ബൊക്കെ

ഛായാഗ്രഹണവുമായി ബന്ധപെട്ട് ബൊക്കെ (Bokeh)[1] എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് , ഒരു ചിത്രത്തിലെ ഫോക്കസ് അല്ലാത്ത ഭാഗങ്ങളുടെ വർത്തുളമായ രൂപങ്ങളെ ആണ്.[2] Japanese: [boke]) [3][4][5][6] വ്യക്തമായി കാണാൻ കഴിയാത്ത ചിത്രത്തിലെ ഭാഗങ്ങളെ പ്രകാശം ഉള്ള ചെറു വൃത്തങ്ങൾ പോലെ കാണുന്നു. ഇത് ഒരു ഫോട്ടോയിലെ ഫോക്കസ് അല്ലാത്ത ഭാഗങ്ങളുടെ സൗന്ദര്യാത്മകമായ ആവിഷ്കാരമാണ്. ലെൻസ്‌ ആണ് ഫോക്കസ് അല്ലാത്ത ഭാഗങ്ങളെ ഇങ്ങനെ വർത്തുള പ്രകാശ രൂപങ്ങൾ ആക്കി മാറ്റുന്നത്.

പശ്ചാത്തലത്തിൽ ബൊക്കെ ഉള്ള ചിത്രം. 50mm ഫോക്കൽ ദൂരം. അപ്പെർച്ചർ 1.8

ദൃശ്യ മേഖലയ്ക്ക് പുറത്തുള്ള ഭാഗമാണ് ഇങ്ങനെ ദൃശ്യമാകുന്നത് .ഉയർന്ന അപ്പെർച്വർ ഉള്ള ലെൻസുകളിൽ ( അതായത് അപ്പെർച്വർ f/1.2,f/1.4,f/1.8 തുടങ്ങിയവ) വ്യക്തവും കൂടുതൽ മിഴിവും ഉള്ള ബൊക്കെ ലഭിക്കുന്നു. പശ്ചാത്തലത്തിൽ ധാരാളം ചെറിയ പ്രകാശ സ്രോതസ്സുകൾ ഉണ്ടായിരുന്നാൽ സാധാരണ നല്ല ബൊക്കെ ലഭിക്കുന്നു. ധാരാളം ചെറിയ അലങ്കാര ദീപങ്ങൾ ,മരത്തിന്റെ ഇലകൾക്ക് ഇടയിലൂടെ വരുന്ന സൂര്യപ്രകാശം , വെളിച്ചം പ്രതിഫലിക്കുന്ന തരത്തിൽ ഉള്ള വെള്ളത്തുള്ളികൾ തുടങ്ങിയവ അങ്ങനെ ഉള്ള പശ്ചാത്തലങ്ങൾ ആണ്.

നിരുക്തം

ബൊക്കെ യുടെ സൗന്ദര്യാത്മകം ആയ ഒരു ആവിഷ്കാരം
ഇലകളുടെ ഇടയിലൂടെയുള്ള സൂര്യപ്രകാശം പശ്ചാത്തലം ആക്കി എടുത്ത ചിത്രം.ഇവിടെ പൂർണ്ണ വർത്തുളം ആയ ബൊക്കെ കാണാം.

മങ്ങിയ എന്ന് അർഥം ഉള്ള ബൊക്കെ എന്ന ജാപ്പനീസ് വാക്കിൽ നിന്നാണ് ബൊക്കെ എന്ന വാക്ക് ഉണ്ടായത്.

1997 ഇൽ ഇറങ്ങിയ ഫൊട്ടോ ടെക്നിക്സ് എന്ന മാസികയിലാണ് ബൊക്കെ (Bokeh) എന്ന ആംഗലേയ പദം ആദ്യമായി ഇടം നേടിയത്. ആ സമയത്ത് മാസികയുടെ പത്രാധിപർ ആയിരുന്ന മൈക്ക് ജോൺസ്റ്റൺ[7] ഈ വിഷയത്തെ സംബന്ധിച്ച മൂന്നു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 1998 നു ശേഷം ഇറങ്ങിയ ഛായാഗ്രഹണ സംബന്ധി ആയ എല്ലാ പുസ്തകങ്ങളിലും ബൊക്കെ എന്ന വാക്ക് ഉണ്ടായിരുന്നു. അതിനുശേഷം ഛായാഗ്രാഹകരുടെ ഇടയിൽ ഈ വാക്ക് ചിരപരിചിതമായി

ബൊക്കെയും ലെൻസിന്റെ സവിശേഷതകളും

കാനൻ 85mm ലെൻസ്‌ ഉപയോഗിച്ചു എടുത്ത ബൊക്കെ ചിത്രം
നിക്കോൺ 3300 ക്യാമറയിൽ നിക്കോൺ 18-55mm G VR II ലെൻസ് ഉപയോഗിച്ച് എടുത്ത ഒരു ബൊക്കേ ചിത്രം

