പട്ടണം

ഗ്രാമത്തേക്കാൾ വലുതും നഗരത്തേക്കാൾ ചെറുതുമായ അധിവാസകേന്ദ്രങ്ങളാണ് പട്ടണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പട്ടണം

പട്ടണം എന്ന പദം ആയിരം പേർ മുതൽ ലക്ഷക്കണക്കിന്‌ ആളുകൾ വരെ ഒരുമിച്ചു വസിക്കുന്ന പ്രദേശത്തെ സൂചിപ്പിക്കാനാണ്‌ പൊതുവേ ഉപയോഗിക്കുന്നത്. പലപ്പോഴും ഈ പദം മെട്രോപ്പൊളീറ്റൻ പ്രദേശങ്ങൾക്കുവരെ ഉപയോഗിക്കാറുണ്ട്, അതുപോലെ രാജ്യങ്ങൾത്തോറും പട്ടണത്തിന്റെ നിർവചനം വ്യത്യസ്തമാണ്‌. എന്നാൽ നിർവചനത്തിലെ അവ്യക്തത മൂലം ഇതിനു ധാരാളം അപവാദങ്ങളുണ്ട് താനും. കേരളത്തിൽ ഔദ്യോഗികമായി പട്ടണം എന്നു പറയുന്നത് മുൻസിപ്പൽ ഭരണസം‌വിധാനം നിലനിൽക്കുന്ന പ്രദേശത്തെയാണ്‌.

ഇന്ത്യ

ഇന്ത്യയിൽ മിക്കസംസ്ഥാനങ്ങളിലും നിലവിലുള്ള നിയമങ്ങൾ പ്രകാരം 20,000 പേർ എങ്കിലും വസിക്കാത്ത ഗ്രാമത്തെ പട്ടണം എന്നു പറയാറില്ല. എന്നാൽ ഇന്ത്യയിൽ നിലവിലുള്ള സെൻസസ് അനുസരിച്ച് 5,000 പേർ എങ്കിലും വസിക്കുന്ന താമസപ്രദേശങ്ങളെ പൊതുവേ പട്ടണപ്രദേശം എന്ന വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നത്. [1]

അവലംബം

  1. Indian Census
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.