യന്ത്രം

ഉറപ്പുള്ള ചലിക്കുന്ന ഭാഗങ്ങളുള്ളതും ഏതെങ്കിലും ജോലി ചെയ്യാൻ സഹായിക്കുന്നവയും ആയ ഉപകരണങ്ങളെ ആണ് യന്ത്രം എന്നു പറയുന്നത്. യന്ത്രം എന്ന പദത്തിന്റെ ശാസ്ത്രീയ വിശദീകരണം ഊർജ്ജത്തെ ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നതോ അല്ലെങ്കിൽ ഊർജ്ജത്തെ കടത്തിവിടുന്നതോ ആയ ഉപകരണം എന്നാണ്. യന്ത്രങ്ങൾക്ക് സാധാരണയായി എന്തെങ്കിലും ഊർജ്ജ സ്രോതസ്സ് വേണം. യന്ത്രം എപ്പോഴും കായികമോ മാനസികമോ ആയ ജോലികളെ ലഘൂകരിക്കാൻ ഉപയോഗിക്കുന്നു. ഉറപ്പുള്ള ചലനഭാഗങ്ങൾ ഇല്ലാത്ത ഉപകരണങ്ങളെ ആയുധം എന്നോ ഉപകരണം എന്നോ പറയുന്നു. അവയെ യന്ത്രം എന്നു വിളിക്കാറില്ല.

ഫോർസ്ട്രോക്ക് പെട്രോൾ എഞ്ചിന്റെ പ്രവർത്തനം

എഴുതിയ രേഖകൾ ലഭ്യമായ കാലം മുതൽക്കേ മനുഷ്യൻ എന്തെങ്കിലും ജോലികൾക്ക് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. സാധാരണയായി യന്ത്രങ്ങൾ ഒരു ജോലി ചെയ്യാൻ ആവശ്യമായ ബലത്തിനെ വർദ്ധിപ്പിക്കുന്നു, അല്ലെങ്കിൽ ബലത്തിന്റെ ദിശ മാറ്റുന്നു, അല്ലെങ്കിൽ ഒരു രൂപത്തിലുള്ള ചലനത്തെ മറ്റൊരു രൂപത്തിലേക്ക് മാറ്റുന്നു.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.