നെടുമങ്ങാട്

തിരുവനന്തപുരം ജില്ലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു മലയോരപട്ടണമാണ് നെടുമങ്ങാട്. ഒരു നഗരസഭ/മുനിസിപ്പാലിറ്റി കൂടിയാണ് നെടുമങ്ങാട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കിലോമീറ്റർ ദൂരെയാണിവിടം. തിരുവനന്തപുരം ജില്ലയിലെ 4 താലൂക്കുകളിൽ ഏറ്റവും വലിയ താലൂക്കാണ് നെടുമങ്ങാട്‌. കുരുമുളക്‌, റബ്ബർ പോലുള്ള മലഞ്ചരക്കുകളുടെ ഒരു പ്രധാന വിപണന കേന്ദ്രമാണിവിടം. കൂടാതെ പച്ചക്കറികളൂടേയും വലിയ വിപണനകേന്ദ്രം കൂടിയാണിത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രം കൂടിയാണിത്. നെടുമങ്ങാട്‌ പട്ടണത്തിൽ തന്നെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ കോയിക്കൽ കൊട്ടാരം. ഇത് ഇന്ന് പുരാവസ്തുവകുപ്പിനു കീഴിലുള്ള നാണയപ്രദർശന ശാലയാണ്‌.

നെടുമങ്ങാട്

നെടുമങ്ങാട്
8.6064°N 77.0017°E / 8.6064; 77.0017
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർ‌മാൻ ചെറ്റച്ചൽ സഹദേവൻ
വിസ്തീർണ്ണം 32.52ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 56138
ജനസാന്ദ്രത 1726/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
695541
+91 0472
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അഗസ്ത്യാർകൂടം, പാലോട് സസ്യശാസ്ത്ര ഉദ്യാനം, പൊന്മുടി, കോയിക്കൽ കൊട്ടാരം, തിരിച്ചിട്ടപ്പാറ അഥവാ തിരിചിറ്റൂർ

ഭൂമിശാസ്ത്രം

നെടുമങ്ങാട് 8°36′N 77°00′E / 8.6°N 77.0°E / 8.6; 77.0 അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതി ചെയുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 68 മീറ്റർ (223 അടി) ഉയരത്തിൽ സ്ഥിതി ചെയുന്നു.പടിഞ്ഞാറ് ഭാഗത്ത് തിരുവനന്തപുരം താലുക്ക്, തെക്കു ഭാഗത്ത് നെയ്യാറ്റിൻകര താലുക്ക്, കിഴക്കേ ഭാഗത്ത് തമിഴ്നാട് ചുറ്റപെട്ട് കിടക്കുന്നു.

ഭൂപ്രകൃതി

ഉത്തര അക്ഷാംശം 8ഡിഗ്രി 35 യ്ക്കും പൂർവ്വ രേഖാംശം 77 ഡിഗ്രി 15 യ്ക്കും ഇടയ്ക്കാണ് നെടുമങ്ങാടിൻറെ സ്ഥാനം. കുന്നുകളും, ചരിവുകളും, താഴ്വരകളും സമതലങ്ങളും ഇടകലർന്ന ഈ പ്രദേശം കേരളത്തിൻറെ ഭൂപ്രകൃതി അനുസരിച്ച് ഇടനാട് വിഭാഗത്തിൽപ്പെടുന്നു. 75 % പ്രദേശത്തും ലാറ്ററേറ്റ് മണ്ണാണുള്ളത്. മറ്റുള്ളവ പശിമരാശി മണ്ണും മണലുമാണ്.

അതിരുകൾ

കിഴക്ക് : തൊളിക്കോട്, ഉഴമലയ്ക്കൽ, വെള്ളനാട് പഞ്ചായത്തുകൾ പടിഞ്ഞാറ് :വെമ്പായം പഞ്ചായത്ത് ് വടക്ക് : ആനാട് പഞ്ചാത്ത് തെക്ക : അരുവിക്കര കരകുളം പഞ്ചായത്തുകൾ

സ്ഥിതിവിവരക്കണക്കുകൾ

2001-ലെ കാനേഷുമാരി പ്രകാരം നെടുമങ്ങാടിന്റെ ജനസംഖ്യ 56,138 ആണ്. ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളും ഉൾപ്പെടുന്നു. 80% ശരാശരി സാക്ഷരത നെടുമങ്ങാടിനുണ്ട്. 83% പുരുഷന്മാരും 77% സ്ത്രീകളും സാക്ഷരർ ആണ്. ജനസംഖ്യയുടെ 11%, ആറുവയസിനു താഴെയുള്ള കുട്ടികളാണ്.

