ഡഗറോടൈപ്പ്

പ്രഥമ ഛായാഗ്രഹണ സംവിധാനമാണ് ഡഗറോടൈപ്പ്. ഫ്രാൻസിലെ ലൂയി-ജാക്വസ്-മൻഡെ ഡഗറെ (Louis-Jacques-Mand'e Daguerre)യും[1] ജോസഫ് നൈസ്ഫോർ നൈസ്പ്സും (Joseph- Nicephore Nicepce)[2] ചേർന്ന് 1830-തുകളിൽ രൂപപ്പെടുത്തിയ ഈ സംവിധാനത്തിന് ഡഗറെയുടെ ബഹുമാനാർഥം ഡഗറോടൈപ്പ് എന്ന പേരു നൽകപ്പെട്ടു. സിൽവർ ഹാലൈഡ് പൂശിയ ഒരു ചെമ്പ് തകിടിനെ ക്യാമറയിൽ ഫിലിമിനു പകരം ഉപയോഗിച്ച് ചിത്രമെടുത്തശേഷം തകിടിൽ അല്പസമയം മെർക്കുറി ബാഷ്പം പതിപ്പിക്കുന്നു. തുടർന്ന് ഉപ്പു ലായനി ഉപയോഗിച്ച് നെഗറ്റീവിലെ ചിത്രത്തെ ഫിക്സ് ചെയ്യുന്നതോടെ തകിടിൽ വസ്തുവിന്റെ ഒരു സ്ഥിര പ്രതിബിംബം രൂപം കൊള്ളുന്നു. നിരവധി ഛായാചിത്രങ്ങൾ (portraits) ഈ സംവിധാനത്തിലൂടെ തയ്യാറാക്കുവാൻ സാധിച്ചിട്ടുണ്ട്. പക്ഷേ, 1851-ൽ ഇംഗ്ലണ്ടിലെ ഫ്രെഡറിക് സ്കോട്ട് ആർച്ചർ[3] വൈറ്റ് കൊളോഡിയോൺ പ്രോസസ്സ് എന്ന നൂതന സാങ്കേതിക രീതി കണ്ടുപിടിച്ചതോടെ ഡഗറോടൈപ്പുകൾക്ക് പകരം പ്രസ്തുത സമ്പ്രദായം വ്യാപകമായിത്തീർന്നു.

ഡഗറോടൈപ്പ്
1851, ജൂലൈ 28-ലെ പൂർണ്ണ സൂര്യഗ്രഹണത്തിന്റെ ചിത്രം. ഇതാണ് സൂര്യഗ്രഹണത്തിന്റെ ആദ്യത്തെ വ്യക്തതയാർന്ന ചിത്രം, ഡഗറോടൈപ്പ് സംവിധാനത്തിലൂടെയാണ് ഇത് ദൃശ്യവൽക്കരിച്ചിരിക്കുന്നത്.

അവലംബം

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഗറോടൈപ്പ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.