പ്രാഥമികവർണ്ണങ്ങൾ

നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു. ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്. മനുഷ്യനേത്രത്തിന് തിരിച്ചറിയാനാകുന്ന നിറങ്ങൾ ഓരോന്നും ഈ നിറങ്ങളുടെ വ്യത്യസ്ത അളവിലുള്ള സം‌യോജനങ്ങളുടെ ഫലമായിട്ടാണ്‌ ഉണ്ടാകുന്നത്. കണ്ണിലെ കോശങ്ങൾ ഉദ്ദീപിക്കപ്പെടുന്നതിന്റെ അളവിന്റെ വ്യത്യാസമനുസരിച്ചാണ്‌ ഇങ്ങനെ വിവിധ സം‌യോജനങ്ങളുണ്ടാകുന്നത്. പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ദ്വിതീയ വർണ്ണങ്ങളായ സിയൻ (നീല-പച്ച), മഞ്ഞ (ചുവപ്പ്-പച്ച), മജന്ത (ചുവപ്പ്-നീല) എന്നീ നിറങ്ങൾ ഉണ്ടാകുന്നു. ദ്വിതീയ വർണ്ണങ്ങൾ തമ്മിലുള്ളതോ, ദ്വിതീയ വർണ്ണങ്ങളും പ്രാഥമിക വർണ്ണങ്ങളും തമ്മിലുള്ളതോ ആയ സംയോജനഫലമായി നിരവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നു. വ്യത്യസ്ത തീവ്രതയിലുള്ള പ്രാഥമിക വർണ്ണങ്ങൾ ചേരുമ്പോഴും വ്യത്യസ്തങ്ങളായ നിരവധി വർണ്ണങ്ങൾ കാണാൻ കഴിയുന്നതാണ്.

പ്രാഥമികവർണ്ണങ്ങളുടെ സംയോജനം

ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങൾ കണ്ണിന്റെ ഈ പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് വർണ്ണദൃശ്യങ്ങൾ കാട്ടിത്തരുന്നത്. ടെലിവിഷനിലുള്ള പച്ച,ചുവപ്പ്,നീല ബിന്ദുക്കളുടെ ആവശ്യാനുസരണ ഉത്തേജനമാണ് വിവിധ നിറങ്ങളെ കാണിച്ചു തരുന്നത്. കണ്ണിലെ ഏതെങ്കിലും വിധത്തിലുള്ള കോൺ‌കോശങ്ങൾക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതും അതിന്റെ സംയോജനത്താലുണ്ടാകുന്ന നിറങ്ങളും കാണുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതാണ്, ഈ അവസ്ഥയ്ക്ക് വർണ്ണാന്ധത എന്നു പറയുന്നു.

വർണ്ണവസ്തുക്കളുടെ (pigments) കാര്യത്തിൽ പ്രാഥമികവർണ്ണങ്ങൾ പച്ച,ചുവപ്പ് ,നീല എന്നിവയാണ്. ഈ വർണ്ണവസ്തുക്കൾ ചേർത്ത് ദ്വീതീയ വർണ്ണങ്ങളായ മഞ്ഞ,സിയാൻ,മജന്ത എന്നീ ദ്വിതീയവർണ്ണങ്ങൾ നിർമ്മിക്കാം.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.