നെടുമങ്ങാട് ഒരു നിയോജക മണ്ഡലമാണ്. ആറ്റിങ്ങൽ ലോകസഭാമണ്ഡലത്തിന്റെ ഭാഗവുമാണ് നെടുമങ്ങാട്.

നഗരസഭ വാർഡുകൾ

01. കല്ലുവരമ്പ്, 02. ഇരിഞ്ചയം, 03. കുശർകോട്, 04. ഉളിയൂർ, 05. മണക്കോട്, 06, നെട്ട, 07. നഗരികുന്ന്, 08. കച്ചേരി, 09. ടൌൺ, 10. മൂത്താംകോണം, 11. കൊടിപ്പുറം, 12. കൊല്ലംകാവ്, 13. പുലിപ്പാറ, 14. വാണ്ട, 15. മുഖവൂർ, 16. കൊറളിയോട്, 17. പതിനാറാംകല്ല്‌, 18. മന്നൂർകോണം, 19. വലിയമല, 20. തറട്ട, 21. ഇടമല, 22. പടവള്ളികോണം, 23. കണ്ണാറംകോട്, 24. പറണ്ടോട്, 25. മഞ്ച, 26. റ്റി. എച്ച്.എസ്വാർഡ്‌, 27. പേരുമല, 28. മാർക്കറ്റ്‌, 29. പറമുട്ടം, 30. പത്താംകല്ല്, 31. കൊപ്പം, 32. സന്നഗർ, 33. അരശുപറമ്പ്, 34. പേരയത്തുകോണം, 35. പരിയാരം 36.ചിറക്കാണി, 37. പൂങ്കുമൂട്, 38. ടവർ വാർഡ്‌, 39. പൂവത്തൂർ

നെടുമങ്ങാടിനടുത്തുള്ള ആകർഷകമായ സ്ഥലങ്ങൾ

മുനിസിപ്പൽ ആഫീസിന് തൊട്ട് അടുത്തായുള്ള കോയിക്കൽ കൊട്ടാരം ഉമയമ്മാറാണിയുടെ കൊട്ടാരമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. പ്രാചീന നാലുകെട്ട് സമ്പ്രദായത്തിലുള്ള ഈ കൊട്ടാരത്തിൽ നിന്നും പുറത്തേക്ക് ഭൂമിക്കടിയിലൂടെ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട്. ഇതിന്റെ അറ്റം സമീപത്തുണ്ടായിരുന്നെന്നു വിശ്വസിക്കുന്ന കരുപ്പൂർ കൊട്ടാരവുമായി ചേരുന്നു എന്നാണ് പറയുന്നത്. ഇന്ന് ഇത് ഒരു ചരിത്ര സംരക്ഷിത സ്മാരകമാണ്. ഈ ചരിത്ര സ്മാരകത്തിൽ ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് മ്യൂസിയവും പ്രവർത്തിച്ചുവരുന്നു. ഈ മ്യൂസിയങ്ങൾ കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഏക മ്യൂസിയമാണ് ഇവിടത്തേത്. സ്വർണനാണയ ശേഖരങ്ങൾ അടക്കം പ്രദർശനത്തിനു വച്ചിട്ടുണ്ട്. കൂടാതെ 29ആം വാർഡിലെ വേങ്കോട് ഉള്ള അമ്മാൻ പാറ ഏറെ വിനോദസഞ്ചാരികളെ ആകർഷിച്ചു വരുന്നു. പൊന്മുടി ഹിൽ റിസോർട്ടിലേയ്ക്കുള്ള യാത്രയിലെ ഇടത്താവളം കൂടിയാണ് നെടുമങ്ങാട്.

