ചിന്മയാനന്ദ
ഭാരതത്തിലെ പ്രസിദ്ധനായ ഒരു ആത്മീയനേതാവായിരുന്നു സ്വാമി ചിന്മയാനന്ദ(ദേവനാഗരി:स्वामी चिन्मयानन्दः,തമിഴ്:சின்மயானந்தா)(മെയ് 8 1916-ഓഗസ്റ്റ് 3 1993) ജനിച്ചത് കേരളത്തിലെ എറണാകുളം ജില്ലയിലെ പൂത്തംപള്ളി എന്ന ഹിന്ദു നായർ കുടുംബത്തിൽ ആയിരുന്നു. പൂർവകാല പേര് ബാലകൃഷ്ണമേനോൻ (ബാലൻ). പിതാവ് തൃശ്ശൂർ വടക്കേ കുറുപ്പത്ത് കുട്ടൻ മേനോൻ. മാതാവ് പൂത്തമ്പള്ളി പാറുക്കുട്ടിയമ്മ. ഭഗവദ് ഗീതയ്ക്ക് ലോകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമാണ്.
| സ്വാമി ചിന്മയാനന്ദ സരസ്വതി | |
|---|---|
![]() | |
| ജനനം | ബാലകൃഷ്ണ മേനോൻ 8 മേയ് 1916 എറണാകുളം, കേരളം, ഇന്ത്യ |
| മരണം | 3 ഓഗസ്റ്റ് 1993 (aged 77) സാൻ ഡിയഗോ, കാലിഫോർണിയ |
| ഗുരു | ശിവാനന്ദ സരസ്വതി തപോവൻ മഹരാജ് |
| ഉദ്ധരണി | "വികാസപ്രതിരോധകങ്ങളായ എല്ലാ നിഷേധാത്മക ചിന്തകളും നമ്മളിൽ ഉദിച്ചുയരുന്നത് നമ്മെപ്പറ്റിയുള്ള നമ്മുടെ അബദ്ധധാരണകളും ആശയക്കുഴപ്പങ്ങളും കൊണ്ടാണ്."""[1] |
|
ഹൈന്ദവദർശനം |
![]() |
| ബ്രഹ്മം · ഓം |
|
ദർശനധാരകൾ
സാംഖ്യം · യോഗം |
|
ദാർശനികർ
പ്രാചീന കാലഘട്ടം കുമാരസ്വാമി സ്വാമി ചിന്മയാനന്ദ, ജഗ്ഗി വാസുദേവ്, ശ്രീ ശ്രീ രവിശങ്കർ, |
|
ഹിന്ദുമതം കവാടം |
വിദ്യാഭ്യാസം
ശ്രീരാമവർമ്മ ഹൈസ്കൂൾ കൊച്ചി,വിവേകോദയം സ്കൂൾ തൃശൂർ,മഹാരാജാസ് കോളേജ് എറണാകുളം,സെന്റ് തോമസ് കോളേജ് തൃശ്ശൂർ,ലഖ്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി.[2]
പത്രപ്രവർത്തനം
ഫ്രീപ്രസ്സ് ജേണൽ,നാഷണൽ ഹൊറാൾഡ് എന്നീ പത്രങ്ങളിൽ ജോലി ചെയ്തു.
സ്വാതന്ത്യസമരം
1942 -ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
സന്യാസ ജീവിതം
1947 -ൽ ഹൃഷികേശിലെത്തി സ്വാമി ശിവാനന്ദയുടെ ശിഷ്യനായി.1949 ഫിബ്രവരി 26 ശിവരാത്രി നാളിൽ സ്വാമി ശിവാനന്ദയിൽ നിന്ന് ദീക്ഷ സ്വീകരിക്കുകയും ചിന്മയാനന്ദൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. തപോവന സ്വാമികളിൽ നിന്ന് വേദാന്ത വിദ്യയിൽ പ്രാവീണ്യം നേടി.[3] വേദാന്തത്തിന്റെ പ്രചാരണത്തിനായി 1953 ൽ ചിന്മയ മിഷൻ സ്ഥാപിച്ചു.ചിന്മയാ മിഷൻ, ഇന്ത്യയിലൊട്ടാകെ 300 ഓളം ശാഖകളുമായി വ്യാപിച്ചു കിടക്കുന്നു. 1958 ആഗസ്റ്റ് 30 മുതൽ സെപ്തംബർ 1 വരെ ചിന്മയ മിഷന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം ചെന്നെയിൽ വച്ച് നടന്നു.
സമാധി
1993 ആഗസ്റ്റ് 3 ന് കാലിഫോർണിയയിലെ സാന്റിയാഗോയിൽ വച്ച് ശ്രീചിന്മയാനന്ദ സ്വാമികൾ സമാധിയായി. ഹൃദയാഘാതമായിരുന്നു മരണകാരണം. മൃതദേഹം ഹരിദ്വാറിൽ ഗംഗാതീരത്ത് സംസ്കരിച്ചു. [4]
അവലംബം
- http://www.janmabhumidaily.com/jnb/News/82976
- ചിന്മയ ശതകം,ശ്രീകാന്ത് കോട്ടയ്ക്കൽ,മാതൃഭൂമി വാരാന്തപ്പതിപ്പ്,മെയ്3,2015
- ഒരു കർമയോഗിയുടെ സന്യാസപർവം,രാജീവ് ഇരിങ്ങാലക്കുട,മാതൃഭൂമി ദിനപത്രം,മെയ്8,2015
- നന്മയുടെ മിഷൻ ചിന്മയ,കെ.പി പ്രവിത,മാതൃഭൂമി ദിനപത്രം,മെയ്8,2015
| വിക്കിമീഡിയ കോമൺസിലെ Chinmayananda Saraswati എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |

