ദാരികൻ

ദാരികൻ ഒരു അസുര ചക്രവർത്തിയാണെന്ന് ഭദ്രോൽപ്പത്തി പ്രകരണത്തിൽ കാണാം. ഇദ്ദേഹം ബ്രഹ്മാവിൽ നിന്നും സ്ത്രീയാൽ മാത്രമേ വധിക്കപ്പെടാവൂ എന്ന വരം നേടി മൂന്നുലോകങ്ങളും കീഴടക്കി. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ദേവൻമാർ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം മഹേശ്വരനെ കണ്ട് പ്രാർത്ഥിച്ചു. ആറുദേവിമാരെ ദാരികനെ നേരിടാൻ അയച്ചുവെങ്കിലും അവരും പരാജയപ്പെടുന്നു. ഒടുവിൽ ദാരികന് നേർവഴി ഉപദേശിക്കാൻ മഹാദേവൻ നാരദനെ അയക്കുന്നു. എന്നാൽ ദൂതനെ അപമാനിച്ചതിൽ കോപം കൊണ്ട ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും ഭദ്രകാളിയായി അവതരിച്ച പരാശക്തി വേതാളപ്പുറത്തേറി ദാരികവീരനെ പോരിനുവിളിച്ച് യുദ്ധത്തിൽ വധിക്കുന്നു. പടയണി, മുടിയേറ്റ്, കളമെഴുത്തു പാട്ട്, തോറ്റംപാട്ട് തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടെ ഇതിവൃത്തം കാളി-ദാരിക യുദ്ധമാണ്. കൊടുങ്ങല്ലൂർ ഭരണി തുടങ്ങി കേരളത്തിലെ ഭഗവതീ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യവും ഇതുതന്നെയാണ്.[1][2]

പടയണിയിലെ കാലൻ കോലം

അവലംബം

  1. "പടയണിയുടെ കഥ". വെബ് ദുനിയ. മൂലതാളിൽ നിന്നും 2017-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2017-12-05.
  2. "മുടിയേറ്റ്". കേരള വിനോദസഞ്ചാര വകുപ്പ്. മൂലതാളിൽ നിന്നും 2017-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2017-12-05.

പുറംകണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.