ആരാധനാലയങ്ങൾ / തീർഥാടന കേന്ദ്രങ്ങൾ

മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം, കോയിക്കൽ ശിവക്ഷേത്രം, മുഖവൂ൪ മഹാവിഷ്ണു ക്ഷേത്രം, കരിമ്പിക്കാവ് ശാസ്താക്ഷേത്രം,കരുപ്പുർ ഭദ്രകാളി ക്ഷേത്രം, കൊട്ടപ്പുറം മഹാദേവ ക്ഷേത്രം, പെങ്ങാട്ടുകോണം ദേവി ക്ഷേത്രം, പഴവടിക്ഷേത്രം, ഇണ്ടളയപ്പൻ ക്ഷേത്രം, അർദ്ധനാരീശ്വര ക്ഷേത്രം, പറയര് കാവ്, പഴവടി ഗണപതിക്ഷേത്രം, പറണ്ടോട് ഭഗവതി ക്ഷേത്രം, മണ്ണാറമ്പാറ ക്ഷേത്രം, ഏറെകാലത്തെ പഴക്കമുള്ള നെടുമങ്ങാട് ടൗണിലെ മുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും അടങ്ങുന്നതാണ് ഇവിടുത്തെ അരാധനാലയങ്ങൾ. മുത്തുമാരിയമ്മൻ ക്ഷേത്രം, മേലാങ്കോട് ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം എന്നീ ദേവസ്ഥാനങ്ങളിലെ ഉത്സവം ഒരേ ദിവസം നെടുമങ്ങാട് ഓട്ടം എന്ന പേരിൽ ആഘോഷിക്കുന്നു

തിയറ്ററൂകൾ

  • സൂരൃ സിനി ഹൗസ്
  • SURYA PARADISE
  • റാണി ടാക്കീസ്
  • ശ്രീ സരസ്വതീ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവർമെന്റ് ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ (4 കിമി)
  • ഗവർമെന്റ് ഹൈ സ്കൂൾ - കരിപ്പൂർ - (3 കിമി)
  • ഗവർമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ - മഞ്ച - (3 കിമി.)
  • ഗവർമെന്റ് പോളിടെൿനിക് - മഞ്ച
  • ഗവർമെന്റ് ട്രെയിനിങ്ങ് കോളേജ് - മഞ്ച
  • ഗവർമെന്റ് കോളേജ് - വാളിക്കോട് - (2 കിമി)
  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ - പൂവത്തൂർ (6 കിമി)
  • ഗവർമെന്റ് ബോയിസ് യു പി സ്കൂൾ
  • ഗവർമെന്റ് ഠൌൺ എൽ പി സ്കൂൾ
  • എൽ എം എ എൽ പി സ്കൂൾ, കുളവിക്കോണം
  • ദർശന ഹയർ സെക്കന്ററി സ്കൂൾ - വാളിക്കോട്
  • കൈരളി വിദ്യാഭവൻ - നെട്ടറച്ചിറ (2 കിമി)
  • ലൂർദ്സ് മൗണ്ട് ഹയർ സെക്കന്ററി സ്കൂൾ - വട്ടപ്പാറ (10 കിമി)
  • മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജി - അനാട് (5 കിമി)
  • പി.എ. അസീസ് കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, കരകുളം
  • മുസ്ലിം അസ്സോസിയേഷൻ കോളേജ് ഓഫ് എഞ്ചിനിയറിങ്ങ്, വെഞ്ഞാറമൂട് (16 കിമി)
  • ശ്രീഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്(16 കിമി)
  • ശ്രീ ഉത്രാടം തിരുന്നാൾ കോളേജ് ഓഫ് മെഡിസിൻ, വേങ്കോട് (10 കിമി)
  • നാഷണൽ ട്രെയിനിങ്ങ് കോളേജ്, കൊല്ലംകാവ് (4 കിമി)
  • ശ്രീ നാരായണ വിലാസം ഹയർ സെക്കന്ററി സ്കൂൾ, ആനാട് (5 കിമി)
  • ഗവർമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ

അവലംബം

  1. http://www.nedumangadmunicipality.in/


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.