ഒരു ചിത്രത്തിന്റെ ആശയക്കുഴപ്പത്തിന്റെ വൃത്തം പരിശോധിച്ചാൽ ബൊക്കെ യുടെ പ്രത്യേകതകൾ അളക്കാവുന്നതാണ് . ഫോക്കസ് അല്ലാത്ത എല്ലാ ഭാഗങ്ങളിലും ഉള്ള പ്രകാശ ബിന്ദുക്കൾക്ക് അപ്പെർച്വർ ന്റെ ആകൃതി കൈവരുന്നു. മിക്കവാറും അത് ഒരു വൃത്തം ആയിരിക്കും. അല്ലെങ്കിൽ അഷ്ടഭുജ രൂപവും.

ചിത്രങ്ങൾ എടുക്കുന്നത്

സാധാരണയായി ഉയർന്ന അപ്പെർച്ചർ ഉള്ള ലെൻസുകൾ ആണ് ബൊക്കെ ലഭിക്കുവാൻ ഉപയോഗിക്കുന്നത് . 1.4 , 1.8 ,2 എന്നീ അപ്പെർച്ചർ ആയിരിക്കും അഭികാമ്യം. പശ്ചാത്തലത്തിൽ ചെറിയ അലങ്കാര ദീപങ്ങൾ ,മരത്തിന്റെ ഇലകൾക്ക് ഇടയിലൂടെ വരുന്ന സൂര്യപ്രകാശം , വെളിച്ചം പ്രതിഫലിക്കുന്ന തരത്തിൽ ഉള്ള വെള്ളത്തുള്ളികൾ തുടങ്ങിയവ ഉള്ളത് നന്നായിരിക്കും. നിക്കോൺ / കാനൻ ക്യാമറകളിൽ ഈ അപ്പെർച്ചർ ഉള്ള 35mm ,50mm ,80mm ലെൻസുകൾ ലഭ്യമാണ്. അപ്പെർച്ചർ കൂടുന്നതിന് അനുസരിച്ചു ബൊക്കെ കൂടുതൽ വർത്തുളം ആയിരിക്കും.


കൃത്രിമമായി ഉണ്ടാക്കുന്നത്

ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ ആയ ജിംപ് , അഡോബി ഫോട്ടോഷോപ്പ്[8] തുടങ്ങിയവ ഉപയോഗിച്ച് പശ്ചാത്തലം മാത്രം അവ്യക്തം ആക്കിയും ബൊക്കെ പോലെ ഉള്ള പ്രതീതി ചിത്രത്തിൽ സന്നിവേശിപ്പിക്കാവുന്നതാണ് . ഗോസിയൻ ബ്ലർ , ലെൻസ്‌ ബ്ലർ തുടങ്ങിയ ഉപാധികൾ മേൽ പറഞ്ഞ സോഫ്റ്റ്‌വെയറുകളിൽ ലഭ്യമാണ്.

1 .ബൊക്കെ ഇല്ലാതെ 2.സിന്തെറ്റിക് ബൊക്കെ 3.ഗോസിയൻ ബ്ലർ

അവലംബങ്ങൾ

  1. "Bokeh in Pictures". Luminous-landscape.com. 2004-04-04. ശേഖരിച്ചത്: 2011-11-15.
  2. Wes McDermott (2009). Real World Modo: The Authorized Guide: In the Trenches with Modo. Focal Press. p. 198. ISBN 978-0-240-81199-4.
  3. Gerry Kopelow (1998). How to photograph buildings and interiors (2nd ed.). Princeton Architectural Press. pp. 118–119. ISBN 978-1-56898-097-3.
  4. Roger Hicks and Christopher Nisperos (2000). Hollywood Portraits: Classic Shots and How to Take Them. Amphoto Books. p. 132. ISBN 978-0-8174-4020-6.
  5. Tom Ang (2002). Dictionary of Photography and Digital Imaging: The Essential Reference for the Modern Photographer. Watson–Guptill. ISBN 0-8174-3789-4.
  6. "PhotoWords/Lens". PhotoGuide Japan.
  7. Johnston, Mike (April 4, 2004). "The Sunday Morning Photographer, 2004: Bokeh in Pictures". The Luminous Landscape. ശേഖരിച്ചത്: July 3, 2009. External link in |publisher= (help)
  8. Pillai Mahadevan, Sreekumar. "Blending Bokeh Textures to an Image - Post Processing Tutorial" (ഭാഷ: ഇംഗ്ലീഷ്). Sreekumar Mahadevan Pillai. മൂലതാളിൽ നിന്നും 12 ജൂലൈ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 12 ജൂലൈ 2014.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.