അപ്പെർച്വർ

ഛായാഗ്രാഹിയിലേക്ക് കടക്കുന്ന പ്രകാശത്തെ നിയന്ത്രിക്കുന്നതിനായി, വ്യാസം വ്യത്യാസപ്പെടുത്താൻ സാധിക്കുന്നതരത്തിലുള്ള ദ്വാരമാണ് അപ്പെർച്വർ.[1] കാമറയുടെ ലെൻസിനു പുറകിൽ, കണ്ണിലെ ഐറിസിനു സമാനമായ പ്രവർത്തനമാണ് അപ്പെർച്വർ ചെയ്യുന്നത്.

അപ്പെർച്വർ മെക്കാനിസം കാനൺ 50mm f/1.8 II ലെൻസ്
കൂടിയതും കുറഞ്ഞതുമായ അപ്പെർച്വർ വ്യാസം

അപെർച്വറിന്റെ വലിപ്പം വ്യത്യാസപ്പെടുത്തുന്നതിനനുസരിച്ച് ചിത്രത്തിന്റെ തെളിച്ചത്തിലും മാറ്റം വരുന്നു. രംഗം ഇരുണ്ടതാണെങ്കിൽ അപെർച്വർ വ്യാസം വർദ്ധിപ്പിക്കേണ്ടതുണ്ട്. രംഗം തെളിച്ചമുള്ളതാണെങ്കിൽ അപ്പെർച്വർ വ്യാസം കുറക്കുകയും വേണം.

അപ്പെർച്വറിന്റെ വലിപ്പത്തെ സ്റ്റോപ്പ് എന്നാണ് പറയുന്നത്. എഫ് സംഖ്യ ഉപയോഗിച്ചാണ് അപ്പെർച്വർ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് എഫ്-22 ഒരു കുറഞ്ഞ അപ്പെർച്വർ വ്യാസത്തേയും എഫ്-2 എന്നത് കൂടിയ അപ്പെർച്വർ വ്യാസത്തേയും സൂചിപ്പിക്കുന്നു.

അപ്പെർച്വർ വ്യാസം കുറയുന്നതും എഫ് സംഖ്യ കൂടുന്നതും സൂചിപ്പിക്കുന്ന പടം


എഫ് നമ്പർ എന്നത് ലെൻസിന്റെ ഫോക്കസ് ദൂരത്തിന്റേയും അപ്പെർച്വർ വ്യാസത്തിന്റേയും അനുപാതമാണ്.

ലെൻസ് സ്വീകരിക്കുന്ന പ്രകാശത്തിന്റെ അളവ്, അപ്പെർച്വർ വിസ്തീർണ്ണത്തിന്‌ ആനുപാതികമാണ്‌ -

ഇവിടെ f ഫോക്കസ് ദൂരവും N എഫ് സംഖ്യയുമാണ്‌.

അവലംബം

  1. "What Is... Aperture? - Digital Photography Tutorial - Photoxels". ശേഖരിച്ചത്: ഫെബ്രുവരി 12, 2010.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.