റോമിൽ ലഭ്യമായിരുന്ന മുഴുവൻ ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളെ സംബന്ധിച്ച വിവരങ്ങളും അതിൽ അദ്ദേഹം ഉൾപ്പെടുത്തി.
ക്രിസ്തുവർഷം 77ലാണ് ഹിസ്റ്റോറിയാ നാച്വറലിസിന്റെ രചന പൂർത്തിയായത്. രണ്ടു വർഷത്തിനകം പ്ലിനി മരിക്കുകയും ചെയ്തു. വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ആ പ്രതിഭാസം നേരിൽ കാണാനും അപകടത്തിൽ പെട്ട ഗ്രാമവാസികളെ സഹായിക്കാനുമുള്ള ശ്രമത്തിൽ അവിടെ ഓടിയെത്തിയ പ്ലിനി അഗ്നിപർവതം വമിച്ച വാതകം ശ്വസിച്ചു ശ്വാസം മുട്ടി മരിക്കുകയായിരുന്നു.[1]
അവലംബം
- കെ. പാപ്പൂട്ടി (2002). ജ്യോതിശാസ്ത്രവും ജ്യോതിഷവും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.
കുറിപ്പുകൾ
അധിക വായനയ്ക്ക്
- Beagon, Mary (translator) (2005). The elder Pliny on the human animal: Natural History, Book 7. Oxford University press. ISBN 0-19-815065-2.
- Carey, Sorcha (2006). Pliny's Catalogue of Culture: Art and Empire in the Natural history. Oxford University press. ISBN 0-19-920765-8.
- Griffin, Miriam Tamara (1992). Seneca: A Philosopher in Politics (reprint ed.). Oxford University Press. ISBN 978-0-19-814774-9.
- Roy K. Gibson and Ruth Morello (ed.), Pliny the Elder: Themes and Contexts (Leiden, Brill, 2011) (Mnemosyne supplements. Monographs on Greek and Roman Language and Literature, 329).
- Healy, John F. (1999). Pliny the Elder on science and technology. Oxford University Press. ISBN 0-19-814687-6.
- Isager, Jacob (1991). Pliny on Art and Society: The Elder Pliny's Chapters on the History of Art. London & New York: Routledge. ISBN 0-415-06950-5.
- Murphy, Trevor (2004). Pliny the Elder's Natural History: the Empire in the Encyclopedia. Oxford University Press. ISBN 0-19-926288-8.
- Ramosino, Laura Cotta (2004). Plinio il Vecchio e la tradizione storica di Roma nella Naturalis historia (ഭാഷ: Italian). Alessandria: Edizioni del'Orso. ISBN 88-7694-695-0.CS1 maint: Unrecognized language (link)
- Syme, Ronald (1969). "Pliny the Procurator". എന്നതിൽ Department of the Classics, Harvard University. Harvard studies in classical philology (illustrated ed.). Harvard University Press. pp. 201–236. ISBN 978-0-674-37919-0.
- കടപ്പാട്
- ഈ ലേഖനത്തിൽ വിക്കി ഗ്രന്ഥശാലയിൽ സ്വതന്ത്ര ലൈസൻസിൽ ചേർത്തിരിക്കുന്ന കെ. പാപ്പൂട്ടിയുടെ ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന ഗ്രന്ഥത്തിലെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്.
പുറം കണ്ണികൾ
![]() |
വിക്കിമീഡിയ കോമൺസിലെ Plinius maior എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Online Galleries, History of Science Collections, University of Oklahoma Libraries High resolution images of works by Pliny the Elder in .jpg and .tiff format.
പ്രാഥമിക സ്രോതസ്സുകൾ
- Pliny the Elder. "Pliny the Elder: the Natural History" (ഭാഷ: Latin and English). University of Chicago. ശേഖരിച്ചത്: 24 May 2009. Unknown parameter
|coauthors=
ignored (|author=
suggested) (help)CS1 maint: Unrecognized language (link) - Pliny the Elder (1855). "The Natural History". Taylor and Francis; Tufts University: Perseus Digital Library. ശേഖരിച്ചത്: 24 May 2009. Unknown parameter
|coauthors=
ignored (|author=
suggested) (help) - Fisher, Richard V. "Derivation of the name 'Plinian'". University of California at Santa Barbara: The Volcano Information Center.
- C. Suetonius Tranquillus (1914). "The Life of Pliny the Elder". Loeb Classical Library. Unknown parameter
|coauthors=
ignored (|author=
suggested) (help)
ദ്വിതീയ സ്രോതസ്സുകൾ
- Lendering, Jona (1996–2009). "Pliny the Elder (1)". Livius Articles on Ancient History. ശേഖരിച്ചത്: 15 May 2009.
- Lendering, Jona (1996–2009). "Pliny the Elder (2)". Livius Articles on Ancient History. ശേഖരിച്ചത്: 15 May 2009.
- Pearse, Roger (2013). "The manuscripts of Pliny the Elder". Tertullian.org. ശേഖരിച്ചത്: 22 June 2013.
Persondata | |
---|---|
NAME | Pliny The Elder |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | |
PLACE OF BIRTH | Como, Italy |
DATE OF DEATH | |
PLACE OF DEATH | Stabiae, near Pompei, Italy |
![]() ![]() |
||
---|---|---|
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഹുയാൻ സാങ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർവിനോ | മാർക്കോ പോളോ | അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | അബ്ദുൾ റസാഖ് | പെറോ ഡ കോവിള | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ |