ടോളമി

ഗണിതശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്രജ്ഞൻ, ഭൗമശാസ്ത്രജ്ഞൻ, ജ്യോതിഷി എന്നീ നിലകളിൽ പ്രശസ്തനായ ഗ്രീക്ക് പണ്ഡിതനാണ്‌ ടോളമി (83–c.168). ശരിയായ പേര്‌ ക്ലോഡിയസ് ടോളമേയസ്. ഇദ്ദേഹത്തിന്റേതായി ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1][2] ഈജിപ്റ്റിലെ റോമൻ പ്രവിശ്യയായിരുന്ന അലക്സാൻഡ്രിയയിലായിരുന്നു ടോളമി ജീവിച്ചിരുന്നത്. ഗ്രീക്ക് ഭാഷയിലായിരുന്നു അദ്ദേഹം തന്റെ രചനകൾ നിർവ്വഹിച്ചിരുന്നത്.[3] ഭൂമിയുടെ ചുറ്റും സൂര്യനുൾപ്പടെയുള്ള ഗ്രഹങ്ങൾ ചുറ്റിത്തിരിയുകയാണ്‌ എന്നായിരുന്നു ടോളമിയുടെ സിദ്ധാന്തം. ഭാരതത്തിലേക്ക് യാത്രനടത്തിയ ആദ്യത്തെ വിദേശസഞ്ചാരികളിലൊരാളാണ്‌ ടോളമി..

Ptolemy
An early Baroque artist's rendition of Claudius Ptolemaeus
ജനനംc. AD 90
Egypt
മരണംc. AD 168 (വയസ്സ് 7778)
Alexandria, Egypt
തൊഴിൽmathematician, geographer, astronomer, astrologer

ജീവിത രേഖ

ക്രി.വ. 95-നും 162 നും ഇടക്കാണ്‌ ടോളമിയുടെ ജീവിതകാലം. വ്യക്തമായി എന്നാണ്‌ അദ്ദേഹം ജനിച്ചതെന്ന് രേഖകൾ ഇല്ല. ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ 40 വർഷത്തോളം അദ്ദേഹം ജീവിച്ചിരുന്നതായി രേഖകൾ ഉണ്ട്. അലക്സാൻഡ്രിയാ നിരീക്ഷണ നിലയത്തിലെ ജ്യോതിശ്ശാസ്ത്രജ്ഞരിൽ ഒടുവിലത്തെ ആളും റോമൻ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനും ആയിരുന്നു. നൈൽ അഴിമുഖത്തിനടുത്ത് പെലൂസ്യം എന്ന സ്ഥലത്താണ് ജനനം. ഹിപ്പാർക്കസ്സിന്റെ നക്ഷത്രമാപ്പൂം ഗ്രീക്കു ഗണിത-ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളും അയാൾ കുട്ടിക്കാലത്തേ ഹൃദിസ്ഥമാക്കി. 'ഭൂമിക്കു ചുറ്റും' ഗ്രഹങ്ങൾക്കു വൃത്തപഥം നൽകാനായി ജോമട്രി കൊണ്ട് ടോളമി സ്യഷ്ടിച്ച ജാലവിദ്യ അത്ഭുതകരമാണ്. കോപ്പർ നിക്കസിന്റെ കാലം വരെ യൂറോപ്പിൽ ടോളമിയെ ചോദ്യം ചെയ്യാൻ ആരും ഉണ്ടായില്ല. ഫലഭാഗ്യ ജ്യോതിഷത്തിലും ടോളമി ആചാര്യനായാണ് പരിഗണിക്കപ്പെടുന്നത്. നക്ഷത്രങ്ങൾക്ക് അറബി നാമങ്ങൾ വന്നു ചേർ‌ന്നതിൽ പ്രധാന പങ്ക് ടോളമിക്കാണ് അദ്ദേഹത്തിന്റെ പ്രശസ്ത ജ്യോതിശ്ശാസ്ത്ര ഗ്രന്ഥമാണ് ടെട്രാബിബ്ലോസ്ക്വാ ഡ്രിപാർടിറ്റം. [4]

അവലംബം

  1. Select Epigrams from the Greek Anthology By John William Mackail Page 246 ISBN 14069229432007
  2. Mortal am I, the creature of a day..
  3. See 'Background' section on his status as a Roman citizen
  4. കെ. പാപ്പൂട്ടി (2002). ജ്യോതിശാസ്ത്രവും ജ്യോതിഷവും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.

കുറിപ്പുകൾ


കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഹുയാൻ സാങ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | അബ്ദുൾ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.