ചുവപ്പ്

മനുഷ്യനേത്രങ്ങളാൽ വീക്ഷിക്കാവുന്ന ഏറ്റവും ഉയർന്നതരംഗദൈർഘ്യമുള്ള (630 മുതൽ 740 നാനോമീറ്റർ വരെ) വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് ചുവപ്പ്. പ്രാഥമികനിറങ്ങളിൽ ഒന്നാണ് ചുവപ്പ്. രക്തവർണ്ണം ചെമപ്പാണ്. ഓക്സിജൻ വഹിക്കുന്ന രക്താണുക്കളാണ്‌ രക്തത്തിനു ചുവപ്പുനിറം നൽകുന്നത്. മാണിക്യം പോലുള്ള പല കല്ലുകൾക്കും ചുവപ്പ് നിറമാണ്.

പത്തൊൻപതാം നൂറ്റാണ്ട് മുതൽ സ്ഥിതിസമത്വവാദത്തിന്റെയും (സോഷ്യലിസവും കമ്മ്യൂണിസവും) വിപ്ലവത്തിന്റെയും ത്യാഗത്തിന്റെയും നിറമായും ചുവപ്പിനെ കരുതിവരുന്നു. മിക്ക സോഷ്യലിസ്റ്റ് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും പതാകകളിൽ ചുവപ്പുനിറം കാണാൻ സാധിക്കും.

ചുവപ്പ്
തരംഗദൈർഘ്യം 630–740 nm
Commonly represents
കമ്മ്യൂണിസം, സോഷ്യലിസം, ത്യാഗം, യൗവനം, വിപ്ലവം, ആവേശം, ആനന്ദം, പ്രേമം
Color coordinates
Hex triplet #008000 (HTML/CSS)
#00FF00 (X11)
sRGBB (r, g, b) (0, 128~255, 0)
HSV (h, s, v) (120°, 100%, 50~100%)
Source [Unsourced]
B: Normalized to [0255] (byte)
ചുവപ്പ് നിറത്തിന്റെ വിവിധ ഛായകൾ
ഗതാഗതവിളക്കുകളിൽ, ചെമപ്പ് തടസ്സത്തെ സൂചിപ്പിക്കുന്നു.

ഏറ്റവും തരംഗദൈർഘ്യം ഉള്ളത് കൊണ്ട് ഏറ്റവും ദൂരെ നിന്ന് കാണാൻ സാധിക്കുന്നതും അതിനാൽ അപകടസൂചന നൽകാൻ ഉപയോഗിക്കുന്നതും ചുവപ്പാണ്. തടസ്സം സൂചിപ്പിക്കാൻ ചുവപ്പ് നിറം ഉപയോഗപ്പെടുത്തുന്നു. ഗതാഗതവിളക്കുകളിൽ ചുവപ്പ് നിറം ഉപയോഗപ്പെടുത്തുന്നതും ഇതേ അർത്ഥത്തിലാണ്.


വിദ്യുത്കാന്തിക വർണ്ണരാജി

(തരംഗദൈർഘ്യത്തിനനുസരിച്ച് അടുക്കിയിരിക്കുന്നു. കുറഞ്ഞത് മുതൽ മുകളിലേക്ക്)

ഗാമാ തരംഗം • എക്സ്-റേ തരംഗം • അൾട്രാവയലറ്റ് തരംഗം • ദൃശ്യപ്രകാശ തരംഗം • ഇൻഫ്രാറെഡ് തരംഗം • ടെറാഹേർട്സ് തരംഗം • മൈക്രോവേവ് തരംഗം • റേഡിയോ തരംഗം
ദൃശ്യപ്രകാശം: വയലറ്റ് • നീലപച്ച • മഞ്ഞ • ഓറഞ്ച് • ചുവപ്പ്
മൈക്രോവേവ് രാജി: W bandV bandK band: Ka band, Ku bandX bandC bandS bandL band
റേഡിയോ രാജി: EHFSHFUHFVHFHFMFLFVLFULFSLFELF
തരംഗദൈർഘ്യത്തിനനുസരിച്ച്: മൈക്രോവേവ് • ഷോർട്ട്‌‌വേവ്മീഡിയംവേവ്ലോങ്‌‌വേവ്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.