കഴക്കൂട്ടം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന്റെ 17 കി.മി. വടക്കായി എൻ.എച്ച്. 47-ന് അരികിലായി‍ സ്ഥിതിചെയ്യുന്ന പട്ടണം. കേരളത്തിലെ ആദ്യത്തെ ഇൻഫമേഷൻ ടെക്നോളജി പാർക്കായ ടെൿനോപാർക്ക് ഇതിന് സമീപമാണ്.

കഴക്കൂട്ടം
കഴക്കൂട്ടം
Location of കഴക്കൂട്ടം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ലോകസഭാ മണ്ഡലം Trivandrum
സമയമേഖല IST (UTC+5:30)

ചരിത്രപരമായി വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് കഴക്കൂട്ടം. പുരാതനകാലം മുതൽ ജൈന-ബുദ്ധമത വിശ്വാസങ്ങൾ നിലകൊണ്ടിരുന്ന സ്ഥലമാണ് കഴക്കൂട്ടം. ഇവിടെ അടുത്ത് സ്ഥിതി ചെയ്യുന്ന മടവൂർ പാറ ഒരു കാലത്ത് ഒരു ബുദ്ധമത കേന്ദ്രം ആയിരുന്നതായി കണക്കാക്കപ്പെടുന്നു. ആയ് രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന തൃപ്പാദപുരം കഴക്കൂട്ടത്തിനു സമീപത്താണ്. കഴക്കൂട്ടത്തെ മഹാദേവക്ഷേത്ര്ം അതിപുരാതനമാണ്. പിൽക്കാലത്ത് തിരുവിതാംകൂറിൽ ഭരണസ്വാധീനം വളരെ ചെലുത്തിയിരുന്ന എട്ടുവീട്ടിൽ പിള്ളമാരിൽ പ്രമുഖനായിരുന്നു കഴക്കൂട്ടത്തു പിള്ള. മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഒരു കുളവും ഇന്ന് കഴക്കൂട്ടത്തു കാണാം.

ഇന്ന് ടെക്നോപാർക്ക്, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, കിൻഫ്ര അപ്പാരൽ കേന്ദ്രം, ഫിലിം-വീഡിയോ കേന്ദ്രം, തുടങ്ങിയ വ്യവസായ ശാലകൾ ഇന്ന് കഴക്കൂട്ടത്തിന് പ്രാധാന്യം ഏകുന്നു. സൈനിക സ്കൂൾ, ഡി സി സ്കൂൾ ഓഫ് മീഡിയ, കേരള സർവ്വകലാശാലയുടെ കാര്യവട്ടം കാംബസ്സ്, റാണീ ലക്മീബായി കോളേജ് ഓഫ് ഫിസിക്കൽ എഡുക്കേഷൻ തുടങ്ങിയവയും അടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.