പുന്തലത്താഴം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് പുന്തലത്താഴം. [Geography: 8°53'43"N 76°38'21"E][1] കൊല്ലം ജില്ലയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കൊല്ലം-കണ്ണനല്ലൂർ-അയൂർ റോഡിലാണ് പുന്തലത്താഴം സ്ഥിതി ചെയ്യുന്നത്. കൊല്ലം കോർപ്പറേഷനു കീഴിലുള്ള 55 വാർഡുകളിൽ 24-ആമത്തെ വാർഡാണു പുന്തലത്താഴം. [2]. കൊല്ലം കോർപ്പറേഷൻറെ 6 മേഖലകളിലൊന്നായ വടക്കേവിള വില്ലേജിനു കീഴീലുള്ള വാർഡാണിത്.

Punthalathazham
പുന്തലത്താഴം
Punthalathazham Junction(in 2011) seen from East(top) and West(bottom)
Punthalathazham Junction(in 2011) seen from East(top) and West(bottom)
Punthalathazham
Location of Punthalathazham
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kollam
ഏറ്റവും അടുത്ത നഗരം Chinnakkada
ലോകസഭാ മണ്ഡലം Kollam
സിവിക് ഏജൻസി Kollam Corporation
സമയമേഖല IST (UTC+5:30)

ഭരണസംവിധാനം

കൊല്ലം കോർപ്പറേഷൻറെ അധികാര പരിധിയിലുള്ള പ്രദേശമാണിത്.ഭരണസൗകര്യങ്ങൾക്കായി കോർപ്പറേഷനെ 6 മേഖലകളായി(zones) തിരിച്ചിട്ടുണ്ട്.അവയാണ്

  1. സെൻട്രൽ സോൺ 1
  2. സെൻട്രൽ സോൺ 2
  3. കിളിക്കൊല്ലൂർ ‍
  4. ശക്തികുളങ്ങര
  5. വടക്കേവിള
  6. ഇരവിപുരം

ഇതിൽ വടക്കേവിള വില്ലേജിനു കീഴിൽ വരുന്ന വാർഡാണ് പുന്തലത്താഴം (വാർഡ് നമ്പർ-24).മറ്റു വാർഡുകൾ താഴെ,

പുന്തലത്താഴം വാർഡിൻറെ ഇപ്പോഴത്തെ കൗൺസിലർ എസ്.സതീഷ്‌ ( സി.പി.ഐ ) ആണ്. [2].

ജനജീവിതം

2011ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 6521 ആണ്. ആകെ വീടുകളുടെ എണ്ണം 1481 ആണ്.ഉയർന്ന സാക്ഷരത (95.7%)യുള്ള പ്രദേശമാണ്.സ്ത്രീ-പുരുഷ അനുപാതം 1098 അണ്.[3].

അവലംബം

  1. Wikimapia.org/247518/Punthalathazham-Junction
  2. കൊല്ലം കോർപ്പറേഷൻ-ഔദ്യോഗിക വെബ്സൈറ്റ്,Date retrieved 2015-07-11
  3. [ http://www.google.co.in/m?q=2011+census+kollam+corporation+palathara+ward (PDF) Kollam_Draft CDP_Final_30th June 14.pdf - Kollam Corporation,retrieved on 2015-03-26 ]
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.